LOAF TIDINGS

Joy of Love in Family

വിവാഹം ദൈവത്തിന്റെ ദാനമാണ്: ഫ്രാൻസിസ് മാർപാപ്പ
Story Image

വിവാഹം ദൈവത്തിന്റെ ദാനമാണെന്നും അത് ദൈവികവും മാനുഷികവുമായ സ്നേഹം ഉൾക്കൊള്ളുന്ന ഒരു ആജീവനാന്ത പ്രതിബദ്ധതയാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇണകൾ തമ്മിലുള്ള ഐക്യത്തിന്റെയും കുടുംബത്തിൽ വിവാഹത്തിന്റെ പങ്കിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്.

വിവാഹം ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനം

വിവാഹം എന്നത് ഒരു സാമൂഹിക സംഭവമോ ഔപചാരികതയോ മാത്രമല്ല, അതിന്റേതായ സ്ഥിരതയുള്ള ഒരു യാഥാർത്ഥ്യമാണ്. വിവാഹം എന്നത് ദൈവത്തിൽ നിന്ന് ഇണകൾക്ക്, കൂദാശയില്ലാത്ത വിവാഹങ്ങൾക്ക് പോലും, നൽകുന്ന ഒരു സമ്മാനമാണ്.

ദാമ്പത്യ സ്നേഹം വിവാഹത്തിൽ നിന്ന് തന്നെ വേർതിരിക്കാനാവാത്തതാണ്, അവിടെ മനുഷ്യ സ്നേഹം ദൈവിക സ്നേഹവുമായി കണ്ടുമുട്ടുന്നു.

ഐക്യത്തിന്റെ പ്രാധാന്യം

വിവാഹിതരായ ദമ്പതികൾ തങ്ങൾക്കിടയിൽ പരസ്പരം "ഞാൻ" എന്നും "നിങ്ങൾ" എന്നും ലോകത്തിന്റെ മുന്നിൽ "നമ്മൾ" എന്നും നിൽക്കണം.

മാതാപിതാക്കൾക്കിടയിൽ ഐക്യത്തിന്റെ അഭാവം ഉണ്ടാകുമ്പോൾ കുട്ടികൾ ദുഃഖിക്കുന്നു.

സ്നേഹം യഥാർത്ഥത്തിൽ വളരുകയും നിലനിൽക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണ് വിവാഹം.

വിവാഹം സംരക്ഷിക്കുക

വിവാഹം സംരക്ഷിക്കുക എന്നതിനർത്ഥം ഇണകൾ, മാതാപിതാക്കൾ, കുട്ടികൾ, മുത്തശ്ശിമാർ, പേരക്കുട്ടികൾ എന്നിവർ തമ്മിലുള്ള സ്നേഹം ഉൾപ്പെടെ ഒരു മുഴുവൻ കുടുംബത്തെയും സംരക്ഷിക്കുക എന്നതാണ് ദമ്പതികളെ സഹഗമിക്കുക എന്നത് ഇന്ന് ഒരു യഥാർത്ഥ ദൗത്യമാണ്.

 സോണി & രൂപ,   LOAF Online Editors

HIGHLIGHTS

ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നവരാകുക.

പേജ് - 2ൽ തുടർന്ന് വായിക്കുക..

പരസ്പരം വളർത്തുന്ന ദമ്പതികളാവുക!

പേജ് - 3ൽ തുടർന്ന് വായിക്കുക..

സ്ത്രീപുരുഷ മന:ശാസ്ത്രവും ദാമ്പത്യത്തിന്റെ ലയവും

പേജ് - 4ൽ തുടർന്ന് വായിക്കുക..

ഭാര്യാഭ൪തൃ ലയം

പേജ് - 5ൽ തുടർന്ന് വായിക്കുക..

ഭാര്യാഭ൪തൃ ലയം ഒരു നർമ്മ കഥ

പേജ് - 6ൽ തുടർന്ന് വായിക്കുക..

