LOAF TIDINGS

Joy of Love in Family

POPE SPEAKS

സ്ത്രീകൾക്ക് സ്വന്തം ശരീരത്തിൽ ഉള്ള സ്വാതന്ത്ര്യം അല്ല അബോർഷൻ.

Story Image

ഫ്രാൻസിസ് പാപ്പയോട് ഒരിക്കൽ സ്ത്രീകൾക്ക് സ്വന്തം ശരീരത്തിലുളള അവകാശമല്ലേ അബോർഷൻ? എന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ പാപ്പ അദ്ദേഹത്തോട് മറുപടി പറഞ്ഞ് തുടങ്ങിയത് "അബോർഷൻ എന്നത് അതിനും അപ്പുറത്താണ്; കാരണം അബോർഷൻ എപ്പോഴും ഒരു കൊലപാതകമാണ്" എന്നാണ്. സഭയുടെ വിശ്വാസമനുസരിച്ച് ആദിമസഭയിലും അബോർഷൻ നിഷേദിക്കപെട്ടതായിരുന്നു. ഫ്രാൻസിസ് പാപ്പയോട് വിവാദപരമായ കാര്യങ്ങൾ കൂട്ടിചേർത്ത് എപ്പോഴെല്ലാം അബോർഷനെ പറ്റിയും, പ്രൊ-ലൈഫിനെ പറ്റിയും ചോദിച്ചിട്ടുണ്ടോ; അപ്പോഴെല്ലാം പാപ്പ വളരെ വ്യക്തമായി ജനിക്കാനുള്ള ഒരു കുഞ്ഞിന്റെ അവകാശത്തെ പറ്റിയും, അതിലുള്ള നീതിനിഷേദത്തെ പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

2021 സെപ്റ്റംബർ മാസത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞത് അബോർഷൻ എന്നത് ജീവന് എതിരായുള്ള കൊലപാതകമാണെന്നാണ്. "ശാസ്ത്രിയമായും ധാർമികമായും അമ്മയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞ് മനുഷ്യ ജീവനാണ്. ഒരു പ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ കുഞ്ഞിന് നീതി നിഷേദിക്കുന്നതോ, മറ്റൊരു പ്രശ്നം സൃഷ്ടിക്കുന്നതോ പരിഹാരമല്ല.കൂടാതെ 2020 ൽ ഫ്രാൻസിസ് പാപ്പ യു. എൻ. ജനറൽ അസംബ്ലിയെ അഭിസംബോദന ചെയ്ത് സംസാരിച്ചപ്പോൾ ലോകരാഷ്ട്ര നേതാക്കളോട്: സമൂഹ നന്മക്കും, മനുഷ്യ കുലത്തിനും വേണ്ടി അബോർഷൻ അനുകൂല നിലപാടുകളിൽ നിന്ന് പിൻമാറണം എന്നാണ് പറഞ്ഞത്. "

ഈ വർഷം സെപ്റ്റംബർ മാസത്തിൽ മെഡിറ്ററേനിയൻ പ്രദേശത്തുള്ള മെത്രാൻമാരുടെ സമ്മേളനത്തിൽ പ്രൊലൈഫ് നിലപാടുകളെ പ്രോൽസാഹിപ്പിക്കാനും, അബോർഷൻ എന്ന ജീവനെതിരായുളള വിപത്തിനെ അജപാലനപരമായി നേരിടാനുമാണ് ആവശ്യപെട്ടത്..

 റോമിൽ നിന്നും ഫാ. ജിയോ തരകൻ പേജ് - 2ൽ തുടർന്ന് വായിക്കുക..
HIGHLIGHTS

അമ്മമാരില്ലാത്ത ഒരു ലോകം

പേജ് - 3ൽ തുടർന്ന് വായിക്കുക..

പ്രോ ലൈഫ് - എന്ത് ? എന്തിന്?

പേജ് - 4ൽ തുടർന്ന് വായിക്കുക..

