Joy of Love in Family
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേ ജിലെ കമ്മ്യൂണിറ്റി മെഡിസിൻ ഡിപാർട്ട്മെന്റിലെ അസോ. പ്രൊഫസർ ആയി ജോലി ചെയ്യുന്നു.
എനിക്ക് 7 കുഞ്ഞുങ്ങളാണ്. എന്റെ ജീവിതത്തിലെ ഓരോ കുഞ്ഞുങ്ങളും ഞങ്ങൾക്ക് നിധികളാണ്. ഇതിൽ ഏറ്റവും അമൂല്യമായ നിധിയേതെന്ന് ചോദിച്ചാൽ ഞാൻ പറയും എന്റെ രണ്ടാമത്തെ കുഞ്ഞാണെന്ന്. ഞാൻ MD ക്ക് പഠിക്കുന്ന സമയത്താണ് രണ്ടാമത്തെ കുഞ്ഞിനെ Conceive ചെയ്യുന്നത്. അവൻ വളരെ സവിശേ ഷതയുള്ള ഒരു കുഞ്ഞായിരുന്നു. കാരണം ഗർഭകാലത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സ്കാനിങ്ങിലൂടെ അവന് Congenital anomaly ഉള്ളയൊരു കുഞ്ഞാണെന്ന് Confirmed ആയിരുന്നു. അപ്പോൾ പലരും പറഞ്ഞു. കുഞ്ഞിനെ അബോർട്ട് ചെയ്യാൻ. പഠനത്തിൽ Concentrate ചെയ്യാൻ. പക്ഷെ ഞാൻ ചിന്തിച്ചു. ഞാൻ എൻ്റെ കരിയർ എത അഡ്വാൻസ് ചെയ്താലും കുഞ്ഞിനെ കൊന്ന ഒരു അമ്മ എന്ന അവസ്ഥ എനിക്ക് ഒട്ടും ചിന്തിക്കാൻ കഴിയാത്തതാകുന്നു. ഞാൻ ആണേലും എന്റെ ഭർത്താവ് ആണേലും ഞങ്ങളുടെ ഫാമിലിയാണേലും കർത്താവിൽ ആശ്രയിക്കുകയും കർത്താവിനെ സ്നേഹിക്കുകയും ചെയ്യുന്നവരായിരുന്നു. അതുകൊണ്ടുതന്നെ ഈ കുഞ്ഞിനെ വളരെ സന്തോഷത്തോടെ accept ചെയ്യാനുള്ള ഒരു വലിയ grace ഞങ്ങൾക്ക് ദൈവം നൽകി. ഞങ്ങൾ മുന്നോട്ട് പോയി. അവനെ സിസേറിയനിലൂടെ പുറത്തെടുത്തു. മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ച് അവൻ്റെ വളർച്ചയും ഒക്കെ വളരെ പുറകോട്ട് ആയിരുന്നു.
ഇടക്കിടയ്ക്ക് ഒക്കെ ഞങ്ങൾ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടിവന്നു. അവൻ ഐ.സി.യു. വെന്റിലേറ്റർ ഒക്കെ ഇടയ്ക്ക് കേറേണ്ടിവന്നു. അങ്ങനെ രണ്ട് വയസ്സ് ആകുന്നതിന് രണ്ട് മാസങ്ങൾ മുമ്പ് ഞങ്ങളോട് വിട പറഞ്ഞു. അവൻ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടെന്ന് ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു. എല്ലാ ദിവസവും ദൈവത്തിനോട് ഞങ്ങൾക്കുവേണ്ടി അവൻ മാദ്ധ്യസ്ഥ്യം വഹിക്കുന്നുണ്ടെന് ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു.
ഞങ്ങളിന്ന് തിരിഞ്ഞുനോക്കുമ്പോൾ വളരെ സന്തോഷമുണ്ട്. ഈ രണ്ടുവർഷക്കാലം ഒരു മനുഷ്യക്കുഞ്ഞിന് നൽകാവുന്ന എല്ലാ dignityയും എല്ലാ സ്നേഹവും വാത്സല്യവും കൊടുത്താണ് ഞങ്ങൾ അവനെ വളർത്തിയത്.
