Joy of Love in Family
"THE GREATEST LOVE
STORY OF ALL TIME IS CONTAINED IN A
TINY WHITE HOST"
- FULTON J. SHEEN
ജയിംസ് ആഴ്ചങ്ങാടൻ
കത്തോലിക്കാവിശ്വാസ ജീവിതത്തിന്റെ ഉച്ചിയും ഉറവിടവുമായും ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമായും നിലകൊള്ളുന്ന വിശുദ്ധ കുർബാനയിലൂടെ ദിവ്യകാരുണ്യമായി കടന്നു വരുന്ന യേശുനാഥനോട് ഐക്യപ്പെടുന്നതിനെക്കുറിച്ച് കുടുംബജീവിതത്തിന്റെ പശ്ചാത്തലത്തിൽ ചില വിചിന്തനങ്ങൾ നടത്തട്ടെ.
വിശുദ്ധ കുർബാന എന്ന മഹാ അത്ഭുത രഹസ്യം.
തിരുപ്പട്ടം എന്ന വിശുദ്ധ കൂദാശയിലൂടെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് കടന്നുവരുന്ന വൈദികന്റെ അധരങ്ങളിൽ നിന്നും പുറപ്പെടുന്ന കൂദാശ വചനങ്ങളിലൂടെ കൈകളിലിരിക്കുന്ന ഗോതമ്പ് അപ്പവും വീഞ്ഞും ജീവനുള്ള ക്രിസ്തുവിന്റെ ശരീര രക്തങ്ങൾ ആയി രൂപാന്തരപ്പെടുന്നു. മനുഷ്യബുദ്ധിക്കും യുക്തിക്കും കണ്ടെത്താനാവാത്ത ഒരു അത്ഭുതം. വിശ്വാസത്താൽ അനുഭവവേദ്യമാകുന്ന യാഥാർത്ഥ്യം.
വിശുദ്ധവിവാഹവും ഒരു അത്ഭുത രഹസ്യമാണ്.
വിശുദ്ധ വിവാഹമെന്ന കൂദാശയിലൂടെ സ്വീകരിക്കുന്ന കൃപാവരം വഴി ദമ്പതികൾ പരസ്പരം ഒന്നായിത്തീരുമ്പോൾ രഹസ്യമായി സ്ത്രീയുടെ ഉദരത്തിൽ ജീവനുള്ള ശിശു രൂപപ്പെടുന്നു. ക്രിസ്തുവും ഒന്നിച്ച് വിവാഹിതരാകുന്ന ദമ്പതികളുടെ ബലിവേദിയാകുന്ന മണിയറയിൽ നടക്കുന്ന കൂദാശ പരികർമ്മത്തിലൂടെ രൂപപ്പെടുന്ന ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള ശിശു. "ഒരു കുഞ്ഞ് ലോകത്തിലേക്ക് പിറക്കുന്നു എന്നുള്ളത് പെസഹാ രഹസ്യപരമായ ഒരു അടയാളം ആണെ"ന്ന് യോഹന്നാന്റെ സുവിശേഷം 16 : 21 ഉദ്ധരിച്ചുകൊണ്ട് ജോൺപോൾ രണ്ടാമൻ മാർപാപ്പ 1994 ൽ എഴുതിയ "കുടുംബങ്ങൾക്കൊരെഴുത്ത്" എന്ന കത്തിൽ പറഞ്ഞുവെക്കുന്നു.
