Joy of Love in Family
...continued from page 1
അമേരിക്കയിൽ നടക്കാറുള്ള മാർച്ച് ഫോർ ലൈഫിന് എല്ലാ വർഷവും ഫ്രാൻസിസ് പാപ്പ പൂർണ പിന്തുണ നൽകാറുള്ളതാണ്. “കൊല്ലരുത്” എന്ന ദൈവകൽപ്പന മനുഷ്യജീവന്റെ മൂല്യം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തമായ പരിധി നിശ്ചയിക്കുന്നതുപോലെ, ഒഴിവാക്കുന്നതിലും അസമത്വത്തിലും ഇന്നത്തെ ചുറ്റുപാടിൽ ‘അരുത്’ എന്ന് പറയേണ്ടതായിവരും. അത്തരമൊരു ചുറ്റുപാട് തന്നെ പ്രശ്നമാണ്.... മനുഷ്യർ തന്നെതന്നെ ഉപയോഗിക്കേണ്ട ഉപഭോക്തൃ വസ്തുക്കളായി കണക്കാക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇപ്പോൾ പ്രചാരത്തിലുള്ള 'എറിഞ്ഞുകളയുന്ന' സംസ്കാരം അത് സൃഷ്ടിക്കുന്നു. ( ഇവാഞ്ചലി ഗൗഡിയം, n. 53). അങ്ങനെ ഒരോ ജീവിതവും വലിച്ചെറിയപ്പെടുന്നത്.
ജനിക്കാൻ പോകുന്ന കുഞ്ഞിനെ നശിപ്പിക്കുന്നത് അംഗപരിമിതിയുടെ കാര്യം പറഞ്ഞിട്ടാണെങ്കിൽ അത് പുതിയ നാസി രീതിയാണെന്നാണ് പാപ്പ 2018 ൽ പറഞ്ഞത്. വെളള കയ്യുറകൾ ധരിച്ച്കൊണ്ട് നടത്തുന്ന കിരാതകൃത്യം. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർ എടുക്കുന്ന ഹിപ്പോക്രട്ടിസ് പ്രതിഞ്ജക്ക് എതിരായ തിന്മയാണ് അബോർഷനെ സഹായിക്കുന്നത് എന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞിട്ടുള്ളതാണ്. അബോർഷൻ ഒരിക്കലും ലെസ്സർ ഈവിൾ തിരഞ്ഞെടുക്കുന്നതല്ല; പകരം അത് മറ്റൊരു തെറ്റ് തന്നെയാണ് എന്ന് പാപ്പ പലയാവർത്തി പ്രസ്താവിച്ചിട്ടുളളതാണ്.
ഗർഭച്ഛിദ്രം ഒരു ദൈവശാസ്ത്രപരമായ പ്രശ്നമല്ല. അത് മാനുഷിക പ്രശ്നമാണ്. ഇതൊരു മെഡിക്കൽ പ്രശ്നമാണ്. ഏറ്റവും നല്ല സാഹചര്യത്തിൽ മറ്റൊരാളെ രക്ഷിക്കാൻ നിങ്ങൾ ഒരാളെ കൊല്ലുന്നതാണ്… ഇത് ഡോക്ടർമാർ നിർബന്ധമായും എടുക്കേണ്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞകൾക്ക് എതിരായതുമാണ്. അങ്ങനെ അത് അതിൽത്തന്നെ ഒരു തിന്മ തന്നെയാണ്.” ഫ്രാൻസിസ് മാർപാപ്പ.
"ഗർഭച്ഛിദ്രം തികച്ചും സ്ത്രീവിരുദ്ധമാണ്. അതിന്റെ ഇരകളിൽ മുക്കാൽ ഭാഗവും സ്ത്രീകളാണ്: പകുതി കുഞ്ഞുങ്ങളും എല്ലാ അമ്മമാരും."
