Joy of Love in Family
പ്രിയ സഹോദരീ സഹോദരന്മാരേ,
2016 മാർച്ച് 19-ന്, ഫ്രാൻസിസ് മാർപ്പാപ്പ സാർവത്രിക സഭയ്ക്ക് ദാമ്പത്യ സ്നേഹത്തെയും കുടുംബ ജീവിതത്തെയും കുറിച്ച് പ്രത്യാശ പകരുന്ന ഒരു ഉജ്ജ്വല സന്ദേശം നൽകി. 'കാരുണ്യത്തിന്റെ ജൂബിലി വർഷ'ത്താൽ സമ്പന്നമായ, മൂന്നു വർഷം നീണ്ടുനിന്ന സിനഡൽ വിവേചന പ്രക്രിയയുടെ ഫലമായിരുന്നു 'അമോരിസ് ലേറ്റിഷ്യ' (Amoris Laetitia - സ്നേഹത്തിന്റെ സന്തോഷം) എന്ന ഈ അപ്പസ്തോലിക പ്രബോധനരേഖ. ഇതിന്റെ പത്താം വാർഷികത്തിൽ, സഭയിൽ ചിന്തകൾക്കും അജപാലനപരമായ (pastoral) നവീകരണത്തിനും പ്രചോദനമേകിയതിന് നാം ദൈവത്തിന് നന്ദി പറയുന്നു. ഈ പാതയിൽ സ്ഥിരതയോടെ മുന്നോട്ട് പോകാനുള്ള ധൈര്യം നൽകണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു; സുവിശേഷം എല്ലാവരിലേക്കും പ്രഘോഷിക്കാനുള്ള സന്തോഷത്തോടെ, സുവിശേഷത്തെ ഓരോ ദിവസവും പുതുതായി സ്വീകരിച്ചുകൊണ്ട് നമുക്ക് മുന്നേറാം.
കുടുംബം എന്നത് "സമൂഹത്തിന്റെ അടിസ്ഥാനശില"യും [1] ദൈവത്തിൽ നിന്നുള്ള ദാനവും, "മനുഷ്യനെ സമ്പന്നമാക്കുന്ന ഒരു വിദ്യാലയവു"മാണെന്ന് [2] രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. വിവാഹമെന്ന കൂദാശയിലൂടെ, ക്രിസ്തീയ ദമ്പതികൾ ഒരു "ഗാർഹിക സഭ" (domestic church) ആയിത്തീരുന്നു [3]. വിശ്വാസം പഠിപ്പിക്കുന്നതിനും അത് കൈമാറുന്നതിനും ഈ ഗാർഹിക സഭയുടെ പങ്ക് അത്യന്താപേക്ഷിതമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1981-ൽ പുറപ്പെടുവിച്ച 'ഫാമിലിയാരിസ് കോൺസോർഷ്യോ' (Familiaris Consortio), തുടർന്ന് 'അമോരിസ് ലേറ്റിഷ്യ' (Amoris Laetitia) എന്നീ രണ്ട് അപ്പസ്തോലിക പ്രബോധനരേഖകളും, യുവജനങ്ങളെയും ദമ്പതികളെയും കുടുംബങ്ങളെയും സേവിക്കുന്ന കാര്യത്തിൽ സഭയുടെ പ്രബോധനപരമായതും അജപാലനപരമായ പ്രതിബദ്ധതയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ലിയോ പതിനാലാമൻ മാർപ്പാപ്പ
പേജ് - 6ൽ തുടർന്ന് വായിക്കുക..
സീറോ മലബാർ കമ്മീഷൻ ഫോർ ഫാമിലി ലെയിറ്റി ആൻഡ് ലൈഫും , ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലീസും (തൃശ്ശൂർ അതിരൂപത), പാലക്കാട് രൂപതയും ചേർന്ന് സംഘടിപ്പിക്കുന്ന സമർപ്പിത മിഷനറി കുടുബ സംഘടനകളുടെ സംഗമം ലുക്സ് ദോമൂസ് (LUX DOMUS) 2026 പാലക്കാട് രൂപത പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. “സഭാ ശക്തികരണത്തിൽ മിഷനറി കുടുംബങ്ങളുടെ പങ്ക്” എന്നതാണ് വിഷയം. 2026 നവംബർ 28, 29 തീയതികളിൽ നടത്തപ്പെടുന്ന ഈ ശില്പശാലയിൽ സിറോമലബാർ കമ്മീഷൻ ഫോർ ഫാമിലി ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാൻ മാർ ജോർജ്ജ് മടത്തിക്കണ്ടത്തിൽ ( കോതമംഗലം മെത്രാൻ), സിറോമലബാർ കമ്മീഷൻ ഫോർ ഫാമിലി ലെയ്റ്റി ആൻഡ് ലൈഫ് എപ്പിസ്കോപ്പൽ അംഗവും പാലക്കാട് രൂപത മെത്രാനുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും. റവ. ഡോ. അഗസ്റ്റിൻ കല്ലേലി, പ്രൊഫസർ, മംഗലപ്പുഴ സെമിനാരി, റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഡയറക്ടർ, സെൻ്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, റവ. ഡോ. അരുൺ കലമറ്റത്തിൽ, ജനറൽ സെക്രട്ടറി, സിറോമലബാർ കമ്മീഷൻ ഫോർ ഫാമിലി ലെയ്റ്റി ആൻഡ് ലൈഫ്, റവ. ഡോ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, ഡയറക്ടർ, ലോഫ്, പ്രൊഫസർ ബ്രിസ്റ്റോ മാത്യു തുടങ്ങിയവർ ക്ലാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകുന്നു. സിറോമലബാർ പ്രോലൈഫ് അപ്പസ്റ്റൊലേറ്റ് സെക്രട്ടറി ശ്രീ ജോയ്സ് മുക്കുടത്തിന്റെ മാജിക് ഷോയും പ്രോഗ്രാമിനോടൊപ്പം ഉണ്ടായിരിക്കും.
കുടുംബ പ്രേഷിത മേഖലയിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, വൈദികർ, സംഘടനകളുടെ പ്രതിനിധികൾ, ദമ്പതികൾ എന്നിവർ ഈ ശില്പശാലയിൽ പങ്കെടുക്കുന്നു . ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം - .കുടുംബ പ്രേക്ഷിത ശുശ്രൂഷാ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും വിവിധ സംഘടനകളെയും ഒരേ വേദിയിൽ ഒരുമിച്ചു കൊണ്ടുവരിക എന്നതാണ്. 2022ൽ തൃശ്ശൂർ അതിരൂപതയിൽ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് എന്ന കുടുംബങ്ങളുടെ സമർപ്പിത സമൂഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലുക്സ് ദോമൂസ് ഈ വർഷം സിറോമലബാർ കമ്മീഷൻ ഫോർ ഫാമിലി ലെയ്റ്റി ആൻഡ് ലൈഫ്, പാലക്കാട് രൂപത എന്നിവരുമായി ചേർന്ന് കൂടുതൽ വിശാലമായ മേഖലയിലേക്ക് പ്രവേശിക്കുന്നു എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകത. ഈ സംരംഭം സിറോമലബാർ സഭയിലും കേരള കത്തോലിക്കാ സഭയിലും കുടുംബ പ്രേഷിത രംഗത്ത് ഏറ്റവും അത്യാവശ്യമായ പരിശുദ്ധാത്മാവിൻ്റെ അഗ്നിവർഷമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
ഡോ. ജോണി തോമസ് & ഡോ. ബെറ്റ്‌സി
ലോഫ് പ്രസിഡന്റ് ദമ്പതികൾ