Joy of Love in Family
"ജീവന്റെ സുവിശേഷം യേശു നൽകുന്ന സന്ദേശത്തിന്റെ കേന്ദ്ര സ്ഥാനത്ത് നിലകൊള്ളുന്നു. ഓരോ ദിവസവും സഭ അതു സ്നേഹപൂർവ്വം സ്വീകരിക്കുകയും ഓരോ കാലഘട്ടത്തിലേയും ഓരോ സംസ്കാരത്തിലെയും ജനങ്ങളോട് സദ്വാർത്ത എന്ന നിലയിൽ കർശനമായ വിശ്വസ്തതയോടെ അത് പ്രഘോഷിക്കുകയും വേണം" ( ജോൺപോൾ രണ്ടാമൻ, ജീവന്റെ സുവിശേഷം )
വിശ്വസാഹിത്യത്തിലെ അതുല്യ പ്രതിഭ ഖലിൽ ജിബ്രാൻ എഴുതിയ വരികൾ ഒന്ന് ശ്രദ്ധിക്കാം "One day you will ask me which is more important? My life or yours? I will say mine and you will walk away not knowing that you are my life."(Khalil Gibran)
ജിബ്രാൻ എന്ന പേര് വിശ്വസാഹിത്യത്തിലെ ഒരു അനന്യമായ നാമമാണ്. ഈ ലബനീസ് കവിയുടെ തൂലികയിൽ നിന്ന് ഉതിർന്ന മുകളിൽ ഉദ്ധരിച്ച വാക്കുകൾ, പറയാൻ ശ്രമിക്കുന്നത് യഥാർത്ഥത്തിൽ, ആഴമുള്ള പ്രണയത്തിൻ്റെ ആത്മീയതയെ കുറിച്ചാണ്. എന്നാൽ ഈ പറയുന്നത്ര ആഴത്തിൽ ഒരു മനുഷ്യന് മറ്റൊരാളെ പ്രണയിക്കാനോ, ആ വ്യക്തിയായി രൂപാന്തരപ്പെടാനോ ആവില്ലെന്നത് കാലം തെളിയിച്ച, ഏവർക്കുമറിയാവുന്ന വാസ്തവവുമാണ്.
ഈ കാല്പനികത കലർന്ന കവിഭാവന നമ്മെ മറ്റൊന്ന് ഓർമ്മിപ്പിക്കുന്നുണ്ട് . 'you are my life ' എന്നു പറഞ്ഞ് ഒരാളെ സംവഹിച്ച് മറ്റൊരാളായി മാറുന്ന ആ മാന്ത്രികത ഓരോ കുഞ്ഞുങ്ങളെ സംവഹിക്കുന്ന അമ്മമാരിലും നമുക്ക് കാണാനാവും. മാതൃസ്നേഹത്തെ വെറുതെ ധ്യാനിച്ച്, ഒരമ്മയുടെ ത്യാഗത്തിൻ്റെ സ്മരണയിൽ ജിബ്രാൻ്റെ വരികൾ വായിക്കുമ്പോൾ അവ കൂടുതൽ അർത്ഥഗർഭമായി മാറുന്നതായി കാണാം. ശരിയാണ് ഒരു നാൾ ഓരോ കുഞ്ഞും തിരിച്ചറിയുന്നുണ്ട് 'ഓരോ അമ്മമാർക്കും കൂടുതൽ വിലപ്പെട്ടത് അവരുടെ ഉള്ളിൽ തുടിക്കുന്ന കുരുന്ന് ജീവനാണ് എന്ന്. ഈയടുത്ത നാളുകളിൽ സപ്ന ട്രേസി എന്ന ഒരു അമ്മയുടെ ഇത്തരം ത്യാഗജീവിതത്തിൻ്റെ നേർക്കാഴ്ച 'അമ്മ മാലാഖ' എന്ന പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്. ഏവരും വായിച്ചിരിക്കേണ്ട ഒരു നല്ലപുസ്തകം, (പ്രസാധനം: ലോഫ്, കാർമ്മൽ ഇന്റർനാഷണൽ) നാല്പത്തി മൂന്നാം വയസ്സിൽ എട്ടാമത്തെ കുഞ്ഞിന് വേണ്ടിയായിരുന്നു ആ സമർപ്പണം. സ്വന്തം ജീവൻ ഒരു നൈവേദ്യമായി ദൈവത്തിൽ ശരണപ്പെട്ട് ഒരമ്മ സമർപ്പിക്കുകയാണ്. തന്നെ വിഴുങ്ങാനൊരുങ്ങുന്ന കാൻസർ എന്ന ഭീകരനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്. സ്വയം നിലത്തു വീണഴിഞ്ഞ് ആ ഗോതമ്പുമണി മറ്റൊരു ജീവനെ ലോകത്തിനു സമ്മാനിക്കുകയായിരുന്നു. ആ അമ്മയുടെ ദീപ്തമായ സ്മരണ അവർ ജന്മം നൽകിയ മക്കൾക്കും ജീവിതപങ്കാളിക്കുമൊക്കെ എത്രയോ അമൂല്യമെന്ന് തൊട്ടറിയാൻ കഴിയുന്ന നിമിഷങ്ങളായിരുന്നു ആ പുസ്തക പ്രകാശന വേള.
