LOAF TIDINGS

Joy of Love in Family

മാർച്ച് ഫോർ ലൈഫ് എന്ത് ? എന്തിന്?
Story Image

ആഗോളതലത്തിൽ അമേരിക്കയിലും മറ്റു യൂറോപ്പ്യൻ രാഷ്ട്രങ്ങളിലും വർഷംതോറും നടത്തിവരാറുള്ള മാർച്ച് ഫോർ ലൈഫ് എന്ന ബഹുജന റാലി ജീവൻറെ മൂല്യത്തെ പ്രത്യേകിച്ച് മനുഷ്യ ജീവൻറെ മൂല്യം ഉയർത്തി കാണിക്കുവാനാണ് നടത്തിവരുന്നത്.ഇന്ത്യയിൽ 2022 ൽ ഡൽഹിയിലും 2023 ൽ പൂനയിലും മാർച്ച് ഫോർ ലൈഫ് നടത്തിയിരുന്നു. 2024 ൽ ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൽ വച്ചാണ് മാർച്ച് ഫോർ ലൈഫ് നടത്തുന്നത്.

ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി നൽകാനും വന്ന യേശുനാഥന്റെ വചനങ്ങൾക്ക് അനുസരിച്ച് ജീവൻറെ സുവിശേഷം ലോകത്തെ അറിയിക്കുവാനാണ് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ മാർച്ച് ഫോർ ലൈഫ്നടത്തുന്നത്. ഭാരതത്തിൽ ഇത്തരത്തിൽ മാർച്ച് ഫോർ ലൈഫ് നടത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്.കാരണം പ്രതിവർഷം 1.66 കോടി മനുഷ്യ കുരുന്നുകളാണ് ഇന്ത്യയിൽ അമ്മമാരുടെ ഉദരത്തിൽ വച്ച് കൊല ചെയ്യപ്പെടുന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

1971 ലെ എം ടി പി ആക്ട് (മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട്) എന്ന നിയമത്തിൻ്റെ മറവിലാണ് ഇത്രത്തോളം കുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.ഏകദേശം പതിനെട്ടോളം നിയമങ്ങൾ കുട്ടികളുടെ സംരക്ഷണത്തിനായി ഭാരതത്തിൽ നിലവിലുണ്ടെന്ന് അറിയപ്പെടുന്നു.എന്നാൽ ഡെമോ ക്ലേഷ്യൻ വാളുപോലെ എം ടി പി ആക്ട് എന്ന ഭ്രൂണഹത്യാനിയമം ഇവക്കെല്ലാം മുകളിൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നതിനുവേണ്ടി നിലകൊള്ളുന്നു വെന്നുള്ളത് ഒരു വൈരുദ്ധ്യമായി കാണുന്നു.

അതിനാൽ തന്നെ ഈ നിയമത്തെ റദ്ദ് ചെയ്യേണ്ടത് അനിവാര്യമാണ്.സുഭാഷിതം 21 : 23 ൽ ഇപ്രകാരം പറയുന്നു "നിഷ്കളങ്കന്റെ നിലവിളിച്ച് ചെവി കൊടുക്കാത്തവൻ നിലവിളിക്കാനിടവരും അപ്പോൾ ആരും തന്നെ അവനെ ശ്രവിക്കുകയില്ല". ഇന്ന്മക്കൾ ശ്രദ്ധിക്കുന്നില്ല എന്ന നിലവിളി പല കുടുംബങ്ങളിൽ നിന്നും നാം കേൾക്കുന്നു.ദൈവം കനിഞ്ഞ് അനുഗ്രഹിച്ച് യഥാസമയം നൽകിയ മക്കളെ വേണ്ടെന്നു വെച്ചതുകൊണ്ട് പ്രായമായപ്പോൾ സംരക്ഷിക്കാൻ ആളില്ലാത്തഅവസ്ഥ സംജാതമായിരിക്കുന്നു. കേരളത്തിലെവൃദ്ധ ജനസംഖ്യ കൂടിവരുന്ന സാഹചര്യത്തിൽ ഇനിയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ജനിക്കാൻ അവസരം നൽകേണ്ടത് അനിവാര്യണ്.

ഓരോ കുഞ്ഞും നാടിന്റെ നന്മയ്ക്കാണെന്നും ജനസംഖ്യ ബാധ്യതയല്ല ആസ്തിയാണെന്നും തിരിച്ചറിയുവാൻ ഇനിയും വൈകിക്കൂടാ...

 ജയിംസ് ആഴ്ചങ്ങാടൻ പേജ് - 3ൽ തുടർന്ന് വായിക്കുക..

HIGHLIGHTS

MARCH FOR LIFE : ജീവന്റെ നിലനിൽപ്പിനും സമൃദ്ധിക്കും വേണ്ടിയുള്ള പോരാട്ടം .....

