Joy of Love in Family
കത്തോലിക്കാ സഭ ഓരോ മനുഷ്യ ജീവന്റെയും ആരംഭം മുതൽ സ്വാഭാവിക അന്ത്യം വരെയുളള അന്തർലീനമായ അന്തസ്സിലും പരിശുദ്ധിയിലും വിശ്വസിക്കുന്നതിനാലാണ് അതിന്റെ പഠനങ്ങൾ എപ്പോഴും മനുഷ്യജീവനെ സംരക്ഷിക്കുന്നത് ( Pro-life) ആയിരിക്കുന്നത്. ഈ പഠനം ഓരോ മനുഷ്യ ജീവനും ദൈവത്തിന്റെ ദാനമാണ് അത് ദൈവത്തിൻറെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസത്തിലും അടിയുറച്ചിരിക്കുന്നു (ഉൽപ്പത്തി 1: 26-27).
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, "മനുഷ്യ ജീവൻ അതിന്റെ ആരംഭനിമിഷം മുതൽ പരിപൂർണ്ണമായി ബഹുമാനിക്കപ്പടുകയും സംരക്ഷിക്കപ്പെടുകയും വേണം" (CCC 2270) എന്ന് പ്രസ്താവിച്ചു കൊണ്ട് സഭയുടെ പ്രോലൈഫ് നിലപാട് സ്ഥിരീകരിക്കുന്നു.
സഭയുടെ പ്രോലൈഫ് നിലപാട് ചില പ്രധാന തത്ത്വങ്ങളിൽ അധിഷ്ഠിതമാണ്:
1. മനുഷ്യ ജീവന്റെ പരിശുദ്ധി: ഓരോ മനുഷ്യ ജീവനും വിശുദ്ധമാണ്, അതിന് അന്തർലീനമായ അന്തസ്സ് ഉണ്ട് എന്ന വിശ്വാസം കത്തോലിക്കാ സഭ ഉയർത്തി പിടിക്കുന്നു. ഈ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത് മനുഷ്യ വ്യക്തികൾ ദൈവത്തിൻറെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും ഓരോ മനുഷ്യ വ്യക്തിക്കും അനന്യമായ ഒരു മൂല്യവും ജീവിതലക്ഷ്യവും ഉണ്ട് എന്നുമുള്ള വിശ്വാസത്തിൽ ആണ്.
2. ജീവിക്കാനുള്ള അവകാശം: ജീവിക്കാനുള്ള മൗലിക അവകാശം ഏറ്റവും അടിസ്ഥാനപരവും അത്യന്താപേക്ഷിതവമായ മനുഷ്യാവകാശമായി കത്തോലിക്കാ സഭ അംഗീകരിക്കുന്നു. ഈ അവകാശം സമൂഹമോ രാഷ്ട്രമോ നൽകുന്ന ഒന്നല്ല, പ്രത്യുത ഓരോ മനുഷ്യ വ്യക്തിയിലും അന്തർലീനമായതാണ്. ഏറ്റവും ദുർബലരായവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, പ്രത്യേകിച്ച് ഇനിയും ജനിക്കാത്ത ഗർഭസ്ഥ ശിശുക്കൾ, വൃദ്ധർ, അംഗവൈകല്യമുളളവർ എന്നിവർ ഉൾപ്പെടെ എല്ലാവർക്കും ഉള്ള ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുകയും പ്രതിരോധിക്കപ്പെടുകയും വേണം എന്ന് സഭ പഠിപ്പിക്കുന്നു.
3. ജീവന്റെ അരികുകളില്ലാത്ത വസ്ത്രം: സഭയുടെ പ്രോലൈഫ് പഠനങ്ങൾ ഗർഭഛിദ്രം എന്ന പ്രശ്നത്തിൽ മാത്രം ഒതുങ്ങുന്നതല്ല, പ്രത്യുത ദയാവധം, വധശിക്ഷ, ഭ്രൂണമൂലകോശ ഗവേഷണം, സാമൂഹ്യ നീതി വിഷയങ്ങൾ തുടങ്ങി നാനാവിധ ജീവൽ പ്രശ്നങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്. സഭ സ്ഥിരതയുള്ള ജീവന്റെ നീതി ശാസ്ത്രം (ethics) പ്രോത്സാഹിപ്പിക്കുന്നു, ഓരോ മനുഷ്യ ജീവന്റെയും അന്തസ്സും മൂല്യവും എല്ലാ ഘട്ടങ്ങളിലും സാഹചര്യങ്ങളിലും ഉയർത്തി പിടിക്കുന്ന നീതി ശാസ്ത്രം.
