Joy of Love in Family
'ദൈവത്തിന്റെ കൃപ ഒന്നുമാത്രമാണ് ഞങ്ങളുടെ ഈ നിത്യവൃതം' എന്ന് ഞങ്ങൾ അഞ്ചു കുടുംബങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പരിശുദ്ധ അമ്മ പറഞ്ഞതുപോലെ ശക്തനായവ൯ ഞങ്ങൾക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ വലിയ ഒരു നിറവ് ഈ ചടങ്ങിൽ ഞങ്ങൾക്ക് അനുഭവപ്പെട്ടു. ഞങ്ങളുടെ ഓരോ കുടുംബങ്ങളെയും ശക്തിപ്പെടുത്തണമെന്നും മറ്റനേകം കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുമുള്ള കൃപയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
അഭിവന്ദ്യ ആൻഡ്രൂസ് താഴത്ത് പിതാവിൻറെ മുഖ്യ കാർമികത്വത്തിൽ ലോഫ് കുടുംബങ്ങളുടെ വ്രത നവീകരണ ദിനാഘോഷം 2024 ഏപ്രിൽ 28 ഞായറാഴ്ച തൃശ്ശൂർ പുത്തൻ പള്ളിയിൽ വച്ച് നടന്നു. പുതിയതായി അഞ്ചു കുടുംബങ്ങൾ കൂടി നിത്യ വ്രത വാഗ്ദാനം നടത്തി സമർപ്പിത സമൂഹത്തിലെ സ്ഥിരാംഗങ്ങൾ ആയി.
സമൂഹത്തിന്റെ അടിസ്ഥാന ശിലയായ കുടുംബത്തെ കത്തോലിക്കാ സഭ ഗാർഹിക സഭയായി അംഗീകരിക്കുന്നു. കുടുംബ നവീകരണത്തിനായി മിഷനറിമാരായി അയക്കപ്പെടുവാൻ സമർപ്പിത കുടുംബങ്ങളുടെ കൂട്ടായ്മകൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ ലക്ഷ്യത്തോടെ 2009 ഡിസംബർ 19ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനാൽ സ്ഥാപിതമായ ദമ്പതികൾക്കായുള്ള അല്മായ സമർപ്പിത സമൂഹമാണ് "ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ്.” വത്തിക്കാൻ കൗൺസിലിന്റെ അലമായരെ സംബന്ധിക്കുന്ന പ്രമാണരേഖയുടെ അടിസ്ഥാനത്തിലാണ് ഈ സമൂഹം രൂപപ്പെടുത്തിയിട്ടുള്ളത്.
സമർപ്പിത ദാമ്പത്യ ജീവിതം വ്രതബദ്ധമായി നയിച്ച് ദാമ്പത്യത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി നിറവേറ്റുക എന്നതാണ് ലോഫ് ജീവിതശൈലി. ഇതിനായി സുവിശേഷ പുണ്യങ്ങളായ ദാരിദ്ര്യം, ശുദ്ധത,അനുസരണം തുടങ്ങിയവയെ ദമ്പതികൾക്ക് അനുയോജ്യമായ വിധത്തിൽ രൂപപ്പെടുത്തി അവയെ സ്വകാര്യ വ്രതങ്ങളായി സ്വീകരിച്ച് ജീവിക്കുവാൻ പരിശ്രമിക്കുന്നു.
സമർപ്പിത ദാമ്പത്യ ജീവിതം വ്രതബദ്ധമായി നയിച്ച് ദാമ്പത്യത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി നിറവേറ്റുക എന്നതാണ് ലോഫ് ജീവിതശൈലി. ഇതിനായി സുവിശേഷ പുണ്യങ്ങളായ ദാരിദ്ര്യം, ശുദ്ധത,അനുസരണം തുടങ്ങിയവയെ ദമ്പതികൾക്ക് അനുയോജ്യമായ വിധത്തിൽ രൂപപ്പെടുത്തി അവയെ സ്വകാര്യ വ്രതങ്ങളായി സ്വീകരിച്ച് ജീവിക്കുവാൻ പരിശ്രമിക്കുന്നു.
പരിശീലനം
ദമ്പതികളെ ഒന്നിച്ച് ലോഫിൻെറ മാസ ധ്യാനത്തിനായി ക്ഷണിക്കുന്നു (Spiritual Session). എല്ലാ മാസവും രണ്ടാം ശനിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ വിശുദ്ധ കുമ്പസാരം, ജപമാല പ്രാർത്ഥന, ആരാധന വിശുദ്ധ കുർബാന, ഫാമിലി ഷെയറിങ് തുടങ്ങിയവയിൽ സംബന്ധിക്കുന്നു. ഈ ജീവിതരീതി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ വാർഷിക ധ്യാനത്തിൽ വച്ച് രൂപതാ അധ്യക്ഷന് അപേക്ഷ നൽകി ഒരു വർഷ ആസ്പിരൻസി (Aspirancy) ആരംഭിക്കും. ഒരു വർഷത്തെ പോസ്റ്റുലൻസി കാലം അടക്കം തുടർന്ന് 5 വർഷത്തെ പരിശീലനങ്ങൾക്ക് (Formation Period) ശേഷം മാത്രമേ പൂർണ അംഗത്വത്തിന് ദമ്പതികൾ യോഗ്യരാകൂ.
