Page 9

LOAF TIDINGS

Joy of Love in Family

വഴി വിളക്കുകൾ
ഞങ്ങളുടെ കുടുംബം സമർപ്പിതരായപ്പോൾ
Story Image

 സമർപ്പണത്തിൻ സമയമായി,

സമർപ്പിക്കുവിൻ സകലതും,

ദൈവം നിന്നോട് ചോദ്യപ്പതൊക്കെയും,

നൽകുവാൻ ഒരുങ്ങീടുവിൻ

ബലിയർപ്പണത്തിനായി ഒരുങ്ങുന്ന ഓരോ വേളയിലും മനസ്സിൽ മുഴങ്ങുന്ന ഈ ഗാനം “സമർപ്പിത കുടുംബമായി” ജീവിക്കുവാൻ പരിശുദ്ധ അൾത്താരയ്ക്ക് മുൻപിൽ വ്രത വാഗ്ദാനം നടത്തിയ നാൾ മുതൽ ‘ഈശോ’ മനോഹരമായി നയിക്കുന്നു.

പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും ജീവിക്കുവാനുള്ള തീക്ഷ്ണത ഈ സമർപ്പണ സമൂഹം ഞങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നു. മാസംതോറും ഉള്ള ആത്മീയ സായാഹ്നങ്ങൾ, പഠന ക്ലാസുകൾ ദമ്പതികൾ തമ്മിലുള്ള സ്നേഹവും ഐക്യവും വളർത്തുവാൻ ഈ സമൂഹം ഞങ്ങളെ ശക്തിപ്പെടുത്തുന്നു.

സുവിശേഷ അനുസൃതമായ ഒരു കുടുംബജീവിതം നയിക്കുവാനും സുവിശേഷം മറ്റു കുടുംബങ്ങളിലേക്ക് പങ്കുവയ്ക്കുവാനും Loaf ധ്യാനങ്ങളി ലൂടെയും ഔട്റീച്ച് പരിപാടികളി ലൂടെയും ദൈവം ഞങ്ങൾക്ക് ശക്തി തരുന്നു. മക്കളെ വിശുദ്ധിയിൽ വളർത്തുവാനും, വിശുദ്ധരായ മാതാപിതാക്കളായി ജീവിക്കുവാനും, ഈ സമൂഹം ഞങ്ങളെ സഹായിക്കുന്നു. തകർന്നുപോകുന്ന കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും പ്രാർത്ഥനയിലൂടെ സഹഗമനം നടത്തുവാനും ലോഫ് പരിശീലനം ഞങ്ങളെ സഹായിക്കുന്നു.

*കുടുംബമേ നീ എന്താണോ അത് ആയിത്തീരുക*

എന്ന മാർപാപ്പയുടെ ആഹ്വാനത്തോട് ചേർന്ന് നിന്നുകൊണ്ട്, ദൈവം ചോദിക്കുന്നത് എന്തും നൽകുവാൻ കൃപ നൽകണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു!

Story Image

 ബിജു ആന്റണി & ഹിമ ബിജു.

സീനിയർ മാനേജർ, ഇസാഫ് സ്മോൾഫിനാൻസ് ബാങ്ക്,

നെല്ലായ ബ്രാഞ്ച്.

വിശുദ്ധനാട് യാത്രയിലൂടെ

ഗലീലിക്കാരനെ കാണാൻ പോയപ്പോൾ

Sea of Galileeയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഉള്ള ഒരു ചെറിയ കുന്നാണ് Mount of Beatitudes. ഇവിടെ തന്നെയാണ് യേശു തന്റെ പ്രശസ്തമായ മലയിലെ പ്രസംഗം (Sermon on the Mount) നടത്തിയത്.

വി. മത്തായിയുടെ സുവിശേഷത്തിലെ മലയിലെ പ്രസംഗവും വി. ലൂക്കായുടെ സുവിശേഷത്തിലെ സമതല പ്രസംഗവും ഇവിടെയാണെന്നാണ് കൂടെയുണ്ടായ വൈദീകൻ പറഞ്ഞു തന്നത്. വി. മത്തായി മലയുടെ അടിവാരത്ത് ഇരുന്നതിനാൽ മലയിലെ പ്രസംഗമായും വി.ലൂക്ക മുകളിൽ തന്നെ ഇരുന്നു കേട്ടതിനാൽ സമതല പ്രസംഗമായും ബൈബിളിൽ എഴുതപ്പെട്ടു.