4. സ്നേഹവും കരുണയും: എല്ലാ മനുഷ്യരോടുമുളള സ്നേഹത്താലും അനുകമ്പയാലും പ്രേരിതമാണ് സഭയുടെ പ്രോലൈഫ് നിലപാട്. വ്യക്തികളുടെയും കുടുംബങ്ങളുടെയും ഉപരി നന്മയെ വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ജീവന്റെ സംസ്കാരം സഭ പ്രോത്സാഹിപ്പിക്കുന്നു. ഗർഭഛിദ്രത്തിന് ബദലായി മറ്റു മാർഗങ്ങൾ സഭ പ്രോത്സാഹിപ്പിക്കുന്നു, ഗർഭിണികൾക്ക് പിന്തുണയും സഹായവും നൽകുകയും, ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് എല്ലാ അവസ്ഥകളിലും ജീവനെ വിലമതിക്കുന്ന, പിന്തുണക്കുന്ന ഒരു സംസ്ക്കാരം വളർത്തുന്നു.
മൊത്തത്തിൽ, ഓരോ മനുഷ്യ ജീവന്റെയും അന്തസ്സും മൂല്യവും മനസ്സിലാക്കി, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ സംരക്ഷിക്കാനും പ്രോൽസാഹിപ്പിക്കാനുമുളള പ്രതിബദ്ധതയിലാണ് കത്തോലിക്കാ സഭയുടെ പ്രോലൈഫ് പഠനങ്ങൾ അടിയുറച്ചിരിക്കുന്നത്.
"എന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്നവർ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്ക് ദ്രോഹം ആഗ്രഹിക്കുന്നവർ അപമാനിതനായി പിന്തിരിയട്ടെ." (സങ്കി. 40:14)
-- ഫ്രാൻസിസ് പാപ്പ
-- വി. മദർ തെരേസ
എല്ലാവർഷവും ഒരു ഗൈനക്കോളജിസ്റ്റായ എന്നെ കാണാൻ കൈനിറയെ പലഹാരവുമായി ഒരു കുട്ടി അമ്മയുമായി വരാറുണ്ട് .എൻ്റെ മക്കൾ വർഷങ്ങളായി എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ,'ഈ മമ്മി ഇത്രയും പ്രസവ ശുശ്രൂഷ നടത്തിയിട്ടും എന്താണ് ഈ കുട്ടി മാത്രം !!!അതൊരു കഥയാണ് .അവൻ്റെ മാതാപിതാക്കൾക്ക് അവൻ മൂന്നാമത്തെ മകനാണ് ,മൂത്ത രണ്ട് മക്കളുടെ കൂടെ ഇവനെ കൂടി വളർത്താൻ പറ്റില്ലെന്ന വാശിയിലായിരുന്നു ആ മാതാപിതാക്കൾ .മണിക്കൂറുകൾ നീണ്ട കൗൺസിലിംഗ് ,മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസിനിടയിൽ വരെ കൗൺസിലിംഗ് നീണ്ടു ,അമല ആശുപത്രിയും ഡോക്ടറും അവരെ സഹായിക്കുകയില്ലെന്ന് കണ്ട് തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിൽ അവർ ആ കുഞ്ഞിനെ അബോഷൻ ചെയ്യാൻ വേണ്ടി അഡ്മിറ്റ് ആയി .ആ കുഞ്ഞിൻ്റെ പ്രാർത്ഥന ദൈവം കേട്ടെന്ന പോലെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് ഒരു വലിയ മാനസാന്തരം അവരുടെ മനസ്സിൽ നടന്നു .അവർ അന്ന് തന്നെ തിരിച്ച് അമലയിലേക്ക് വരികയും ഏതാനും മാസങ്ങൾക്കുശേഷം എൻ്റെ കൈകളിലൂടെ തന്നെ ആ കുഞ്ഞ് ഈ ഭൂമിയിലേക്ക് പിറന്നു വീഴുകയും ചെയ്തു .അവൻ അൾത്താരയോട് ചേർന്ന് ഞങ്ങളുടെ ഇടവക ദേവാലയത്തിൽ നിൽക്കുന്നത് കാണുമ്പോൾ ഈ ഹൃദയം പലപ്പോഴും ആശിച്ചു പോകും 'ഇവൻ ഒരു വൈദികൻ ആയിരുന്നെങ്കിൽ !!!അവനെ കൈപിടിച്ച് ഈ ഭൂമിയിലേക്ക് കൊണ്ടു വന്ന ഈശോ ആ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ.