Page 9

LOAF TIDINGS

Joy of Love in Family

പരസ്നേഹത്തിലേക്ക് വളരുന്ന ദാമ്പത്യ ലയം!

 പറുദീസയിൽ ദൈവത്തിന്റെ കരം പിടിച്ച് ഉലാത്തുന്ന ആദിമാതാപിതാക്കളുടെ ചിത്രം കുടുബത്തെ കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം നമുക്ക് മുസിൽ വരച്ച് കാട്ടുന്നില്ലേ… ആദിയിലെ ദൈവത്തിന്റെ സ്വപ്നം…തകിടം മറിക്കാൻ പദ്ധതികൾ ആ സുത്രണം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ……ദൈവത്തിന്റെ സ്വപ്നം ജീവിക്കാൻ തീഷ്ണതയോടെ പരിശ്രമിച്ച ഒരു കുടുംബം…ഇവരുടെ ജിവിതം അടുത്ത് അറിയാൻ…..ജീവിതയാത്രയിൽ ഇവരുടെ കൂടെ നടക്കാൻ ഇടവരുത്തിയ ദൈവത്തിന്റെ സ്നേഹത്തെ ഓർത്ത് ഈ സമയം നന്ദി പറയുന്നു..

വളരെ അവിചാരിതമായി 25 വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ഈ കുടുബം ഞങ്ങളുടെ ജീവിതത്തിൽ ഇഴ പിരിയാനാവാത്ത സൗഹൃദത്തിന്റെ വക്താക്കളായി ഇന്നും നിലകൊള്ളുന്നു. എന്റെ ഭർത്താവ് ഗോവയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒരു ദിവസം വി കുർബാന കഴിഞ്ഞ് ഇറങ്ങുമ്പോൾ പരിചയപ്പെടാനായി കാത്തു നിന്ന ബാജുവും മോളിയും.. ഗോവയിൽ താമസിക്കുന്ന ഈ മലയാളി കുടുംബത്തെ പരിചയപ്പെടാൻ സാധിച്ചത് ആ സമയത്ത് വലിയ ആശ്വാസമായിരുന്നു… ആ സൗഹൃദം പെട്ടന്ന് വളർന്നു. അനേകർക്ക് സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും അത്താണിയായിരുന്നു മോളിയും ബാജുവും.

25 വർഷം മുൻപ് വെക്കേഷന് ഗോവയിലെത്തുമ്പോൾ ‘ഇവരുടെ ഭവനത്തിൽ ചിലവഴിക്കാൻ ലഭിച്ച അവസരങ്ങൾ ഇന്നും മറക്കാനാവുന്നില്ല. ഒരേ മനസ്സോടെ തങ്ങളുടെ ഭവനത്തിൽ എത്തിചേരുന്നവർക്ക് ആതിഥ്യം അരുളന്ന ഇവർ തങ്ങൾക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവച്ചു. സമയവും സമ്പത്തും കഴിവുകളും മറ്റുള്ളവർക്കായി വ്യയം ചെയ്യുന്ന ഈ കുടുംബത്തെ അദ്ഭുതത്തോടെയാണ് ഞാൻ അന്ന് നോക്കി കണ്ടത്. കർത്താവിലുള്ള പൂർണ്ണമായ ആശ്രയത്വം ഹുദയ വിശാലതയുടെ അതിർവരമ്പുകൾ ലംഘിച്ച് ജീവിക്കാൻ അവരെ സഹായിച്ചു…. ഒന്നര വർഷത്തിന് ശേഷം ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി..

