Page 2

LOAF TIDINGS

Joy of Love in Family

POPE SPEAKS

... പേജ് - 1ൽ നിന്നും

2016 ൽ ഫ്രാൻസിസ് പാപ്പ ലോകത്തിലെ ഏറ്റവും പഴയ ക്രിസ്തീയ രാജ്യങ്ങളിൽ ഒന്നായ ജോർജ്ജിയയിൽ സന്ദർശനം നടത്തുന്നതിന് ഇടക്ക് അവിടെയുള്ള സെമിനാരിക്കാരെയും, അവരുടെ മാതാപിതാകളുമായി കൂടിക്കാഴ്ച്ച നടത്താൻ ഇടയായി. ആ കൂടിക്കാഴ്ച്ചയുടെ നേരത്ത് ഒരു സെമിനാരിക്കാരൻ പാപ്പയോട് ലോകത്തിലെ ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരമായത് എന്താണ് എന്ന് ചോദിച്ചു. ഫ്രാൻസിസ് മാർപാപ്പ അവിടെ മുമ്പ് സംസാരിച്ച ഒരു സെമിനാരിക്കാരന്റെ അമ്മ പറഞ്ഞത് ചേർത്ത് പറഞ്ഞു: "ഏറ്റവും മനോഹരമായ ദൈവികസൃഷിടി വിവാഹമെന്ന കൂദാശയാണ്". ആ അമ്മ തന്റെ കുടുംബ ജീവിതത്തിൽ വിവാഹമെന്ന കൂദാശ നഷ്ടപെടാതിരിക്കാൻ ഏറ്റെടുക്കേണ്ടി വന്ന തീരുമാനങ്ങളും ഒഴിവാക്കലുകളെ പറ്റിയും ഫ്രൻസിസ് പാപ്പ അവിടെ എടുത്ത് പറഞ്ഞു. കഴിഞ്ഞ വർഷത്തെ റോമൻ റോട്ടയുടെ (സഭയിലെ പരമോന്നത കോടതി) വാർഷിക സമ്മേളനത്തിൽ സംസാരിച്ച് തുടങ്ങിയത് തന്നെ ദാമ്പത്യവിശ്വസ്തതയെ പറ്റി പറഞ്ഞാണ്. ഇന്ന് ലോകത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ദാമ്പത്യവിശ്വസ്തത നഷ്ടപെട്ട് പോയിട്ടുള്ളവർ അത് വീണ്ടെടുക്കുക എന്നതാണ്. "വിവാഹം എന്നത് ഒരു സമ്മാനമാണ്. വിവാഹത്തിലെ വിശ്വസ്തത ഉറപ്പിക്കേണ്ടത് ദൈവിക വിശ്വസ്തതയിലാണ്. എന്നാൽ മാത്രമെ വിവാഹജീവിതത്തിൽ ദൈവികമായി ഫലം പുറപ്പെടുവിക്കാൻ കഴിയൂ എന്നാണ് പാപ്പ പറയുന്നത്.

“രക്ഷയുടെ ക്രിസ്‌തീയ വ്യവസ്ഥയിൽ വിവാഹം എന്നത് വിശുദ്ധിയിലേക്കുള്ള ഉയർന്ന പാതയാണെന്നും, ആ വിശുദ്ധി സാധാരണ ജീവിതത്തിലാണ് കണ്ടെത്തേണ്ടതെന്നും ഫ്രാൻസിസ് പാപ്പ വിവാഹത്തെ കുറിച്ച് പറയുന്നുണ്ട്. "കുടുംബം മറ്റൊരു സുവിശേഷമായി തീരാനുളളതാണ്" ഫ്രാൻസിന് പാപ്പ പറയുന്നത്.

വിവാഹജീവിതത്തിൽ പ്രതിസന്ധികൾ ഉടലെടുക്കുമ്പോൾ വൈദികരോടും സന്യസതരോടും അവരെ സ്നേഹത്തോടെ പിന്തുണക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ വൈദികരോട് ഒരിക്കൽ പറഞ്ഞത്. പാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ അമോരിസ് ലതീഷ്യയിൽ ദാമ്പത്യ വിശ്വസ്തതയുടെ മൂല്യവും അർത്ഥവും കണ്ടെത്തണം എന്നും അത് ഭാര്യാഭർതൃ ബന്ധത്തിൽ സ്ഥാപിച്ചതാണ് എന്നും പറയുന്നു. കുടുംബമാണ് സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും വിദ്യാലയമെന്നും, കുടുംബത്തിൽ നിന്ന് പുതുതലമുറ സ്നേഹവും വിശ്വസ്തതയും അഭ്യസിച്ചിലെങ്കിൽ വേറെ എവിടെ നിന്നും അഭ്യസിക്കാൻ സാധിക്കില്ല എന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞ് വയ്ക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ സ്വാതന്ത്യത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളും, മറ്റും കുടുംബ ജീവിതത്തിൽ കടന്ന് വരുന്നത് തടയണം എന്നും പറയുന്നുണ്ട്. 2016 ൽ മെത്രാൻമാരുടെ സിനഡിന് ശേഷം ഫ്രാൻസിസ് പാപ്പ കുടുംബ ജീവിതത്തെ പറ്റി പുറത്തിറക്കിയ അമോരിസ് ലതീഷ്യ എന്ന അപ്പസ്തോലിക ആഹ്വാനം 320 ബന്ധികകളിലായി കുടുംബജീവിതത്തെ പ്രോൽസാഹിപ്പിക്കുന്നതും, കുടുംബ ജീവിതത്തിന്റെ ആനന്ദവും പ്രതീക്ഷയും വിവരിക്കുന്നതാണ്. ഈ ആഹ്വാനം അവസാനിക്കുന്നത് തന്നെ കുടുംബജീവിതത്തിന്റെ ആത്മിയ ബന്ധം കണ്ടെത്താനും, ക്രിസ്തുവിനെ ദാമ്പത്യ വിശ്വസ്തതയുടെ മാതൃകയാക്കാനും പറഞ്ഞാണ്. ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടി കുടുംബജീവിതം തന്നെയാണ്.

