Joy of Love in Family
... പേജ് - 1ൽ നിന്നും
11 പ്രാവശ്യത്തെ ബാലറ്റുകളിലും ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഒരു ഇടക്കാല മാർപാപ്പയെന്ന ചിന്തയിലായിരുന്നു കർദിനാൾ സംഘം വാർധക്യത്തിലെത്തിയ കർദിനാൾ റോങ്കാളിയെ തിരഞ്ഞെടുത്തത്.
എല്ലാവരും വിചാരിച്ചു- അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. ഒന്നും ചെയ്യാനുള്ള ആയുസോ ആരോഗ്യമോ ഇല്ലെന്ന്. പക്ഷേ, ലോകത്തെയും സഭയെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചു കൂട്ടി. കാലത്തിൻ്റെ മാറ്റത്തെ നേരിടാൻ സഭയെ ഒരുക്കിയത് വി.ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയായിരുന്നു.”
ആരും പ്രതീക്ഷിച്ചില്ല, (പ്രിയങ്കരനായ തൂങ്കുഴി പിതാവൊഴികെ) വി.പൗലോസിൻ്റെ വാക്കുകൾ എത്ര ശരിയാണ് 'ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്‌ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്‌ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം!' (റോമാ 11 : 33)
സഹായമെത്രാനായിരിക്കുമ്പോൾ, ഊട്ടു മുറിയിലെ തിരക്കൊഴിഞ്ഞ നേരത്ത് മാനസികമായി ലേശം ബുദ്ധിമുട്ടുന്ന പഴയ ഒരു സഹപാഠിയെ കൂട്ടികൊണ്ടു വന്ന് ഭക്ഷണം വിളമ്പി കൊടുക്കുന്ന, ഒരു സാധാ ഓട്ടോറിക്ഷക്കാരനോട് നിനക്കുള്ള തീക്ഷ്ണതയുടെയും ദൈവസ്നേഹാനുഭവത്തിൻ്റെയും ഒരംശം എനിക്കും കിട്ടാൻ നീ പ്രാർത്ഥിക്കണേ എന്ന് ആത്മാർത്ഥമായി പറയാൻ തക്കവിധം 'താഴാൻ ' മടിയില്ലാത്ത, ഉത്തരവാദിത്തങ്ങൾ എത്ര ക്ലേശകരമെങ്കിലും ഒരിക്കലും ചിരി മായാതെ, കർത്താവിൻ്റെ വയലിൽ വേലയെടുക്കാൻ ഉത്സാഹമുള്ള, അമ്മ കൊടുത്ത കൊന്തയിൽ മുറുകെ നിരന്തരം പിടിക്കുന്ന ഒരു തൃശ്ശൂർക്കാരൻ മേജർ ആർച്ച് ബിഷപ്പ് സീറോ മലബാർ സഭയുടെ അമരത്ത് വരിക എന്നത് ദൈവം സഭക്കായി കാത്തു വച്ച ഒരു വിസ്മയം തന്നെയായിരുന്നില്ലേ.
തൂങ്കുഴിപ്പിതാവ് പറഞ്ഞ വാക്കുകൾ കടമെടുത്താൽ അടുത്ത കാലത്ത് കേൾക്കാനിടയായ ഏറ്റവും സന്തോഷകരമായ വാർത്തകളിലൊന്ന് ' ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ അവിചാരിത തിരഞ്ഞെടുപ്പ് പിന്നീട് സഭാ ചരിത്രത്തിൽ തിളക്കമാർന്ന ഒരു ഏട് കൂട്ടിച്ചേർത്തതുപ്പോലെ തട്ടിൽ പിതാവിലൂടെ പരിശുദ്ധാത്മാവ് വലിയ കാര്യങ്ങൾ സഭയിൽ നിർവ്വഹിക്കുക തന്നെ ചെയ്യും. ലോഫി നെ സംബന്ധിച്ചിടത്തോളം കുടുംബങ്ങൾക്കു വേണ്ടിയുള്ള ഈ സമർപ്പിത സമൂഹത്തിൻ്റെ ആരംഭം മുതൽ സഹായമെത്രാനെന്ന നിലയിൽ ആൻഡ്രൂസ് പിതാവിനൊപ്പം ഉണ്ടായിരുന്ന, പ്രാരംഭ ദശയിൽ നിരന്തരം ഞങ്ങളോടൊപ്പം സഞ്ചരിച്ച, ഏത് സമയത്തും ഓടി ചെല്ലാവുന്ന ദൂരത്ത് ലോഫിനായി വാതിൽ തുറന്നിട്ടിരുന്ന, ഷംഷാബാദിൽ നിന്നു പോലും ലോഫ് കുടുംബ സംഗമങ്ങൾക്കും, കൂട്ടായ്മകൾക്കുമൊക്കെ (ല - ഫാമിലിയ- 19) ഓടിയെത്താറുള്ള ഒരാൾ സഭയുടെ അമരക്കാരനാവുമ്പോൾ ഇത് വലിയ ആഹ്ത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. കുടുംബങ്ങൾക്ക് തൻ്റെ ഹൃദയത്തിൽ തന്നെ ഇടമുള്ള, ഗാർഹിക സഭയെക്കുറിച്ച് ഒരു പാട് സ്വപ്നങ്ങളുള്ള ഒരു ഇടയശ്രേഷ്ഠൻ സഭയുടെ അമരക്കാരനാവുമ്പോൾ ലോഫിനും വലിയ പ്രതീക്ഷകളും, സ്വപ്നങ്ങളുമാണുള്ളത്. പ്രിയ തട്ടിൽ പിതാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്നുയരുന്ന പ്രാർത്ഥനകൾ എന്നും അങ്ങയോടൊപ്പം!