മുപ്പിരി ചരടിന്റെ ലയം

പേജ് - 7ൽ തുടർന്ന് വായിക്കുക..

ദമ്പതികളുടെ ഐക്യം

പേജ് - 8ൽ തുടർന്ന് വായിക്കുക..

പരസ്നേഹത്തിലേക്ക് വളരുന്ന ദാമ്പത്യ ലയം!

പേജ് - 9ൽ തുടർന്ന് വായിക്കുക..
Director's Message
ദാമ്പത്യ ലയം - ദൈവിക പദ്ധതി

സൃഷ്ടിയുടെ ആരംഭം മുതലേ മനസ്സിലും ശരീരത്തിലും ഏകാന്തതയുടെ തീവ്രത വഹിക്കുന്നവനാണ് മനുഷ്യൻ. ( ഉല്പത്തി 2: 20) ഒരുമയിലൂടെ മാത്രമേ അവന് ഏകാന്തതയുടെ ദാഹം തീർക്കുവാൻ സാധിക്കുകയുള്ളൂ. പരസ്പരമുള്ള ദാമ്പത്യ ലയം ഇരുവരെയും സ്നേഹത്തിൽ വളർത്തുന്നു.

ദാമ്പത്യ ലയത്തിന് വിശുദ്ധ ഗ്രന്ഥത്തിൽ ഉപയോഗിക്കുന്ന സുപ്രധാന വാക്കാണ് 'അറിയുക' (ലൂക്കാ 1:34). ദമ്പതികൾ പരസ്പരം അറിയുന്നത് സ്നേഹത്തിന്റെയും ഒരുമയുടെയും അടിസ്ഥാനത്തിലാണ്. ഇത് പരസ്പരമുള്ള സ്വയം ദാനമാണ് (Gaudium et Spes, 24.3). ഈ സ്വയം ദാനത്തിന് (Self Gift) ദൈവം നൽകുന്ന സമ്മാനമാണ് മക്കൾ (Mulieris Dignitatem18).

ദമ്പതികളുടെ ലയം മനുഷ്യന്റെ ഏകാന്തതക്കുള്ള പരിഹാരവും, പരസ്പര സ്നേഹത്തിലൂടെയും സ്വയം ദാനത്തിലൂടെയും മക്കൾക്ക് ജന്മം നൽകുന്ന മനോഹരമായ പ്രവർത്തിയും മാത്രമല്ല. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിക്കുന്നു . “രണ്ടു വ്യക്തികൾ സ്നേഹത്തിൽ ഒന്നാകുമ്പോൾ (Communion of Person in Love) അവിടെ ദൈവത്തിന്റെ ഛായ നാം ദർശിക്കുന്നു (Theology of Body 9)". ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു (ഉല്പത്തി 1:26) എന്ന തിരുവചനം ദാമ്പത്യ ലയത്തിൽ മാംസം ധരിക്കുകയാണ്. വിശുദ്ധ പാപ്പ കൂട്ടിച്ചേർക്കുന്നു. "സ്വർഗ്ഗത്തിലെ ത്രിത്വൈക ദൈവത്തിന്റെ കൂട്ടായ്മയുടെ ഭൂമിയിലെ പകർപ്പാണ് ദാമ്പത്യ ലയം. (Pope St. John Paul II, Address at Williams-Brice Stadium, 1987) മറ്റൊരു വാക്കിൽ പറഞ്ഞാൽ സ്വർഗ്ഗീയ ആനന്ദത്തിന്റെ മുന്നാസ്വാദനമാണ് ദാമ്പത്യലയം. മനോഹരമായ ഈ ദൈവികപദ്ധതി ദൈവഹിതാനുസരണം നിർവഹിക്കപ്പെടാൻ എല്ലാ ദമ്പതികൾക്കും വേണ്ടി പ്രാർത്ഥിക്കാം..

Story Image

ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി,

ഡയറക്ടർ, ലോഫ്.

Story Image
1 2 3 4 5
6 7 8 9 10 11 12
1 2 3 4 5
6 7 8 9 10 11 12