Story Image
  ഫാ. ജിയോ തരകൻ, റോം.
കുടുംബ സുവിശേഷം

ദാമ്പത്യ വിശ്വസ്തത - കുടുംബജീവിത വിജയത്തിന്റെ താക്കോൽ

"യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാ൯ ശ്രദ്ധിക്കുക" (മലാക്കി 2 :15 ) സ്നേഹവും സമാധാനവും കെട്ടുറപ്പുമുള്ള കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം ദാമ്പത്യ വിശ്വസ്തത (Conjugal fidelity) തന്നെയാണ്. "പുരുഷൻ മാതാപിതാക്കളെ വിട്ട് സ്ത്രീയോട് ചേരും, അവർ ഒറ്റശരീരമായി തീരും. പുരുഷനും അവന്റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവർക്ക് ലജ്ജ തോന്നിയിരുന്നില്ല (ഉല്പത്തി 2: 24 -25). മനുഷ്യബന്ധങ്ങളിൽ വച്ച് ഏറ്റവും ദൃഢവും മനോഹരവുമായ ബന്ധത്തിലേക്ക് വിവാഹം എന്ന കൂദാശയിലൂടെ പുരുഷനും സ്ത്രീയും പ്രവേശിക്കുന്നു. ഒന്നും മറക്കാതെ പരസ്പരം എല്ലാം പങ്കുവെച്ച് ഒറ്റ ശരീരമായി തീരുന്ന അവസ്ഥ. ആദിമ നഗ്നത (original nakedness) അവർക്കുണ്ടായിരുന്ന ആദിമ നൈ൪മ്മല്യത്തെ (original purity) സൂചിപ്പിക്കുന്നു. എന്നാൽ ഇന്നത്തെ ആധുനിക കുടുംബങ്ങൾ തകർച്ചയിലേക്ക് എത്തുന്നതിന്റെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് ദാമ്പത്യ നൈർമ്മല്യത്തിൽ വരുന്ന കുറവുകൾ തന്നെയാണെന്ന് കാണാൻ കഴിയും. വിവാഹേതര ബന്ധങ്ങളും വിവാഹപൂർവ്വ ലൈംഗിക ബന്ധങ്ങളും സംശയപ്രവണതകളും ഈ കാലഘട്ടത്തിലെ കുടുംബങ്ങളെ തകർക്കുന്ന ഗൗരവമേറിയ തിന്മകൾ തന്നെയാണ്.

പുരുഷനും സ്ത്രീയും അവരെ തമ്മിൽ ചേർക്കുന്ന ദൈവവും തമ്മിലുള്ള ഏറ്റവും മനോഹരമായ ബന്ധമാണ് വിവാഹം - മുപ്പിരി കയർ പോലെ സുദൃഢമായ ബന്ധം. 'ഞാൻ ഒരിക്കലും നിന്നെ ഉപേക്ഷിക്കുകയില്ല' എന്ന കുരിശിലൂടെ വെളിപ്പെടുത്തപ്പെട്ട ത്യാഗോജ്ജലമായ ദൈവസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ ക്രൈസ്തവ കുടുംബജീവിതവും .'Family is the most perfect natural expression of God's Love'. "കർത്താവേ ഞാൻ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല നിഷ്കളങ്കമായ പ്രേമത്താൽ ആണ് .അങ്ങയുടെ കാരുണ്യ൦ എനിക്ക് ഉണ്ടാകണമേ. ഇവളോടൊത്ത് വർദ്ധക്യത്തിൽ എത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും" (തോബിത്ത് 8 :7).