ഈ കാലയളവിൽ ഓരോ വർഷത്തെയും വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് താൽക്കാലിക വ്രതങ്ങൾ നവീകരിച്ച് താൽക്കാലിക അംഗങ്ങൾ ആകുന്നു. ഇത്തരത്തിൽ നിശ്ചിത കാലയളവുകൾ ക്രമമായി പൂർത്തീകരിച്ചാൽ നൈയാമിക അധികാരികളുടെ അനുവാദം ലഭിക്കുന്ന മുറക്ക് ഒരു പൊതു ചടങ്ങിൽ ആഘോഷമായി നിത്യവ്രത വാഗ്ദാനം നടത്തി പൂർണ അംഗങ്ങൾ ആകുന്നു.
ഇത്തരത്തിൽ പരിശീലന കാലഘട്ടം വിജയകരമായി പൂർത്തീകരിച്ച അഞ്ചു കുടുംബങ്ങളാണ് 2024 ഏപ്രിൽ 28ന് പുത്തൻ പള്ളിയിൽ വച്ച് അഭിവന്ദ്യ ആൻഡ്രൂസ് താഴത്ത് പിതാവിൻെറ മുഖ്യ കാർമികത്വത്തിൽ വ്രതവാഗ്ദാനം എടുത്ത് സ്ഥിരാംഗങ്ങൾ ആയത്. ഇവർ 2023 ഓഗസ്റ്റ് മാസം മുതൽ സ്ഥിര വ്രതവാഗ്ദാനം നടക്കുന്ന മാസം വരെ എല്ലാ ഒന്നാം ഞായറാഴ്ചകളിൽ ഓൺലൈനായും (9:30pm- 10pm) എല്ലാ മൂന്നാം ശനിയാഴ്ചകളിലും നേരിട്ടും (7pm- 8pm) ഫാമിലി അപ്പസ്തോലേറ്റിൽ ഫോർമേഷൻ പ്രോഗ്രാമിനായി ഒരുമിച്ച് വന്നിരുന്നു. ലോഫ് ജീവിതശൈലി, ദർശനം ,ദൗത്യം, വ്രതങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പഠിക്കുവാനും മനസ്സിലാക്കുവാനും വിലയിരുത്തുവാനുമുള്ള അവസരം ഈ പരിശീലന കാലഘട്ടത്തിൽ അംഗങ്ങൾക്ക് ലഭിച്ചു. സമ്പൂർണ്ണ ബൈബിൾ വായിക്കുക, പേരിന് കാരണ ഭൂതനായ വിശുദ്ധൻ/ വിശുദ്ധയുടെ ജീവചരിത്രം പഠിക്കുക, സ്നേഹത്തിൻെറ സന്തോഷം (Amoris Laetitia) വായിക്കുക, ദിവസവും 33 മിനിറ്റ് പരിശീലനത്തിനായി (Couple's time) മാറ്റിവയ്ക്കുക തുടങ്ങിയ പുണ്യ പ്രവർത്തികളിലൂടെ അംഗങ്ങൾ കടന്നുപോയി.
ബസലിക്ക ഇടവകയിൽ നിന്ന് ഡോ. നോബി നെൽസൺ, ഡോ. പൊന്നു നോബി ദമ്പതികൾ, തിരൂർ ഇടവകയിൽ നിന്ന് ജോസ് ബ്രിൻസി, ജീജോ ശോഭ ദമ്പതികൾ, നടത്തറ ഇടവകയിൽ നിന്ന് നിക്സൺ ടെസ്സി ദമ്പതികൾ, വെളുത്തൂർ ഇടവകയിൽ നിന്ന് ബെൻസൺ സിനി ദമ്പതികൾ എന്നിവരാണ് നിത്യ വ്രതം സ്വീകരിച്ചത്.
ഭൂമിയുടെ ഉപ്പും പീഠത്തിന്മേൽ വയ്ക്കപ്പെട്ട ദീപവും മലമുകളിലെ നഗരവുമായി ഓരോ ക്രൈസ്തവ കുടുംബത്തെയും പടുത്തുയർത്തുന്നതിനും ഇന്നത്തെ സമൂഹത്തിൻെറ പുളിമാവായി മാറ്റുന്നതിനും, വഴിയും സത്യവും ജീവനുമായ യേശുനാഥൻെറ കുടുംബത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ലോകത്തോട് പ്രഘോഷിക്കുന്നതിനുള്ള ഉപകരണങ്ങളാകുന്നതിനും വേണ്ടി പ്രതിജ്ഞാബദ്ധരായി പ്രതവാഗ്ദാനം നടത്തിയ എല്ലാ കുടും ബങ്ങൾക്കും പ്രാർത്ഥനാശംസകൾ.
ലോഫ് ഓഫീസ് സെക്രട്ടറി.