കുഞ്ഞു പ്രായത്തിലുള്ള സ്ക്രീൻ എക്സ്പോഷർ

പേജ് - 4ൽ തുടർന്ന് വായിക്കുക..

കത്തോലിക്കാ സഭയുടെ പഠനങ്ങൾ എപ്പോഴും മനുഷ്യജീവനെ സംരക്ഷിക്കുന്നത് (Pro-Life) ആയിരിക്കുന്നത് എന്തുകൊണ്ട്?

പേജ് - 5ൽ തുടർന്ന് വായിക്കുക..

പലഹാരവുമായി എത്തുന്ന കുട്ടി

പേജ് - 5ൽ തുടർന്ന് വായിക്കുക..

ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്സ് എന്ന ചലച്ചിത്രത്തെ കുറിച്ച്

പേജ് - 6ൽ തുടർന്ന് വായിക്കുക..
DIRECTOR's MESSAGE

ലോകത്തിലുള്ള എല്ലാ മതങ്ങളും തന്നെ അഹിംസയുടെ തത്വങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നുണ്ട്. എങ്കിലും ഗർഭഛിദ്രം, ദയാവധം തുടങ്ങിയ ധാർമ്മിക പ്രശ്നങ്ങളിൽ ക്രിയാത്മകവും വസ്തുനിഷ്ഠവുമായ നിലപാട് സ്വീകരിച്ചിട്ടുള്ളതും ആ നിലപാട് ശക്തിയുക്തം ലോക വേദികളിൽ പ്രഖ്യാപിച്ചിട്ടുള്ളതും കത്തോലിക്കാ സഭയാണ്. മനുഷ്യജീവൻ , ജീവന്റെ സുവിശേഷം എന്നീ ചാക്രിക ലേഖനങ്ങളിലൂടെ സഭ തന്റെ നിലപാട് വൃക്തമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യജീവൻ അതിന്റെ സ്വാഭാവിക മരണം വരെ സംരക്ഷിക്കണമെന്ന ആവശ്യകതയെ ചോദ്യം ചെയ്യുന്ന ഒരു സാഹചര്യം ഇന്നുണ്ട് അതുകൊണ്ട് ജീവൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മനുഷ്യജീവന്റെ പ്രാധാന്യത്തെ ക്കുറിച്ചും ചിന്തിക്കുകയാണ് ഈ ലോഫ് ടൈ ടിങ്ങിലൂടെ നമ്മൾ പരിശ്രമിക്കുന്നത്. ഈ ലക്കത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും വായനക്കാർക്കും എല്ലാ ആശംസകളും വിജയങ്ങളും നേരുന്നു.

ഫാ. ഡെന്നി താണിക്കൽ, ഡയറക്ടർ, ലോഫ്.

Story Image
Story Image

Vatican News

ദയാവധം വിധിക്കപ്പെട്ട കുഞ്ഞിനെ രക്ഷിക്കാൻ വത്തിക്കാനിലെ മാർപാപ്പയുടെ ആശുപത്രി!

8 മാസം പ്രായമുള്ള ഇൻഡി ഗ്രിഗറിയെ അവളുടെ മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈഫ് സപ്പോർട്ടിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചതിനെത്തുടർന്ന് വത്തിക്കാനിലെ പീഡിയാട്രിക് ആശുപത്രി അവളെ ചികിത്സിക്കാൻ സന്നദ്ധത അറിയിച്ചു.

ഫെബ്രുവരിയിൽ ജനിച്ച ഗ്രിഗറി, അപൂർവ ഡീജനറേറ്റീവ് മൈറ്റോകോൺ‌ഡ്രിയൽ രോഗം ബാധിച്ച് ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്ററിൽ വെന്റിലേറ്ററിൽ ജീവൻ നിലനിർത്തുന്ന ചികിത്സയിലാണ്.

Story Image Click or Scan to read more in Catholic News Agency News
November 2023 | Vol: 02 © Trimonthly Newsletter of LOAF https://www.loaffamilies.com
1 2 3 4
5 6 7 8
1 2 3 4
5 6 7 8