സ്നേഹവും മാതൃത്വവുമൊക്കെ കോംപ്രമൈസ് ചെയ്യപ്പെടുന്ന ഒരു കാലത്താണ് നാമിന്ന് ജീവിക്കുന്നത്. സഹോദരൻ്റെ രക്തം കുടിക്കാൻ വാ പിളർന്ന ഭൂമിയിൽ ശപിക്കപ്പെട്ട കായേൻമാരായി ജീവിച്ചു തീർക്കുന്ന തലമുറയെ തൊട്ടുണർത്താനാണ് ചില അമ്മ മാലാഖമാരുടെ ജീവിതം നമുക്കു മുമ്പിൽ അനാവൃതമാകുന്നത്.
ജീവൻ്റെ മൂല്യത്തെ മുറുകെ പിടിക്കാനും മറ്റു ജനതകളോടും തലമുറകളോടും പങ്കുവയ്ക്കാനും, പ്രഘോഷിക്കാനും നമുക്ക് ബാധ്യതയുണ്ട്. ജീവൻ്റെ സുവിശേഷമെന്ന ചാക്രിക ലേഖനത്തിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ ലോകത്തെ ഓർമ്മിപ്പിക്കുന്ന ഈ യാഥാർത്ഥ്യം പുരമുകളിൽ നിന്ന് പ്രഘോഷിക്കപ്പെടേണ്ട ഒന്നാണ്. ''ഓരോ വ്യക്തിയോടും ദൈവത്തിൻ്റെ നാമത്തിൽ നിർബന്ധപൂർവ്വം നടത്തുന്ന ഒരു അപേക്ഷയാണ് : ജീവനെ - ഓരോ മനുഷ്യ ജീവനെയും ബഹുമാനിക്കുക, സംരക്ഷിക്കുക, സ്നേഹിക്കുക, ശുശ്രൂഷിക്കുക. ഈ ദിശയിൽ മാത്രമേ നിങ്ങൾ നീതിയും വികസനവും യഥാർത്ഥ സ്വാതന്ത്ര്യവും, സമാധാനവും സന്തോഷവും കണ്ടുമുട്ടുകയുള്ളൂ.”
സമസ്ത ലോകത്തിനും സുഖം വരാനുള്ള ഏകമാർഗ്ഗം ജീവൻ്റെ സുവിശേഷത്തിൻ്റേതാണെന്ന് മറക്കാതിരിക്കാം.
ശശി ഇമ്മാനുവേൽ
പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.
പേജ് - 1ൽ നിന്നും നിന്നും തുടരുന്നത്..
