Joy of Love in Family
പുതിയ കുടുംബങ്ങളിലേക്ക് ലോഫ് കടന്ന് ചെല്ലുക എന്ന ഉദ്ദേശത്തോടെ നടത്തറ, കുരിയച്ചിറ എന്നീ രണ്ട് ഇടവകകളിലായി നടത്തി. ഈ ഇടവകയിൽ നിന്നും മറ്റു കുടുംബങ്ങൾക്ക് പങ്കെടുക്കാനും ലോഫ് നടത്തുന്ന പ്രേഷിത പ്രവർത്തനങ്ങൾ മറ്റുള്ളവരെ കൂടി പരിചയപ്പെടുത്തുന്നതിനും ഇത് ഒരു നല്ല അവസരം ആയിരുന്നു. നവംബർ മാസത്തെ സ്പിരിച്വൽ ഗാതറിങ് ഇതുപോലെ കോലഴി പള്ളിയിലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
മരിയ ഭക്തി നിറവിൽ സ്പിരിച്ച്വൽ ഗാദറിങ്
പരിശുദ്ധ കന്യാമറിയത്തിനായി പ്രത്യേകം സമർപ്പിക്കപ്പെട്ട ഒക്ടോബർ മാസത്തിൽ ജപമാല പ്രദക്ഷിണമായി നടത്തി ലോഫ് അംഗങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്തു. പുറത്ത് ശക്തിയായ മഴയായതിനാൽ പള്ളിയിൽ തന്നെ ഒരു ചെറിയ റാലിയായി നടത്തി.
പുതിയ കുടുംബങ്ങൾ ലോഫിലേക്ക്
കഴിഞ്ഞ മാസങ്ങളിൽ ലോഫ് നടത്തിയ കുടുംബ ധ്യാനങ്ങളിൽ പങ്കെടുത്ത ധാരാളം കുടുംബങ്ങൾ ലോഫ് സ്പിരിച്വൽ ഗതെറിങ്ങിനായി കടന്നുവന്നത് ഏറെ സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു. താങ്കൾക്ക് ലഭിച്ച ദൈവാനുഭവങ്ങൾ ലോഫ് കൂട്ടായ്മയിൽ പങ്കുവെച്ചതും ഹൃദ്യമായ ഒരു അനുഭവമായിരുന്നു
ലോഫ് അക്കാഡമിക് ടീമിൻറെ നേതൃത്വത്തിൽ ലോഫ് അക്കാഡമിക് സെഷൻ എല്ലാ മാസവും നാലാം ഞായറാഴ്ചയാണ് നടത്തപ്പെടുന്നത്. ലോഫിലെ കമ്മിറ്റഡ് മെമ്പേഴ്സിന് വേണ്ടി നടത്തപ്പെടുന്ന ഈ ഒത്തുചേരലിൽ വിശ്വാസ സംബന്ധമായ അടിസ്ഥാനപരമായ പഠനങ്ങളും ഉത്തമ കുടുംബജീവിതം നയിക്കുവാൻ ആവശ്യകമായ നൈപുണ്യങ്ങൾ (ദമ്പതികളുടെ മനശാസ്ത്രം, കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...) പരിപോഷിപ്പിക്കുന്ന വിധമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഒക്ടോബർ മാസത്തിൽ "തിരുസഭ"യെ കൂടുതൽ അടുത്തറിയുക എന്നതായിരുന്നു വിഷയം. ക്ലാസ് നയിച്ചത് ഡോക്ടർ ജോണി ( അമല മെഡിക്കൽ കോളേജ് തൃശ്ശൂർ) ആയിരുന്നു. റവ. ഫാ. ഷാന്റോ തലക്കോട്ടൂരിന്റെ വിദഗ്ധമായ നിർദ്ദേശങ്ങൾ അക്കാദമിക് ടീമിനെ വഴി നടത്തുന്നു
ലോഫിലെ എല്ലാ കുടുംബങ്ങൾക്ക് വേണ്ടിയും മറ്റു കുടുംബങ്ങൾക്ക് വേണ്ടിയും മറ്റു നിയോഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു. പ്രധാനമായും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ആണ് പ്രാർത്ഥനകൾ അയച്ചു കൊടുക്കേണ്ടത്.
എല്ലാ മാസങ്ങളിലും മൂന്നാം ശനിയാഴ്ച വൈകിട്ട് 7 മുതൽ എട്ടുവരെയുള്ള ഒരു മണിക്കൂർ പൊതു ആരാധന നടത്തി വരുന്നു.