പേജ് - 8ൽ തുടർന്ന് വായിക്കുക..ലോകത്തിലുള്ള എല്ലാ മതങ്ങളും തന്നെ അഹിംസയുടെ തത്വങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നുണ്ട്. എങ്കിലും ഗർഭഛിദ്രം, ദയാവധം തുടങ്ങിയ ധാർമ്മിക പ്രശ്നങ്ങളിൽ ക്രിയാത്മകവും വസ്തുനിഷ്ഠവുമായ നിലപാട് സ്വീകരിച്ചിട്ടുള്ളതും ആ നിലപാട് ശക്തിയുക്തം ലോക വേദികളിൽ പ്രഖ്യാപിച്ചിട്ടുള്ളതും കത്തോലിക്കാ സഭയാണ്. മനുഷ്യജീവൻ, ജീവന്റെ സുവിശേഷം എന്നീ ചാക്രിക ലേഖനങ്ങളിലൂടെ സഭ തന്റെ നിലപാട് വൃക്തമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യജീവൻ അതിന്റെ സ്വാഭാവിക മരണം വരെ സംരക്ഷിക്കണമെന്ന ആവശ്യകതയെ ചോദ്യം ചെയ്യുന്ന ഒരു സാഹചര്യം ഇന്നുണ്ട് അതുകൊണ്ട് ജീവൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മനുഷ്യജീവന്റെ പ്രാധാന്യത്തെ ക്കുറിച്ചും ചിന്തിക്കുകയാണ് ഈ ലോഫ് ടൈടിങ്സിലൂടെ നമ്മൾ പരിശ്രമിക്കുന്നത്. ഈ ലക്കത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും വായനക്കാർക്കും എല്ലാ ആശംസകളും വിജയങ്ങളും നേരുന്നു.
ഫാ. ഡെന്നി താണിക്കൽ, ഡയറക്ടർ, ലോഫ്.
2017 ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ ഭർത്താവിൻെറ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് സപ്നയുടെ മരണവാർത്ത ഞങ്ങൾ അറിയുന്നത്. അന്ന് വൈകിട്ട് ആ ഭവനത്തിൽ ചെല്ലുമ്പോൾ ഏറെ വേദനയോടെയാണ് കടന്നു ചെന്നതെങ്കിലും ശവമഞ്ചത്തിൽ പ്രകാശിച്ചു കിടക്കുന്ന സപ്നയുടെ മുഖം ഒറ്റനോട്ടത്തിൽ തന്നെ അവരുടെ ജീവിതത്തിന്റെ ധന്യത വിളിച്ചോതുന്നതായിരുന്നു.
എന്റെ തോളിൽ കിടന്നിരുന്ന രണ്ടു വയസ്സുകാരനായ ഇളയ മകൻ സപ്നയുടെ മുഖത്ത് നോക്കി ‘എന്റെ അമ്മ പോയേ’ എന്ന് നിലവിളിച്ച് കരഞ്ഞത് ഞങ്ങളെ ഏറെ അത്ഭുതപ്പെടുത്തി . കുഞ്ഞിനു വേണ്ടി സ്വന്തം ജീവൻ ബലിദാനമായി കൊടുത്ത ആ അമ്മ മാലാഖയെ സ്വന്തം അമ്മയായി അവൻ കണ്ടു കാണുമോ, ആവോ?
അമ്മ സ്വർഗ്ഗത്തിലാണ് എന്ന് ഉറച്ച ബോധ്യമുള്ള കുഞ്ഞുങ്ങൾ ഒട്ടും അസ്വസ്ഥത പ്രകടിപ്പിക്കാതെ സപ്നയുടെ മൃതശരീരത്തിന് ചുറ്റും ഇരുന്നിരുന്നത് ഇന്നും മറക്കാനാവാത്ത ഓർമ്മകളാണ്.
അമ്മ മാലാഖ എന്ന പുസ്തകത്തിൻെറ താളുകളിലൂടെ കടന്നു പോകുമ്പോൾ അറിയാതെ കണ്ണുകൾ പലപ്പോഴും ഈറനണിഞ്ഞു. സപ്നയുടെ ജീവിതത്തെക്കുറിച്ച് വളരെ അകലെ നിന്ന് മാത്രം കാണുകയും കേൾക്കുകയും ചെയ്ത എന്നെ സംബന്ധിച്ച് സപ്നയുടെ ജീവിതത്തെ ആഴത്തിൽ അടുത്തറിയുന്ന ഒരു അനുഭവമായിരുന്നു.
അനി ജോർജ്ജ് ലിയോൺസ്. പേജ് - 9ൽ തുടർന്ന് വായിക്കുക..