Page 6

LOAF TIDINGS

Joy of Love in Family

EDITORIAL

ദാമ്പത്യ വിശ്വസ്തതക്ക് വേണ്ടിയുള്ള പ്രാർത്ഥന.

“ത്രീയേക ദൈവമായ കർത്താവേ, ഞങ്ങളുടെ ദാമ്പത്യത്തിൽ നിങ്ങളുടെ മാർഗനിർദേശവും കൃപയും തേടി ഞങ്ങൾ ഇന്ന് ഭാര്യാഭർത്താക്കന്മാരായി അങ്ങയുടെ സന്നിധിയിൽ വരുന്നു. ഞങ്ങളുടെ ബന്ധത്തിൻ്റെ ആരോഗ്യത്തിനും ശക്തിക്കും വിശ്വസ്തത അനിവാര്യമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. പരസ്പരം വിശ്വസ്തരായി നിലകൊള്ളാൻ ഞങ്ങളെ സഹായിക്കുക,. നിങ്ങളുടെയും ഞങ്ങളുടെ പ്രിയപ്പെട്ടവരുടെയും മുമ്പാകെ ഞങ്ങൾ നേർന്ന പ്രതിജ്ഞകൾ ബഹുമാനിക്കാനും, പ്രലോഭനങ്ങളെ ചെറുക്കാനും സ്വാർത്ഥ മോഹങ്ങളെക്കാൾ എപ്പോഴും സ്നേഹവും പ്രതിബദ്ധതയും തിരഞ്ഞെടുക്കാനും ഞങ്ങൾക്ക് ശക്തി നൽകേണമേ. പരസ്പരം ക്ഷമിക്കാനും എപ്പോഴും അനുരഞ്ജനം തേടാനും തുറന്ന് സത്യസന്ധമായി ആശയവിനിമയം നടത്താനും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ വിവാഹം നിങ്ങളുടെ വിശ്വസ്തതയുടെയും സ്നേഹത്തിൻ്റെയും പ്രതിഫലനമാകട്ടെ. ഞങ്ങളുടെ കർത്താവായ ക്രിസ്തുവിലൂടെ ഞങ്ങൾ ഇത് ചോദിക്കുന്നു. ആമ്മേൻ.”

ദാമ്പത്യ വിശ്വസ്തതക്ക് വേണ്ടിയുള്ള ഈ പ്രാർത്ഥന നമുക്കും ഒരു ശീലമാക്കാം. പ്രത്യേകിച്ച് വിവാഹം എന്ന കൂദാശ സ്വീകരിക്കാൻ ഒരുങ്ങുന്ന യുവജനങ്ങൾ, വിവാഹത്തിൽ പ്രയാസം നേരിടുന്നവർ ഇങ്ങനെ ഈ പ്രാർത്ഥന ആവശ്യമുള്ളവർക്ക് നമുക്ക് ഇത് പങ്ക് വെയ്ക്കാം.

ദാമ്പത്യ വിശ്വസ്തതയിൽ വളരാൻ നമ്മെ ദാമ്പത്യ ജീവിതത്തിലേക്ക് വിളിച്ച നല്ല ദൈവം നമ്മെ സഹായിക്കട്ടെ!

Story Image

വിജോ വിൽ‌സൺ & സിനി ചാക്കോ.

എഡിറ്റർ, ലോഫ് മീഡിയ.

LOAF PRAYER

GUEST COLUMN

എന്റെ കർത്താവ് എനിക്ക് സമീപസ്ഥനാണ്!

അബുദാബിയിലേക്ക് താമസം മാറിയെങ്കിലും പള്ളിയുടെ വളരെ അടുത്താണ് വീടെങ്കിലും നടന്ന്‌ പള്ളിയിൽ പോകുക എന്നത് എനിക്ക് വളരെ പ്രയാസകരം തന്നെയായിരുന്നു. കാലിലെ ഓപ്പറേഷനുകളും വീടിനും പള്ളിക്കും ഇടയിലുള്ള "Underpass" ലെ ഒരുപാട് സ്റ്റെപ്പുകളും എന്നെ സംബന്ധിച്ചിടത്തോളം ഒരു ജെറിക്കോ കോട്ട തന്നെയായിരുന്നു...