തിരുകുടുംബ പ്രയാണവും മെഴുകുതിരി പ്രാർത്ഥനയും- ഈ ഒരു വർഷകാലം മുഴുവൻ ലോഫിലെ എല്ലാ കുടുംബങ്ങളിലൂടെയും തിരുക്കുടുംബ പ്രയാണവും മെഴുകുതിരി പ്രാർത്ഥനയും നടത്തിവരുന്നു
One day one family prayer:
മിനിസ്ട്രിയുടെ മറ്റൊരു പ്രധാനപ്പെട്ട കർത്തവ്യമാണ് വൺഡേ വൺ ഫാമിലി പ്രയർ. ഓരോ കുടുംബവും തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ദിവസം ലോഫിന് വേണ്ടിയും മറ്റു കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു അതുപോലെ തന്നെ അന്നേ ദിവസം ലോഫിലെ മറ്റു കുടുംബങ്ങൾ ഈ ഒരു കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്നു
ഒരു സ്ത്രീയും പുരുഷനും വിവാഹം കഴിക്കുന്നത് ഒരു വിശുദ്ധ കർമ്മം ആയി കരുതുന്ന ഭാരതത്തിൽ പോലും പുതിയ യുഗത്തിൽ ക്രമരഹിതമായ ചില പുതിയ ജീവിതരീതികൾ ആയ സ്വവർഗ്ഗവിവാഹം, ലിവിങ് ടുഗതർ എന്നിവ കടന്നു വന്നിരിക്കുന്നു. ഇത്തരം വെല്ലുവിളികളെ നേരിടാൻ ക്രിസ്തു കൂദാശയുടെ പദവിയിലേക്ക് ഉയർത്തിയ വിവാഹത്തെ കുറിച്ച് കൃത്യമായ പ്രബോധനം നൽകിക്കൊണ്ട് ലോഫ് ആഗസ്റ്റ്, സെപ്റ്റംബർ,ഒക്ടോബർ മാസങ്ങളിൽ ഹ്രസ്വമായ ദ്വിദിന ദമ്പതി ധ്യാനങ്ങൾ സംഘടിപ്പിച്ചു. 30ലേറെ കുടുംബങ്ങൾ പങ്കെടുത്ത ധ്യാനങ്ങളിൽ ദമ്പതികൾക്ക് ഒത്തിരി ആശ്വാസവും ആന്തരീക സൗഖ്യവും ലഭിച്ചു. പിരിഞ്ഞു കഴിഞ്ഞിരുന്ന ദമ്പതികൾ ധ്യാനത്തിനു ശേഷം ഒന്നാവുകയും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു.
ദമ്പതികൾ തന്നെ പങ്കെടുത്തവർക്ക് നടത്തിയ ചെറിയ ഫാമിലി ഷെയറിങ്, കൗൺസിലിംഗ് എന്നിവ കുടുംബങ്ങൾക്ക് ഒത്തിരി ആശ്വാസം നൽകി.
വരുന്ന മാസങ്ങളിലെ ധ്യാനങ്ങൾ
നവംബർ 10,11,12
ഡിസംബർ 8,9,10
സമയം: വെള്ളിയാഴ്ച 6PM മുതൽ ഞായർ 5PM വരെ
സ്ഥലം : ജോർദാനിയ ധ്യാനകേന്ദ്രം നെടുപുഴ തൃശൂർ.
ലോഫ് ടൈഡിങ്സ് എന്ന ന്യൂസ് ലെറ്റർ ആഗസ്റ്റിൽ രണ്ടാം ശനിയാഴ്ച കുരിയചിറ പള്ളിയിൽ വച്ച് നടന്ന സ്പിരിച്വൽ സെഷനിൽ ലോഫ് സ്പിരിച്വൽ ഡയറക്ടർ ഫാ.വർഗീസ് അച്ചൻ ആദ്യ പ്രതി കുര്യച്ചിറ പള്ളി വികാരി ഫാ.തോമസ് വടകൂട്ടിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.
ഉദരത്തിലെ തന്റെ ഏട്ടാമത്തെ കുഞ്ഞിന്റെ ജീവന് വേണ്ടി തന്റെ കാൻസർ ചികിത്സ മാറ്റി വച്ചു മരണം ഏറ്റുവാങ്ങിയ സപ്ന ജോജുവിന്റെ ജീവിതം ആസ്പദമാക്കി ആദ്യഭാഗവും ലോഫിലെ അമ്മമാരുടെ ജീവിത സാക്ഷ്യങ്ങൾ നിറഞ്ഞ രണ്ടാം ഭാഗവുമായി വരുന്നു, അമ്മ മാലാഖ ലോഫ് പബ്ലിക്കേഷൻസ് ന്റെ ആദ്യ പുസ്തകം.
കാത്തിരിക്കാം...
സ്പിരിച്വൽ സെഷനിൽ,
കുട്ടികളുടെ ഗ്രൂപ്പിനെ മൂന്നായി തിരിച്ചിരിക്കുന്നു:
> ബെത്ലഹേം
> യുവത്വം
> നസ്രേത്ത്
ബത്‌ലഹേം ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് Sr. ട്രീസ (charity) ആണ്. നസ്രേത്തിനെ നയിക്കുന്നത് Sr. ലിംസി (charity) ആണ് യൂത്തിനെ വർഗീസ് പാലത്തിങ്കൽ, ഫാ.ഡെന്നി താണിക്കൽ എന്നിവർ നേതൃത്വം നൽകുന്നു.
അക്കാദമിക് സെഷൻ ദിവസത്തിൽ, Children's team ആണ് കുട്ടികളെ നയിക്കുന്നത്. വരും മാസങ്ങളിൽ ഫേസ് ഓഫ് ദ ഫെയ്‌സ്‌ലെസ് (Blessed Sr. റാണി മരിയ) തുടങ്ങിയ സിനിമകളും മറ്റ് പ്രവർത്തനങ്ങളും കാണിച്ച് അവരെ മിഷൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ ഞങ്ങൾ പദ്ധതിയിടുന്നു.
പോപ്പ് പോൾ മേഴ്സി ഹോമും സമാനമായ വൃദ്ധസദനങ്ങളും സന്ദർശിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു
July മാസത്തിലെ spiritual session നടത്തറ പള്ളിയിൽ വച്ചും August മാസത്തിലെ spiritual session കുരിയച്ചിറ പള്ളിയിൽ വച്ചും നടന്നു. ലോഫ് കുടുംബങ്ങളോടൊപ്പം ഇടവകയിലെ കുടുംബങ്ങളും പങ്കെടുത്തു.