ഓരോ കുഞ്ഞും നാടിന്റെ നന്മയ്ക്കാണെന്നും ജനസംഖ്യ ബാധ്യതയല്ല ആസ്തിയാണെന്നും തിരിച്ചറിയുവാൻ ഇനിയും വൈകിക്കൂടാ. കൂടാതെ മനുഷ്യജീവനെക്കാൾ മൃഗങ്ങളുടെ ജീവന് വിലയുള്ളതായി കണക്കാക്കപ്പെടുന്ന ഒരു സംസ്കാരം ഇവിടെ രൂപപ്പെട്ടു വരുന്നു. അതും അപകടകരമാണ്. പ്രപഞ്ചത്തെയും സർവ്വ സൃഷ്ടി ചരാചരങ്ങളെയും സംരക്ഷിച്ചു പരിപാലിക്കുവാൻ നിയോഗിക്കപ്പെട്ട മനുഷ്യനെ തന്നെ ഇല്ലായ്മ ചെയ്യുവാൻ സഹായിക്കുന്ന നിയമവ്യവസ്ഥകൾ മാറ്റപ്പെടേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത് എന്ന സന്ദേശത്തോടെ എം ടി പി ആക്ട് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന തൃശ്ശൂരിൽ വച്ച് ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് നടക്കുന്നത്. ഇന്ന് കാണുന്ന സകല സാമൂഹ്യ തിന്മകളുടെയും കുടുംബങ്ങളിലെ അസ്വസ്ഥതകളുടെയും മൂലകാരണമായി നിർബന്ധിത അബോർഷൻ എന്ന തിന്മയുടെ സ്വാധീനമുള്ളതായി ബോധ്യപ്പെടുന്നു. ഭ്രൂണഹത്യ, കൊലപാതകം, ആത്മഹത്യ, വംശഹത്യ, വ്യക്തിഹത്യ, മദ്യം, മയക്കുമരുന്നുകൾ, യുദ്ധം, പരിസരമലിനീകരണം, പ്രകൃതിയെ നശിപ്പിക്കൽ തുടങ്ങിയവയെല്ലാം ജീവനെ നശിപ്പിക്കുന്ന പ്രവണതകളാണ്.
മാർച്ച് ഫോർ ലൈഫ് ജീവനെതിരെയുള്ള സമസ്ത മേഖലകളെയും പ്രതിരോധിച്ചു കൊണ്ട് ഒരു ജീവന്റെ സംസ്കാരം രൂപപ്പെടുത്തുവാൻ ആഹ്വാനം ചെയ്യുന്നു. നമുക്കൊരുമിച്ച് ആ പുതു ജീവൻ്റെ സംസ്കാരത്തിനായി അണിചേരാം.
ജെയിംസ് ആഴ്‌ചങ്ങാടൻ
ജനറൽ കൺവീനർ,
ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് തൃശൂർ.
Mob: 9846142576
"ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കു ചോദിക്കും. ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാന്‍ കണക്കു ചോദിക്കും. മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്.
-- ഉല്‍പത്തി 9 : 5-6'ആകയാൽ, ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ.' ( മത്തായി. 19:6 )
ക്രൈസ്തവ വിവാഹ കൂദാശയുടെ സുവിശേഷ വായനയിൽ വരുന്ന പ്രധാനപ്പെട്ട വചനഭാഗം ആണല്ലോ നിങ്ങൾ മുകളിൽ വായിച്ചത്. ഈ വചനവും, ജീവനും തമ്മിൽ എന്ത് ബന്ധമാണുള്ളത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. തീർച്ചയായും ഇവ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പുരുഷനും സ്ത്രീയും തമ്മിൽ പരസ്പര സ്നേഹത്തോടെ ലൈംഗികതയിൽ ഏർപ്പെടുമ്പോൾ പുരുഷനിൽ നിന്നും 20 കോടി മുതൽ 30 കോടി വരെ ബീജം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, അതിൽ നിന്ന് ഒരു ബീജം മാത്രമാണ് സ്ത്രീയുടെ അണ്ഡവുമായി ചേർന്ന് ജീവൻ രൂപപ്പെടുന്നത്. ഇത് ദൈവം യോജിപ്പിച്ചത് അല്ലാതെ എന്താണ് ? അത് വേർപ്പെടുത്താൻ മനുഷ്യന് അവകാശമില്ല. ആകയാൽ, ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ.
സിത്താർ പനംകുളം & റെൻസി സിത്താർ
ലോഫ് സെക്രട്ടറി ദമ്പതികൾ
"ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍.
-- ഉല്‍പത്തി 1 : 28