വളരെ സന്തോഷത്തോടെ well settled ആയി ഗോവയിൽ നല്ല ജോലിയിൽ ആയിരുന്ന ബാജുവും കുടുംബവും കുറച്ച് വർഷത്തിനു ശേഷംദൈവത്തിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ജോലി Resign ചെയ്ത് നാട്ടിൽ എത്തുന്നു. മാനുഷികമായി ചിന്തിച്ചാൽ ഒന്നും മനസ്സിലാകാത്ത അവസ്ഥ. ജോലിയില്ല, സ്വന്തമായി വീടില്ല.. ആ കാലഘട്ടത്തിൽ മാനുഷികമായി തളർന്നു പോകാവുന്ന പല സന്ദർഭങ്ങിലും ഒരുമിച്ച് ദൈവഹിതത്തിന് മുൻപിൽ അവർ ആമേൻ പറഞ്ഞു. ദൈവം നൽകിയ 5 മക്കളെയും സന്തോഷത്തോടെ സ്വീകരിച്ചു… 5 സിസേറിയൻ! എതിർപ്പുകൾ ധാരാളം ഉണ്ടായിരുന്നു, ഒട്ടും പ്രതിക്ഷിക്കാതെയാണ് ബാജുവിന് കാൻസർ ആണെന്ന് തിരിച്ചറിയുന്നത്… ബാജുവും മോളിയും തളർന്നില്ല…

ഒരുമിച്ച് കരം കോർത്ത് കർത്താവിന്റെ മുൻപിൽ നിന്നു. നീണ്ട വർഷങ്ങളിലെ പ്രതിസന്ധികളെ ഒരുമിച്ച് അതിജീവിച്ചു.

അവസാന നാളുകളിൽ മാനുഷികമായ ചില ആശങ്കകൾ ബാജുവിന്റെ ഉള്ളിൽ രൂപപ്പെട്ട സമയത്ത്, ബാജുവിന് പ്രത്യാശയിൽ ഉറച്ച് നിൽക്കാൻ തക്കവിധം ദൈവം മോളിയെ ബലപ്പെടുത്തി…പരസ്പരം താങ്ങും തണലുമായി നിന്ന25 വർഷങ്ങൾ!

തങ്ങളുടെ കയ്യിൽ ഒന്നും ഇല്ലാതിരിക്കുന്ന സമയത്തും ജപ്തിയിൽ നിന്ന് ഒരു കുടുംബത്തെ രക്ഷിക്കാനായി രണ്ടു പേരും ഒരേ മനസ്സോടെ മറ്റുള്ളവർക്ക് മുന്നിൽ കരം നീട്ടിയത് അറിഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി… ഇനിയും ധാരാളം അനുഭവങ്ങൾ.. 2024 ഒക്ടോബർ 26 ന് ബാജു ഈ ലോകജീവിതം പൂർത്തിയാക്കി നിത്യ സമ്മാനത്തിനായി യാത്രയായി…

ഈ യാത്രയ്ക്കുള്ള ഒരുക്ക സമയത്ത് ഭർത്താവിന്റെ കരം ചേർത്ത് പിടിച്ച് ‘ഞാൻ മരിക്കുന്നതു വരെ കരയരുത്’ എന്ന ബാജുവിന്റെ വാക്കുകൾ ഹൃദയത്തോട് ചേർത്ത് വച്ച മോളി…

സന്തോഷത്തിലും, സന്താപത്തിലും

സുഖത്തിലും, ദുഖത്തിലും

സമ്പത്തിലും, ദാരിദ്രത്തിലും

ഏക മനസ്സായി ജീവിച്ച് കൊള്ളാമെന്ന് ദൈവസന്നിധിയിൽ ഇവർ എടുത്ത പ്രതിജ്ഞ പൂർണ്ണമായി നിറവേറ്റാൻ പരിശ്രമിച്ച ഇരുടെ ജീവിതം നമുക്ക് കരുത്ത് പകരട്ടെ. ഈ ജൂബിലി വർഷത്തിൽ പ്രത്യാശയുടെ തീർത്ഥാടകരാകാൻ ഇവരുടെ ജീവിതം അനേകർക്ക് തുണയാകട്ടെ!

Story Image
  അനി ജോർജ്ജ് ലിയോൺസ്
ലോഫ് പ്രസിഡന്റ് ദമ്പതികൾ
ദമ്പതികളുടെ ഐക്യം

പേജ് - 8ൽ നിന്നും നിന്നും തുടരുന്നത്..