പേജ് - 2ൽ തുടർന്ന് വായിക്കുക..

ജീവന്റെ കാവൽക്കാർ

പേജ് - 3ൽ തുടർന്ന് വായിക്കുക..

കത്തോലിക്കാ വിവാഹവും കൃത്രിമ ജനന മാർഗങ്ങളും

പേജ് - 4ൽ തുടർന്ന് വായിക്കുക..

മരണ സംസ്കാരം

പേജ് - 5ൽ തുടർന്ന് വായിക്കുക..

"എന്താണ് പ്രൊലൈഫ്?"

പേജ് - 6ൽ തുടർന്ന് വായിക്കുക..

നമ്മുടെ ജീവിതത്തിലെ കരിയറിൽ കുട്ടികൾ ഒരു തടസ്സമോ?

പേജ് - 7ൽ തുടർന്ന് വായിക്കുക..

നമുക്ക് പ്രോലൈഫ് കുടുംബങ്ങളാകാം!

പേജ് - 7ൽ തുടർന്ന് വായിക്കുക..
Archbishop's Message

യേശുവിൽ പ്രിയരേ,

കാരിസ് ഇന്ത്യയുടെ നേതൃത്വത്തിൽ മൂന്നാമത് നാഷണൽ മാർച്ച് ഫോർ ലൈഫ് ഇന്ത്യ തൃശ്ശൂരിൽ വച്ച് നടക്കുകയാണല്ലോ! ഈ അവസരത്തിൽ തൃശ്ശൂർ അതിരൂപതയിലെ കുടുംബങ്ങളുടെ സമർപ്പിത സമൂഹമായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസിന്റെ (ലോഫ്) നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന ലോഫ് ടൈഡിങ്ങ്സ് ഓൺലൈൻ ത്രൈമാസിക മാർച്ച് ഫോർ ലൈഫ് ഇന്ത്യ 2024 എന്ന കേന്ദ്ര പ്രമേയത്തിൽ പ്രസിദ്ധീകരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം! ഇതിന് പിന്നിൽ പ്രവർത്തിച്ച ലോഫ് കുടുംബങ്ങൾക്ക്, പ്രത്യേകമായി ലോഫ് മീഡിയ മിനിസ്ട്രിക്ക് അഭിനന്ദനങ്ങൾ!

മാർച്ച് ഫോർ ലൈഫ് ഇന്ത്യ 2024ൽ പങ്കെടുക്കുന്നതിന് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നു ചേർന്ന നിങ്ങളുടെ മുന്നിൽ ലോഫിനെ പരിചയപ്പെടുത്താൻ എനിക്ക് സന്തോഷമുണ്ട്. കത്തോലിക്കാ കുടുംബങ്ങളുടെ സമർപ്പിത സമൂഹമാണ് ലോഫ്. അതിനാൽ തന്നെ സുവിശേഷ പുണ്യങ്ങൾ ദാമ്പത്യത്തിന് അനുരൂപമായി പരിഷ്കരിച്ച് സ്വകാര്യ വ്രതങ്ങളായി സ്വീകരിച്ച് വ്രതബദ്ധ ജീവിതം നയിക്കുന്ന ദമ്പതികൾ ആണ് ലോഫ് അംഗങ്ങൾ. അനുസരണം, ദാമ്പത്യ വിശുദ്ധി, ലളിത ജീവിതം എന്നിവയാണ് ആ മൂന്ന് വ്രതങ്ങൾ. സഭയുടെ പഠനങ്ങൾ മനസ്സിലാക്കി ആദിമ ദൈവിക പദ്ധതി ജീവീക്കുന്ന കുടുംബമാകാൻ പരിശ്രമിക്കുകയാണ് ലോഫ് കുടുംബങ്ങൾ. അതിനാൽ തന്നെ അവർ പ്രോ ലൈഫ് ആണ്. കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിച്ച് ഉത്തമ കത്തോലിക്കരാക്കാൻ പരിശ്രമിക്കുകയാണ് അവർ.

തൃശ്ശൂർ അതിരൂപതയിൽ ആരംഭിച്ച ഈ പ്രസ്ഥാനം പോലെ ആഗോള സഭയിലെ മറ്റ് രൂപതകളിലും കുടുംബ നവീകരണത്തിന് മിഷനറി കുടുംബങ്ങൾ രൂപപ്പെടട്ടെ എന്ന് ആശംസിക്കുന്നു!

മാർച്ച് ഫോർ ലൈഫ് ഇന്ത്യ 2024ൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയേയും കുടുംബത്തേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

 മാർ ആൻഡ്രൂസ് താഴത്ത്,   തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത & പ്രസിഡന്റ്, സിബിസിഐ.

1 2 3 4 5
6 7 8 9 10
1 2 3 4 5
6 7 8 9 10