Joy of Love in Family
ഡിസംബർ ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് ഫാമിലി അപ്പോസ്തൊലേറ്റിൽ നടന്ന ലോഫിന്റെ സ്പിരിച്വൽ ഗാത റിംഗ് ഹൃദ്യമായ അനുഭവമായി. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ക്രിസ്മസ് കേക്ക് മുറിച്ചുകൊണ്ട് എല്ലാവർക്കും ക്രിസ്തുമസ് സന്ദേശം നൽകി. അന്നേ ദിവസം രാവിലെ മുതൽ നടന്നുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ ആരാധനയുടെ സമാപന മണിക്കൂറൊടെ കൃത്യം ആറുമണിക്ക് സ്പിരിച്വൽ ഗാതറിംഗ് ആരംഭിച്ചു.
പ്രസിഡന്റ് കപ്പിൾ ആയ ഡോക്ടർ ജോർജ് ലിയോൺ അനി ടീച്ചർ ദമ്പതികൾ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകി.
ഫാദർ ആന്റണി കുരുതുകുളങ്ങര ദിവ്യബലി അർപ്പിച്ചു. പ്രസിഡണ്ട് കപ്പിൾ ജീവിതാനുഭവം പങ്കുവെച്ചു. മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ക്രിസ്തുമസ് സന്ദേശം നൽകുകയും ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കുവെക്കുകയും ചെയ്തു.
എല്ലാ കുട്ടികളും ക്രിസ്തുമസ് ക്യാപ്പ് ധരിച്ചും ബലൂണുകളുമായും പിതാവിനെ വേദിയിലേക്ക് സ്വീകരിച്ചു. വിശുദ്ധ കുമ്പസാരത്തിനായി സഹായിച്ച ഫാദർ ജോൺ, ഫാദർ വർഗീസ്, ഫാദർ ഡെന്നി മൂവരെയും നന്ദിയോടെ ഓർക്കുന്നു. സ്നേഹവിരുന്നിനു ശേഷം എല്ലാവരും സന്തോഷത്തോടെ ഭവനങ്ങളിലേക്ക് മടങ്ങി.
1. നവംബർ മാസത്തിൽ രണ്ടാം ശനിയിലെ സ്പിരിച്വൽ സെഷനിൽ വച്ചു ലോഫ് ടൈഡിങ്സ് ത്രൈമാസ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു.
2. ഡിസംബർ 31 ലോഫ് ഫാമിലി ഈവിനോട് അനുബന്ധിച്ച് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പിതാവ് "LUX DOMUS" ഷോർട്ട് വീഡിയോസ് ഉദ്ഘാടനം ചെയ്തു. ജനുവരി മാസത്തിൽ ഇതുവരെ 35 ഓളം ലോഫ് കുടുബങ്ങളുടെ വീഡിയോസ് അപ്‌ലോഡ് ചെയ്തു.
3. ക്രിസ്തുമസ്, മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം, പിതാക്കന്മാരുടെ ജന്മദിനം, ഡയറക്ടർ അച്ഛന്റെ ഫീസ്റ്റ് ഡേ മുതലായ അവസരങ്ങളിൽ സോഷ്യൽ മീഡിയയിലേക്കായി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നൂ.
4. ഏറെ നാളായി കാത്തിരുന്ന ലോഫ് പബ്ലിക്കേഷൻസിന്റെ ആദ്യ പുസ്തകം “അമ്മ മാലാഖ” അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുന്നു.
5. ലോഫ് പ്രോഗ്രാമുകൾ/ ധ്യാനങ്ങൾ റെക്കോർഡ് ചെയ്ത് എല്ലാ മിനിസ്ട്രികളെയും സഹായിക്കുന്നു.
6. Daily Saints ദിവസേന യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ഓരോ ദിവസത്തെയും വീഡിയോ ഓട്ടോ അപ്ഡേഷൻ ആയി ലോഫ് വെബ് സൈറ്റിൽ ചേർത്തിട്ടുണ്ട്.
സഭയെ കൂടുതൽ അറിയാനും സ്നേഹിക്കാനും ഒപ്പം ദമ്പതികൾ എന്ന നിലയിൽ തങ്ങളുടെ ശുശ്രൂഷ സഭയിൽ നിർവഹിക്കാനും അക്കാദമിക് സെഷൻ ലോഫ് അംഗങ്ങളെ പ്രാപ്തരാക്കുന്നു. മാസത്തിലെ നാലാം ഞായറാഴ്ച നടത്തപ്പെടുന്ന സെഷനിൽ എല്ലാ അംഗങ്ങളും ആവേശത്തോടെ സംബന്ധിക്കുന്നു.
ഡിസംബർ 3ൽ നടത്തപെട്ട അക്കാദമിക് സെഷൻ 36 മാസത്തെ ഒരു പഠന-പ്രവർത്തന പരമ്പരയുടെ ട്രെയിനിങ് സെഷൻ ആയാണ് നടത്തപെട്ടത്. ഗ്രേസ് റിപ്പിൾസ് കപ്പിൾസ് എന്ന സംഘടന ഇതിനായി രൂപപ്പെടുത്തിയ മോഡ്യൂൾ റൈഫൺ ടെസ്സി ദമ്പതികൾ പരിചയപെടുത്തുകയുണ്ടായി. പിന്നീട് ജനുവരി 28ആം തിയ്യതി ഈ പരമ്പരയുടെ ഒന്നാം പാഠം ഡയറക്ടർ ബഹു. ഡെന്നി താണ്ണിക്കൽ അച്ഛന്റെ നേതൃത്വത്തിൽ നടത്തപെട്ടത് ദാമ്പത്യസ്നേഹം ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന മനോഹരമായ ഒരു അനുഭവമായി.
കുടുംബമെന്നാൽ ഗാർഹികസഭ എന്നാണല്ലോ സഭ നമ്മെ പഠിപ്പിക്കുന്നത്, അതിനാൽ കുടുംബം വിശുദ്ധീകരിക്കപ്പെട്ടാൽ മാത്രമേ സഭയും വിശുദ്ധീകരിക്കപ്പെടുകയുള്ളൂ. നമുക്ക് കുടുംബങ്ങൾക്കായി പ്രാർത്ഥിക്കാം. എല്ലാ മാസവും മൂന്നാം ശനിയാഴ്ച 7 മണി മുതൽ 8 മണി വരെ ഫാമിലി അപ്പോസ്തലേറ്റ് സെന്ററിൽ വച്ച് ദിവ്യകാരുണ്യ സന്നിധിയിൽ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നിങ്ങൾ ഓരോരുത്തരെയും പ്രത്യേകം ഈ തിരുമണിക്കൂറിലേക്ക് ക്ഷണിക്കുന്നു.
തിരുക്കുടുംബ പ്രയാണം അതിൻറെ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ഈ വർഷവും ഫാമിലി ഈവിനോട് അനുബന്ധിച്ചാണ് തിരു കുടുംബ പ്രയാണം ആരംഭിച്ചിരിക്കുന്നത്. ലോഫിന്റെ പതിനഞ്ചാം വാർഷികം പ്രമാണിച്ച് കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി ഒരു കുടുംബത്തിൽ 15 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥന ക്രമീകരണമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസത്തിനും പ്രത്യേക നിയോഗം വച്ചുകൊണ്ടാണ് കുടുംബം പ്രാർത്ഥിക്കുന്നത്.