തുറന്ന ആശയവിനിമയം: പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പരസ്പരം ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും, ആരോഗ്യകരമായ രീതിയിൽ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സത്യസന്ധവും തുറന്നതുമായ സംഭാഷണം അത്യാവശ്യമാണ്.

ക്ഷമയും അനുരഞ്ജനവും: പരസ്പരം തെറ്റുകൾ ക്ഷമിക്കാനും അനുരഞ്ജനത്തിനായി പ്രവർത്തിക്കാനുമുള്ള കഴിവ് ദമ്പതികൾ എന്ന നിലയിൽ ഐക്യം നിലനിർത്തുന്നതിന് പ്രധാനമാണ്.

ആജീവനാന്ത വിശ്വസ്തതയോടുള്ള പ്രതിബദ്ധത: കത്തോലിക്കാ പഠനങ്ങൾ വിവാഹത്തിന്റെ സ്ഥിരതയെയും അവിഭാജ്യതയെയും ഊന്നിപ്പറയുന്നു, അതായത് ദമ്പതികൾ ജീവിതകാലം മുഴുവൻ പരസ്പരം പ്രതിജ്ഞാബദ്ധരാണ്.

ഒരു സമ്മാനമായി ലൈംഗികത: വിവാഹത്തിനുള്ളിലെ ലൈംഗിക ഐക്യം സ്നേഹത്തിന്റെ പവിത്രമായ പ്രകടനമായി കാണപ്പെടുന്നു, സഭ നമ്മെ പഠിപ്പിക്കുന്നതുപോലെ, പുതിയ ജീവിതത്തിലേക്കുള്ള പ്രതിബദ്ധതയുടെയും തുറന്ന മനസ്സിന്റെയും പശ്ചാത്തലത്തിൽ അനുഭവിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

പ്രായോഗിക വഴികളിലൂടെ ഐക്യം എങ്ങനെ കൈവരിക്കാം:

പ്രാർത്ഥനയും കൂദാശകളും: ദമ്പതികൾ എന്ന നിലയിൽ പതിവായി ഒരുമിച്ച് പ്രാർത്ഥിക്കുകയും ദിവ്യബലിയിൽ പങ്കെടുക്കുക്കുകയും ചെയ്യുന്നത് നിങ്ങളുടെ ആത്മീയ ബന്ധത്തെയും പ്രതിബദ്ധതയെയും ശക്തിപ്പെടുത്തുകയും അടുത്ത തലമുറയ്ക്കായി നിങ്ങളുടെ ജീവിതത്തെ മാതൃകയാക്കുകയും ചെയ്യും.

സജീവമായ ശ്രവണം: പരസ്പരം ചിന്തകളിലും വികാരങ്ങളിലും പൂർണ്ണ ശ്രദ്ധ ചെലുത്തുന്നത് പരസ്പരം മനസ്സിലാക്കാനും പരസ്പരം കെട്ടിപ്പടുക്കാനും സഹായിക്കുന്നു.

ഉത്തരവാദിത്തങ്ങൾ പങ്കിടൽ: വീട്ടുജോലികളും കുടുംബ കടമകളും തുല്യമായി വിഭജിക്കുന്നത് ഇരു പങ്കാളികൾക്കും വിലപ്പെട്ടതും സ്നേഹിക്കപ്പെടുന്നതുമാണെന്ന് ഉറപ്പാക്കുന്നു.

ആത്മീയ മാർഗ്ഗനിർദ്ദേശം: പ്രായമായ, ജ്ഞാനികളായ ദമ്പതികളിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടുന്നത് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഓരോ ദമ്പതികളും നേരിടുന്ന പ്രയാസകരമായ സമയങ്ങളെ മറികടക്കാൻ സഹായിക്കും.

ദമ്പതികളുടെ കൗൺസിലിംഗ്: കാര്യമായ വെല്ലുവിളികൾ നേരിടുമ്പോൾ പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശം തേടുന്നത് ഗുണം ചെയ്യും.

