Joy of Love in Family
ശാലോമിൽ ശ്രീ ബെന്നി പുന്നത്തറ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെക്കുറിച്ച് എഴുതിയ ഒരു എഡിറ്റോറിയലും ഇപ്പോൾ റാഫേൽ തട്ടിൽ പിതാവിൻ്റെ തിരഞ്ഞെടുപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയം ആർക്കും തോന്നാം
ലേഖനത്തിൽ നിന്ന്.
ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമയാണ് 'പോപ്പ് ജോൺ 23-പോപ്പ് ഓഫ് പീസ്.' പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ ചരമവാർത്ത അറിയിക്കാൻ കർദ്ദിനാൾ റോങ്കാളിയുടെ സെക്രട്ടറി അദ്ദേഹത്തെ അന്വേഷിച്ചുനടക്കുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. അക്കാലത്ത് വെനീസിലെ പാത്രിയർക്കീസായിരുന്ന അദ്ദേഹം, ഓഫീസിലില്ലാത്ത സമയത്താണ് റോമിൽനിന്ന് ചരമ വാർത്ത എത്തിയത്. പള്ളിയിലും മാർക്കറ്റിലും ബോട്ടുജെട്ടിയിലുമെല്ലാം അന്വേഷിച്ചിട്ടും പാത്രിയർക്കീസിനെ കണ്ടെത്തിയില്ല. ഒടുവിൽ തനിക്കുവേണ്ടി നിർമിക്കുന്ന കല്ലറയ്ക്കകത്തുകയറി അതിന് ആവശ്യത്തിന് വലിപ്പമുണ്ടോയെന്ന് പരിശോധിക്കുന്ന അവസ്ഥയിലാണ് സെക്രട്ടറി പാത്രിയർക്കീസിനെ കണ്ടെത്തുന്നത്. അതായത് 76- കാരനായ കർദിനാൾ റോങ്കാളി തന്റെ ദൗത്യങ്ങളെല്ലാം തീരാറായി യെന്നു കരുതി മരണത്തിന് ഒരു ങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, പുതിയ പാപ്പായെ തിരഞ്ഞെ ടുക്കുവാൻ റോമിലേക്ക് പോയ റോങ്കാളി പിന്നെയൊരിക്കലും വെനീസിലേക്ക് മടങ്ങിയെത്തിയില്ല. അദ്ദേഹം ജോൺ 23-ാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
ശശി ഇമ്മാനുവൽ & അമ്പിളി ശശി. പേജ് - 3ൽ തുടർന്ന് വായിക്കുക..റോമിൽ നിന്നും ഫാ. ജിയോ തരകൻ പേജ് - 2ൽ വായിക്കുക..