സ്ഥലം വളരെ ശാന്തവും പച്ചപ്പും നിറഞ്ഞതുമാണ്. മുകളിൽ നിന്ന് ഗലീലി തടാകത്തിന്റെ മനോഹരമായ കാഴ്ച കാണാം. ചെറിയ ഒരു പള്ളി (Church of Beatitudes) അവിടെ ഉണ്ട്. ആളുകൾ നിശ്ശബ്ദമായി പ്രാർത്ഥിക്കുന്ന ഒരു അന്തരീക്ഷം. അവിടെ വച്ച് കൂടെയുള്ള വൈദികരുടെ സഹായത്താൽ വി. കുർബാനയിൽ പങ്കെടുത്തു.

ഗലീലി തടാകത്തിന്റെ അടുത്ത് ചെന്നപ്പോൾ എത്രയോ തവണ ഈശോ തൊട്ട ജലാശയമാണല്ലോ ഇത് എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. കൈകളും കാലുകളും കഴുകുമ്പോൾ ഈശോയെ ഓർത്തുകൊണ്ടേയിരുന്നു.

അതിനുശേഷമായിരുന്നു ഗലീലി തടാകത്തിലെ ബോട്ടിംഗ്. ബോട്ടിൽ കയറിയപ്പോൾ മുതൽ അനിയന്ത്രിതമായി ഹൃദയം തുടിക്കുന്നു, സന്തോഷത്താൽ കണ്ണു നിറയുന്നു. ഈശോയെ മനസുകൊണ്ട് സ്തുതിച്ച നിമിഷങ്ങൾ.. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാതെ വരുന്നു… ഈശോ കടലിനെ ശാന്തമാക്കിയ സ്ഥലം, കടലിന് മീതെ നടന്ന സ്ഥലം....

നമ്മൾ പ്രാർത്ഥിച്ചു പഠിച്ച് അനുഭവിച്ചു പരിചയിച്ച ഈശോ ഒരു പടി കൂടി കടന്ന് ഈശോയുടെ നാട്ടിൽ നിൽക്കുമ്പോൾ ആ ഗലീലിക്കാരനെ കൂടുതൽ അടുത്തറിയാൻ കഴിയുന്നു. ഈശോ പോയ വഴികളും കടൽ തീരങ്ങളും മലകളും നമുക്കും പരിചിതമായി.

Sea of Galilee വഴി ബോട്ടിംഗ് ചെയ്യാൻ അവസരം കിട്ടി. ഏകദേശം 30–45 മിനിറ്റ് നീണ്ട യാത്രയായിരുന്നു. ഞങ്ങൾ ഒരു ഗ്രൂപ്പായി ബോട്ടിൽ കയറി. ബോട്ട് മിതമായ വേഗത്തിൽ തടാകത്തിലൂടെ നീങ്ങി. വെള്ളം വളരെ ശാന്തമായിരുന്നു. ചുറ്റും മലകളും തുറന്ന ആകാശവും കാണാൻ നല്ല ഒരു പ്രകൃതി കാഴ്ച.

ഇസ്രായേൽ ബോട്ടിൽ ടൂറിസ്റ്റുകളുടെ രാജ്യത്തിന്റെ ഫ്ലാഗ് ഉയർത്താൻ അനുവാദം ഉണ്ട്. കൂടെ ഉണ്ടായിരുന്ന ഒരു Retd. Soldier ചേട്ടൻ ഇന്ത്യൻ ഫ്ലാഗ് ഉയർത്തി.

“അക്കരക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരീ…” എന്ന ഗാനം play ചെയ്തു എല്ലാവരും പാട്ടും നൃത്തവുമായി സജീവമായി. ബോട്ടിൽ കുറച്ചു സമയം പ്രാർത്ഥനയും ഉണ്ടായിരുന്നു.

ഈശോയെ അടുത്തറിയാനും ആ നാടും പ്രകൃതിയും മനസിലാക്കാനും ദൈവം തന്ന കൃപക്ക് നന്ദി പറഞ്ഞ് യാത്ര തുടർന്നു.

Story Image

 സിനി ചാക്കോ.

Story Image
1 2 3 4 5
6 7 8 9 10
1 2 3 4 5
6 7 8 9 10