-- വി. മദർ തെരേസഉണ്ണി യേശുവിന്റെ ജനനം ലോകത്തിനു സമാധാനത്തിന്റെ സദ്വാർത്തയായിരുന്നു. യുദ്ധങ്ങൾ അവസാനിക്കാത്ത ഈ ലോകത്തിൽ യഥാർത്ഥ സമാധാനത്തിനായി ഏവരും ആഗ്രഹിക്കുന്നു. ഈ ലോകത്തിൽ ആദ്യം യുദ്ധം ആരംഭിക്കുന്നത് കുടുംബങ്ങളിലാണ്. 'ഒരമ്മക്ക് സ്വന്തം കുഞ്ഞിനെ കൊല്ലാമെങ്കിൽ നിങ്ങൾക്ക് മറ്റൊരാളോട് എങ്ങനെ കൊല്ലരുത് എന്ന് പറയാനാകും' എന്ന് വി. മദർ തെരേസ ചോദിക്കുന്നു. 'ലോകത്തിൽ സമാധാനത്തിന്റെ അന്തകൻ ഭ്രൂണഹത്യയാണെന്ന മദറിന്റെ വാക്കുകൾ, യുദ്ധങ്ങൾ അവസാനിക്കാത്ത ഈ കാലഘട്ടത്തിനുള്ള മറുപടിയാണ്.
"ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു (മത്തായി 18:5). പരിശുദ്ധ സ്നേഹത്തിന്റെ കൂട്ടായ്മയായ നമ്മുടെ കുടുംബത്തിൽ വിശുദ്ധിയുടെ നിറവിൽ ഒരു ശിശുവിനെ കൂടി സ്വീകരിക്കാം. ഈ ലോകത്തിൽ സമാധാനം സ്ഥാപിക്കുന്ന ഒരു വിശുദ്ധനായ വൈദികനോ കന്യാസ്ത്രീയോ വ്യക്തിയോ ആകട്ടെ ആ കുഞ്ഞ്.
"സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രൻമാർ എന്ന് വിളിക്കപ്പെടും "(മത്തായി 5 :9 ).
ഒരു കുടുംബത്തിലെ രണ്ട് ആൺമക്കളും തിരുപ്പട്ടം സ്വീകരിക്കുന്ന ചിത്രത്തിന്റെ തലക്കെട്ടായി ഞാൻ കൊടുത്തിരുന്നത് ഈ വചനമാണ്, "നിൻറെ മക്കൾ മേശക്കു ചുറ്റും ഒലിവ് തൈകൾ പോലെയും" (സങ്കീ.128:3). അനേകം ജീവിതങ്ങൾക്ക് സമാധാനം പകരുന്ന ഈ രണ്ടു വൈദികരുടെ ചിത്രങ്ങൾ കാണിച്ചിട്ട്, വിവാഹ ഒരുക്ക കോഴ്സിൽ പങ്കെടുക്കുന്ന യുവതീ യുവാക്കളോട് ഞാൻ ചോദിച്ചു: 'നിങ്ങളിൽ എത്രപേർക്ക്, നിങ്ങളുടെ കുടുംബങ്ങളിൽ ഒരു കുഞ്ഞ് വൈദികനോ, കന്യാസ്ത്രീയോ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുണ്ട്? ഒന്നോ രണ്ടോ പേർ ഒഴികെ അധികമാരും കൈ ഉയർത്താതിരുന്നപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. ധാരാളം മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ വഴിപിഴച്ച ജീവിതത്തെ ഓർത്ത് കരയുന്ന ഈ കാലഘട്ടത്തിൽ അനേകം ജീവിതങ്ങൾക്ക് ശാന്തിയും സമാധാനവും പകരുന്നവരായി നമ്മുടെ മക്കൾ മാറണം. അതിനായി ഒരു കുഞ്ഞ് എന്റെ കുടുംബത്തിൽ പിറക്കട്ടെ ...........'Lord make me an instrument of your peace'. അനേകം കുടുംബങ്ങളിൽ സമാധാനം സ്ഥാപിക്കുന്നവരായി നമ്മുടെ കുടുംബങ്ങൾ മാറട്ടെ ...
"അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം !ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം !"(ലൂക്കാ 2: 14 )
Wish you a happy & peaceful Christmas.