അതേ സ്നേഹമുള്ളവരെ, ദാമ്പത്യ സ്നേഹത്തിൽ അനുദിനം വിശ്വസ്തതയോടെ വളരുന്നതിന് ദൈവത്തിന്റെ കാരുണ്യവു൦ അനുഗ്രഹവും നമുക്ക് നിരന്തരം ആവശ്യമാണ്. വിവാഹത്തിന്റെ ആദ്യദിവസം മുതൽ ദാമ്പത്യവിശ്വസ്തതയിൽ നിന്നു വ്യതിചലിക്കാനുള്ള പ്രലോഭനം ഭാര്യ ഭർത്താക്കന്മാർക്കുണ്ടായി കൊണ്ടിരിക്കും .മനുഷ്യനിലുള്ള അടിസ്ഥാന തിൻമകളായ ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത എന്നിവ ദാമ്പത്യ സ്നേഹത്തിൽ നിന്നു നമ്മെ അകറ്റി കളയുന്നു.

വിവാഹത്തിന്റെ ആദ്യദിവസം മുതൽ ജാഗ്രതയുള്ളവരായി ദാമ്പത്യ സ്നേഹത്തിൽ വളരാനുള്ള കൃപ നമുക്ക് യാചിക്കാം. ദാമ്പത്യ വിശ്വസ്തതയിൽ നിന്ന് വ്യതിചലിക്കാനുള്ള തിന്മയുടെ സാഹചര്യങ്ങളിൽ അനുദിനം കർത്താവിന്റെ കരം പിടിച്ചു നമുക്ക് തരണം ചെയ്യാം. "അനുദിനം അവൾ പറഞ്ഞിട്ടും അവളുടെ കൂടെ ശയിക്കാനോ അവളുടെ അടുത്തിരിക്കാനോ അവൻ കൂട്ടാക്കിയില്ല" (ഉല്പത്തി 39: 10). ദൈവസാന്നിധ്യ സ്മരണയിൽ അനുദിന ജീവിതത്തിൽ ഉണ്ടാകുന്ന പ്രലോഭനങ്ങളെ അതിജീവിച്ച പൂർവ്വ യൗസേപ്പിനെ പോലെ ദൈവത്തോടുള്ള വിശ്വസ്തതയിൽ വളർന്നു ദാമ്പത്യ വിശുദ്ധിയിൽ ജീവിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. കൂടെക്കൂടെ വിശുദ്ധ കുമ്പസാരം നടത്തി ,അനുദിനം വിശുദ്ധ ബലിയിൽ പങ്കെടുത്ത് ,വിശുദ്ധ കുർബാന സ്വീകരിച്ച് അടിസ്ഥാന തിന്മയുടെ സ്വാധീനങ്ങളിൽ നിന്ന് നമുക്ക് പുറത്തുവരാം. ദാമ്പത്യ വിശ്വസ്തതയിൽ വളർന്ന് മരണം വേർപ്പെടുത്തുന്നത് വരെ സ്നേഹത്തിന്റെ കൂട്ടായ്മയിൽ ജീവിക്കാനുള്ള കൃപ സർവശക്തനായ ദൈവം നമുക്ക് പ്രദാനം ചെയ്യട്ടെ!

“Preserve and protect marriage which is the deepest, longest and most beautiful relationship in this world.”

"ദൈവം യോജിപ്പിച്ചത് മനുഷ്യർ വേർപ്പെടുത്താതിരിക്കട്ടെ "(മത്തായി 19 :6 ).

ഡോ. ജോർജ് ലിയോൺസ് & അനി ജോർജ്

ലോഫ് പ്രസിഡന്റ് ദമ്പതികൾ.

Story Image

LOAF PROGRAMMES

February 2024
  • Daily
  • One Day One Family Intercession
  • Weekly
  • Holy Family Visit and Candle Prayer
  • Monthly
  • 2, 3, 4 LOAF Couples Retreat @Jordania Retreat Centre, Nedupuzha
  • 10th: LOAF Spiritual Day (6 - 9) PM
  • 17th: LOAF Adoration Day (7 - 8) PM
  • 24th: LOAF Core Group (6.30 - 10) PM
  • 25th: LOAF Academic Session (6 - 9) PM
March 2024
  • Daily
  • One Day One Family Intercession
  • Weekly
  • Holy Family Visit and Candle Prayer
  • Monthly
  • 9th: LOAF Spiritual Day (6 - 9) PM
  • 16th: LOAF Adoration Day (7 - 8) PM
  • 23rd: LOAF Core Group (6.30 - 10) PM
  • 24th: LOAF Academic Session (6 - 9) PM
April 2024
  • Daily
  • One Day One Family Intercession
  • Weekly
  • Holy Family Visit and Candle Prayer
  • Monthly
  • 12nd, 13rd, 14th: LOAF Annual Retreat @Darsana Retreat Centre, Peechi
  • 19th, 20th, 21st: LOAF Couples Retreat @Jordania Retreat Centre, Nedupuzha
  • 27th: LOAF Core Group (6.30 - 10) PM
  • 25th: LOAF Vows Renewal Ceremony @St. Antony's Church, Mannuthy (5 - 8) PM
1 2 3 4
5 6 7 8
1 2 3 4
5 6 7 8