ചെറിയ ഗ്രൂപ്പുകൾ/കുടുംബ സെല്ലുകൾ: നിങ്ങളുടെ ജീവിതം പങ്കിടാനും, ഒരുമിച്ച് പ്രാർത്ഥിക്കാനും, പരസ്പരം പിന്തുണയ്ക്കാനും കുടുംബങ്ങളായി ഇടയ്ക്കിടെ ഒത്തുചേരുക.

ആദാം ഒറ്റയ്ക്കായിരിക്കുന്നത് നല്ലതല്ലെന്ന് ആദ്യം കണ്ട സ്രഷ്ടാവായ ദൈവത്തിന്റെ മനസ്സ് നമുക്ക് മനസ്സിലാക്കാൻ കഴിയുമ്പോഴാണ് ദമ്പതികളിലെ ഐക്യം യാഥാർത്ഥ്യമാകുന്നത്. ആയതിനാലാണ് ഹൗവ്വയെ അവന് സഹായിയായി നൽകിയത്. ഇനി നമ്മുടെ ഊഴമാണ് നമ്മുടെ വിവാഹത്തിൽ ദാമ്പത്യ ലയത്തിലേക്ക് വളരാൻ!

Story Image

 ജിനി ലോബോ & നവീൻ ലോബോ,
സാന്ത്വന കമ്മ്യൂണിറ്റി.

ദമ്പതികൾക്ക് വഴക്കിടാൻ അവകാശമില്ലേ ?
Story Image

"കോപിക്കാം എന്നാൽ പാപംചെയ്യരുത്"

( എഫേ.4:26)

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞങ്ങളുടെ ജീവിതത്തിൽ നടന്ന ഒരു അനുഭവമാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആ നാളുകളിൽ ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് നന്നേ കുറവായിരുന്നു. ജോലിത്തിരക്കാണ് കാരണം. പരസ്പരം സംസാരം കുറവായതുകൊണ്ട് തന്നെ തെറ്റിദ്ധാരണകളും വളർന്നുവന്നു . ഒരു ഞായറാഴ്ച ഞങ്ങൾക്ക് രണ്ട് പ്രധാന വ്യത്യസ്ത പരിപാടികളിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു. എന്നാൽ ഈ തെറ്റിദ്ധാരണകളുടെ പേരിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. ജീവിതപങ്കാളി അതിശക്തമായി പ്രതികരിച്ചു. വിവാഹം കഴിഞ്ഞതിനുശേഷം ഇത്രമേൽ ശക്തമായി ജീവിതപങ്കാളി പ്രതികരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ദേഷ്യത്തിൽ ആണെങ്കിലും രണ്ടുപേരും തങ്ങൾക്ക് പറയാനുള്ളതെല്ലാം പരസ്പരം പറഞ്ഞു. എല്ലാം പറഞ്ഞു തീർന്നപ്പോൾ എനിക്ക് മനസ്സിലായി, തെറ്റ് എൻറെ ഭാഗത്താണ് എന്ന് . ഞാൻ നിരുപാധികം കാലുപിടിച്ച് മാപ്പുപറഞ്ഞു. സത്യത്തിൽ അന്ന് രാത്രി കിടക്കുന്നതിനു മുമ്പ് ഈ വഴക്കുണ്ടായതിനെ ചൊല്ലി ദൈവത്തോട് ഞാൻ നന്ദി പറഞ്ഞു. ഈ വഴക്ക് ഉണ്ടായില്ല എങ്കിൽ എനിക്ക് എന്റെ തെറ്റ് മനസ്സിലാക്കാനോ ഞങ്ങൾ തമ്മിലുള്ള സ്നേഹം ആഴപ്പെടാനോ ഇടയാകില്ലായിരുന്നു.

" ചിലപ്പോൾ വഴക്കും നല്ലതാണ്"

Story Image

 സിത്താർ പനംകുളം & റെൻസി സിത്താർ

ലോഫ് സെക്രട്ടറി ദമ്പതികൾ

1 2 3 4 5
6 7 8 9 10 11 12
1 2 3 4 5
6 7 8 9 10 11 12