ആരാധനയ്ക്ക് പോകുമ്പോൾ ഈശോയോട് തമാശയായി ഒരു അടവു പറഞ്ഞു.. എനിക്ക് ഇങ്ങനെ ഒരുപാട് ദൂരം നടന്നു നിന്റെ അടുത്ത് വന്ന് ആരാധിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല..വേണെങ്കിൽ ഒരു സൂത്രം ചെയ്തോ.. നീ എന്റെ അടുത്തേക്ക് വന്നോട്ടാ..തമാശയായിട്ടാണ് പറഞ്ഞതെങ്കിലും പറഞ്ഞു പറഞ്ഞു വന്നപ്പോൾ എനിക്ക് കരച്ചിൽ വന്നു. ഈശോ വിചാരിച്ചാൽ എനിക്ക് എന്താ പള്ളിയുടെ അടുത്ത് ഒരു വീട് തരാൻ പറ്റില്ലേ?? എന്റെ മുഖം മാറി...സംഗതി സീരിയസ് ആണെന്ന് കണ്ടതും ഈശോയുടെ മുഖത്ത് ഒരു കള്ളച്ചിരി..

വചനം തുറന്നപ്പോൾ ഞെട്ടിപ്പോയി. "വീടിന്റെ മുകളിലത്തെനിലയില്‍ ജറുസലെമിനു നേരേ തുറന്നുകിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താന്‍മുന്‍പ്‌ ചെയ്‌തിരുന്നതു പോലെ, അവന്‍ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്‍മേല്‍നിന്ന്‌ തന്റെ ദൈവത്തോടു പ്രാര്‍ഥിക്കുകയും നന്‌ദി പറയുകയും ചെയ്‌തു." ദാനിയേല്‍ 6 : 10

തിരിച്ചുവന്ന് എന്റെ കഥ കേട്ടതും ജെയ് സൻ ചേട്ടൻ വീട് അന്വേഷണവും തുടങ്ങി.. കുറെ പേരുടെ അടുത്ത് പ്രാർത്ഥന ചോദിക്കുകയും ചെയ്തു..പിന്നീട് അങ്ങോട്ട് വീടുകളുടെ കാണൽ ബഹളങ്ങൾ.. ബാത്റൂം ശരിയാണെങ്കിൽ..അടുക്കള മോശം..കപ്പ് ചുണ്ടോടടു ക്കുമ്പോഴേക്കും എല്ലാം മാറിപ്പോയി..മിന്നിച്ചേക്കണേ ഈശോയെ..നാറ്റിക്കല്ലേ...എന്നായി ഞാൻ.

പത്തോളം വീടുകൾ കണ്ടിട്ടും ഒന്നും ശരിയായില്ല.. അതിനുശേഷം ആണ് പിന്നീട് ഒരു സുഹൃത്ത്‌ പറഞ്ഞു ഒരു വില്ല കണ്ടത്. പല ഫ്ലോറുകളിലായി ഒരുപാട് റൂമുകൾ. പള്ളിയിലേക്ക് വളരെ കുറച്ച് ദൂരം മാത്രം. ഫസ്റ്റ് ഫ്ലോറിൽ ഒരു 2BHKകണ്ടു ഇഷ്ടപ്പെട്ടു .. ബൈബിൾ തുറന്നു പ്രാർത്ഥിച്ചപ്പോൾ കിട്ടിയ ഭാഗം വീണ്ടുംഅത്ഭുതപ്പെടുത്തി ''സക്കേവൂസിന്റ ഭവനത്തിൽ ''.. ആ വീടു മതി.. ഞങ്ങൾ എല്ലാം ഉറപ്പിച്ചു.

