Joy of Love in Family
ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസിന്റെ സഹകരണത്തോടെ കാർമൽ ഇൻറർനാഷണൽ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച സപ്ന ട്രേസിയുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് 'അമ്മ മാലാഖ'. സ്വന്തം ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നറിഞ്ഞിട്ടും ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വജീവൻ ബലിയർപ്പിച്ച ഒരമ്മയുടെ നിസ്വാർത്ഥ സ്നേഹത്തിന്റെയും ധീരതയാർന്ന ജീവത്യാഗത്തിന്റെയും നേർചിത്രം വരച്ചു കാട്ടുന്നു ഈ പുസ്തകം. വിശ്വാസം ബലികഴിക്കാതെ ത്യാഗ ജീവിതം നയിക്കാൻ പ്രചോദനം പകരുന്ന ഈ പുസ്തകം എല്ലാ അമ്മമാരും വായിച്ചിരിക്കേണ്ട ഒന്നാണ്. കോപ്പികൾ ആവശ്യമുള്ളവർക്ക് തൃശ്ശൂർ അതിരൂപത ലോഫ് , ഫാമിലി അപ്പോസ്തൊലേറ്റ് സെന്ററിൽ നിന്നും ലഭിക്കുന്നതാണ് ഫോൺ നമ്പർ 8921049153, 946996285 9895924182 .
വിശ്വാസത്തിന്റെ തിരിച്ചറിവിൽ ജീവിച്ച ഈ അമ്മയുടെയും എട്ടു മക്കളുടെയും ജീവിതം നൽകുന്ന ഒരു പാഠമുണ്ട്. വിശ്വാസം ബലി കഴിക്കാതെ ത്യാഗ ജീവിതം നയിക്കുമ്പോൾ ഒരു കനൽ കത്തും . അത് ആയിരമായിരം അമ്മമാർക്ക് മാതൃത്വത്തിലൂടെ ത്യാഗം ചെയ്യാനുള്ള പ്രചോദനം പകരും. ഒരു കുഞ്ഞു ജീവൻ പോലും നഷ്ടപ്പെടുത്താതെ ചേർത്തുപിടിക്കാൻ ഓരോ അമ്മമാർക്കും സാധിക്കും. നിറയെ പൂക്കൾ വിരിയുന്ന ഒരു വസന്തം എല്ലാ പൂന്തോട്ടത്തിനും ഉണ്ടാകും. പൂമ്പാറ്റകളെ പോലെ പാറി പറക്കുന്ന കുഞ്ഞുമക്കളെ കൊണ്ട് ഈ ഭൂമിയിൽ സ്വർഗ്ഗമുണ്ടാകും.
"കർത്താവിന്റെ ദാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും."
സങ്കീര്‍ത്തനങ്ങള്‍ 127 : 3
തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് "ലക്സ് ദോമൂസ് 2024" സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ ചടങ്ങിൽ വച്ച് സപ്ന ട്രേസിയുടെ ജീവിത കഥയായ "അമ്മ മാലാഖ" അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. ആദ്യ പുസ്തകം ഏറ്റുവാങ്ങുന്നത് സപ്ന ട്രേസിയുടെ ഭർത്താവ് ജോജു ചിറ്റിലപ്പിള്ളിയും മക്കളും ചേർന്ന്. രചന നിർവഹിച്ച ഷാജു എ ഡി ജോജിമോൾ ദമ്പതികൾ സമീപം. ↙