ഒരു അനോമലി ഉള്ള ഒരു കുഞ്ഞുണ്ടാവുകയാണെങ്കിൽ പിന്നെയും അനോമലി ഉള്ള കുഞ്ഞുണ്ടാവാനുള്ള ചാൻസ് ഉണ്ടെന്ന് പലരും പറഞ്ഞു. അതു കൊണ്ട് ഇനി ഒരു ഗർഭധാരണം വേണ്ട എന്ന് പലരും പറഞ്ഞു. അഡ്വൈസ് ചെയ്തു. പക്ഷേ, ഞങ്ങൾ ആ ഒരു ഡിസിഷനും ദൈവ ത്തിന് സമർപ്പിച്ചു. അതിനുശേഷം വീണ്ടും പൂർണ്ണ ആരോഗ്യമുള്ള 5 കുഞ്ഞുങ്ങളെ ദൈവം ഞങ്ങൾക്ക് നല്കി. എല്ലാം സിസേറിയൻ ആയിരുന്നു. എൻ്റെ ജീവിതത്തിൽ എനിക്ക് മനസ്സിലായ കുറച്ച് കാര്യങ്ങൾ എന്താണെന്നുവച്ചാൽ ഒന്ന് നമ്മുടെ ജീവിതത്തിൽ നാം ഒന്നാം സ്ഥാനം ദൈവത്തിന് കൊടുക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും നമ്മൾ സ്വപ്നം കാണുന്നതിനേക്കാൾ ഭംഗിയായിട്ട് ദൈവം ക്രമീകരിച്ചുതരും.
ഓരോരുത്തരുടേയും ജീവിതത്തിൽ ഒരു കാലഘട്ടം കാണും ഒരു ദുഃഖത്തിന്റേയും സഹനത്തിൻ്റേയും ഒക്കെ. അതൊക്കെ നമ്മൾ സന്തോഷത്തോടെ ദൈവത്തോടുകൂടി സഹിച്ചാൽ അതൊക്കെ വളരെ നന്മയാക്കി മാറ്റിത്തരാൻദൈവത്തിന് കഴിയും. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ സന്തോഷത്തിനും സ്വപ്നങ്ങൾക്കും ഒന്നും ഒരു തടസ്സമല്ല. മറിച്ച് അവരുടെ സന്തോഷവും സ്വപ്നങ്ങളും ഒക്കെ ഇരട്ടിക്കുകയാണ് കുഞ്ഞുങ്ങൾ ചെയ്യുന്നത്. കർത്താവിന്റെ ദാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും. വീണ്ടും സങ്കീർത്തനം പറയുന്നു. അവിടുന്നാണ് എനിക്ക് രൂപം നൽകിയത്. അമ്മയുടെ ഉദരത്തിൽ അവൻ എന്നെ മെനഞ്ഞു. ഒരു കുഞ്ഞ് ആരോഗ്യമുള്ളതാണേലും ആരോഗ്യമില്ലാത്ത കുഞ്ഞാണേലും ഒരു കുഞ്ഞിന്റെ ജീവൻ നശിപ്പിക്കാൻ ആർക്കും അധികാരമില്ല. അവൻ്റെ അമ്മക്ക് പോലും.
അസോ. പ്രൊഫസർ, ജൂബിലി മിഷൻ മെഡിക്കൽ
കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ കേരള മാർച്ച് ഫോർ ലൈഫ് ജീവ സംരക്ഷണ സന്ദേശയാത്ര വളരെ മനോഹരമായി ജൂലൈ 18- ന് 5 മണിക്ക് തിരുവനന്തപുരം പട്ടം സെന്റ് മേരിസ് കത്തോലിക്കേറ്റ് സെന്ററിൽ നടന്ന സമ്മേളനത്തോടെ സമാപിച്ചു. കെസിബിസി പ്രസിഡന്റ് ബസേലിയോസ് മാർ ക്ലിമിസ് പിതാവ് ഉത്ഘാടനം ചെയ്തു. കെസിബിസി ഫാമിലി കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവ് അധ്യക്ഷനായിരുന്നു. ഡയറക്ടർ ഫാ. ക്‌ളീറ്റസ് കതിർപറമ്പിൽ, ക്യാപ്റ്റൻ ജെയിംസ് ആഴ്ചങ്ങാടൻ, കോ ഓർഡിനേറ്റർ സാബു ജോസ്, പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, ആന്റണി പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോയ്‌സ് മുക്കുടം വചനവിസ്മയം മാജിക്ക് അവതരിപ്പിച്ചു. യാത്രാ സമിതിയിലെ എല്ലാവരെയും ആദരിച്ചു.