ശശി ഇമ്മാനുവേൽ & അമ്പിളി ഇമ്മാനുവൽ.
എഴുത്തുക്കാരനും,പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.
ഉൽപത്തിപുസ്തകത്തിൽ കർത്താവ് ഇങ്ങനെ പറയുന്നു “മനുഷ്യൻ ഏകനായിരിക്കുന്ന നല്ലതല്ല, അവന് ചേർന്ന ഒരു ഇണയെ ഞാൻ നൽകും.”
വിവാഹം എന്ന കൂദാശക്കായി ഒരു ഒരുങ്ങുന്ന വിവാഹാർത്ഥികളോട് എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്. നിങ്ങളുടെ ജീവിതപങ്കാളിയെ നിങ്ങൾ തിരഞ്ഞെടുക്കുകയാണ് അതോ ദൈവം കൂട്ടിച്ചേർത്തു തരികയാണോ? രണ്ടാമത്തേതിനോടാണ് എനിക്ക് വ്യക്തിപരമായ യോജിപ്പ്.
എനിക്ക് വന്ന ഒരു വിവാഹാലോചനയുമായി മുന്നോട്ട് പോകുമ്പോൾ ചില പ്രത്യേക കാരണങ്ങളാൽ ആ വ്യക്തിക്ക് എന്നെ വിവാഹം ചെയ്യാൻ താൽപര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു. വിവാഹം മുടങ്ങിപ്പോയ ഈ അവസരത്തിൽ ജീവിതപങ്കാളിക്ക് വേണ്ടി ഞാൻ നന്നായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
ആ സമയത്താണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു ജേഷ്ഠ സഹോദരൻ പ്രാർത്ഥനയിൽ 3 കാര്യങ്ങൾ എന്നോട് പറഞ്ഞത്.
1. നിനക്കുവേണ്ടി ദൈവം ഒരുക്കിയിരിക്കുന്നത് ഒരു പാട്ടുകാരിയെ യായിരിക്കും.
2. ജോലി ചെയ്യുന്നവരോ ജോലി ചെയ്യാൻ താല്പര്യമോ ഇല്ലാത്ത ഉള്ള ഒരാളായിരിക്കും.
3. ജീസസ് യൂത്ത് പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുന്ന വീട്ടുകാർ ആയിരിക്കും.
ഈ പറഞ്ഞ മൂന്നു മേഖലകളും സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനിടയിലാണ് എന്റെ ജീവിതപങ്കാളിയായിരിക്കുന്ന വ്യക്തിയുടെ വിവാഹാലോചനയുമായി ഒരു പാവപ്പെട്ട സ്ത്രീ ഞങ്ങളുടെ വീട്ടിലേക്ക് വന്നതു. ഇവരുടെ അഡ്രസ്സ് വീട്ടിൽ ഏൽപ്പിച്ചു എങ്കിലും പിന്നീട് ഒരിക്കലും ഞങ്ങൾ ആ സ്ത്രീയെ കണ്ടിട്ടില്ല.
വിവാഹത്തിന്റെ ആലോചനകൾ മുന്നോട്ട് നീങ്ങി. കർത്താവ് സന്ദേശത്തിലൂടെ പറഞ്ഞ 3 കാര്യങ്ങൾ ഉള്ള വ്യക്തിയെയാണ് ദൈവം എന്റെ ജീവിതത്തിലേക്ക് ചേർത്തുവെച്ചത്.
കഴിഞ്ഞ 20 വർഷമായി ഞങ്ങളുടെ വിവാഹ ജീവിതത്തിൽ ഉയർച്ചകളും താ ഴ്ചകളും ഉണ്ടായപ്പോഴും ജീവിതപങ്കാളിയോടൊപ്പം മുന്നോട്ടുപോകാൻ സാധിച്ചത് ഒരു വലിയ ദൈവാനുഗ്രഹമായി ഞാൻ കാണുന്നു.
ഉല്പത്തി പുസ്തകത്തിൽ കർത്താവ് ഇങ്ങനെ പറയുന്നത് പോലെ എന്റെ ജീവിതത്തിലേക്ക് എനിക്ക് അനുയോജ്യയായ ജീവിതപങ്കാളിയെ കർത്താവ് ഒരുക്കി തന്നു.
സ്നേഹം നിറഞ്ഞ വിവാഹാർത്ഥികളേ, നിങ്ങൾക്ക് ചേരുന്ന ഒരു ഇണയെ തമ്പുരാൻ ഒരുക്കി തരും. തമ്പുരാൻ ചേർത്തുവയ്ക്കുന്ന ജീവിതപങ്കാളിയിലൂടെ നിങ്ങളുടെ ദാമ്പത്യജീവിതം ഏറെ അനുഗ്രഹിക്കപ്പെടും!
ബിജു ആന്റണി & ഹിമ ബിജു
സീനിയർ മാനേജർ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. നെല്ലായ ബ്രാഞ്ച്.