Story Image

അതിന് അടുത്ത ദിവസം തന്നെ പഴയ വീട്ടിലേക്ക് വേറെ ഒരു വ്യക്തി വന്ന് വീടു കാണുകയും ആൾക്ക് ഇഷ്ടപ്പെടുകയും ആ വീടിന്റെ കോൺട്രാക്ടിന്റെ കാര്യങ്ങളെല്ലാം പറഞ്ഞു ശരിയാക്കുകയും ചെയ്തു. പക്ഷെ കാര്യങ്ങൾ പെട്ടെന്ന് തകിടം മറിഞ്ഞു. വില്ലയിൽ ഞങ്ങൾ പുതുതായി കണ്ട റൂം അവർ ഒഴിയുന്നില്ലത്രെ. ഇനി എന്ത് ചെയ്യും? ഞങ്ങളുടെ റൂമും കണ്ടു ഇഷ്ടപ്പെട്ടു ഞങ്ങൾ തരാമെന്ന് പറഞ്ഞത് വിശ്വസിച്ചു കാര്യങ്ങൾ എല്ലാം ക്രെമീകരിച്ച അദ്ദേഹത്തോട് എന്തു പറയും? എന്റെ ഈശോയെ..പക്ഷെ അദ്ദേഹത്തോട് കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഒരു ബുദ്ധിമുട്ടും പറയാതെ വേറെ റൂം നോക്കുകയും പെട്ടെന്ന് തന്നെ ആൾക്ക് ഫ്ലാറ്റ് റെഡിയായി കിട്ടുകയും ചെയ്തു.എന്നാലും മനസ്സിനൊരു വിഷമം.വീട് മാറണ്ട എങ്കിൽ അതിശക്തമായ ഒരു പ്രചോദനം അവിടുന്ന് തന്നത് എന്തിനായിരുന്നിരിക്കാം?? ഈശോയുടെ ഇഷ്ടം മനസ്സിലാക്കി തരണേ എന്ന് ഞങ്ങൾ പ്രാർത്ഥിച്ചു. ഈശോയുടെ ഇഷ്ടമല്ലാതെ ഒന്നും നടക്കരുതേ.

എന്നാൽ അന്ന് വൈകുന്നേരം വില്ലയിലെ വാച്ച്മാന്റെ വിളിയെത്തി.. മുകളിലത്തെ നിലയിൽ വേറെ ഒരു ഫ്ലാറ്റ് ഒഴിവുണ്ട്. മുൻപ് ഞങ്ങൾ കണ്ടതിനേക്കാൾ വളരെ നല്ല ബാൽക്കണിയുള്ള ഫ്ലാറ്റ്.. ബാൽക്കണി ഉള്ളതുകൊണ്ടുതന്നെ ജെസ്സിക്കക്ക് കളിക്കാൻ പറ്റാത്ത വിഷമവും മാറി...ഞങ്ങളുടെ മുറിയിൽ നിന്നും നോക്കിയാൽ എല്ലാ പള്ളികളുടെയും ഒരുമിച്ചു നിൽക്കുന്ന കോമ്പൗണ്ട് കാണാം ..പിന്നീടെല്ലാം പെട്ടെന്നായിരുന്നു.. ഞങ്ങളുടെ പഴയ വീട്ടിലേക്ക് വീണ്ടും പുതിയൊരു ഫാമിലിയെ ഈശോ കൊണ്ടുവന്നു..അവർക്കു വീടു ഇഷ്ടപ്പെട്ടു.പേപ്പർ വർക്കുകൾ എല്ലാം തീർത്ത് ക്രിസ്തുമസിന് മുൻപ് ഈശോ ഞങ്ങളെ ഇവിടെ എത്തിച്ചു..

ഞങ്ങളുടെ ജനാലയിലൂടെ ഇന്ന് ഈശോയെ നോക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറയും... നിന്റെ വഴികൾ എത്ര മനോഹരമാണ് ഈശോയെ... ശാരീരിക പ്രശ്നങ്ങൾ കാരണം പിന്നീടും കഷ്ടപ്പെട്ട് തന്നെയാണ് പള്ളിയിലേക്ക് പോകാൻ പറ്റുകയുള്ളു എന്നറിഞ്ഞു കൊണ്ടല്ലേ നീ എന്നെ തൊട്ടരികെ കൊണ്ടുവന്നാക്കിയത്???നന്ദി നാഥാ... നന്ദി മാത്രം...ഇവിടെ നിന്ന് ഒരായിരം വട്ടം ഈശോയെ നിന്നെ കുമ്പിട്ടാലും നിന്റെ സ്നേഹത്തിന് പകരമാകുമോ??

എന്റെ ഈശോ ..നിനക്കായ് നടന്നു നടന്നെന്റെ പാദം തളർന്നാൽ തളർന്നിടട്ടെ‼️ നിനക്കായി പാടി പാടി എൻ നാവു തളർന്നാൽ തളർന്നിടട്ടെ ‼️

  ജോയ്സി ജെയ്സൺ, അബുദാബി Story Image

1 2 3 4
5 6 7 8
1 2 3 4
5 6 7 8