Joy of Love in Family
"അതിനാൽ ഇനിമേൽ അവർ രണ്ടല്ല.... ഒരു ശരീരമാകുന്നു" മത്താ: 19:6
വിവാഹം ഒരു ദൈവീക പദ്ധതിയാണ്. വി. ഗ്രന്ഥം ആരംഭിക്കുന്നത് ദൈവീക പദ്ധതിയനുസരിച്ച് ഏക ശരീരമായിത്തീർന്ന വിവാഹ ബന്ധത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്. ബൈബിൾ എന്ന മഹാ പ്രേമകാവ്യം അവസാനിക്കുന്നത് കുഞ്ഞാടിൻ്റെ വിവാഹവിരുന്നിൻ്റെ ദർശനത്തോടെയാണ്. പിതാവായ ദൈവത്തിൻ്റെ അനന്തമായ സ്നേഹമാണ് ഇസ്രായേൽ ജനവുമായ ദാമ്പത്യ ഉsമ്പടി. മാനവകുലത്തിൻ്റെ വീണ്ടെടുപ്പിനായി തൻ്റെ ഏക പുത്രനെ ബലിയായി നൽകി ദിവ്യകാരുണ്യമായി നവീനവും സനാതനവുമായ ഉടമ്പടി സ്ഥാപിക്കപ്പെടുന്നു. എഫേ.5 .25-26ൽ വചനം സംസാരിക്കുന്നത് ഈ രഹസ്യമാണ്. ക്രിസ്തു സഭയെ സ്നേഹിച്ചതു പോലെ ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിക്കണം. പുരുഷൻ പിതാവിനേയും മാതാവിനേയും വിട്ട് ഭാര്യയോട് ചേർന്ന് ഏക ശരീരമാവുന്നു. സഭയേയും ക്രിസ്തുവിനേയും കുറിച്ചാണ് ഇത് പറയുന്നത്.
ക്രിസ്തു തൻ്റെ മണവാട്ടിയായ സഭയെ വീണ്ടെടുത്തത് പോലെ, വിശുദ്ധീകരിക്കുന്നത് പോലെ ഗാർഹിക സഭയിലെ ഭർത്താവും ഭാര്യയും അനുദിന ബലിയിൽ പങ്കു ചേർന്ന് അപ്പത്തിൻ്റെ രൂപത്തിൽ എഴുന്നള്ളി വരുന്ന, ആത്മാവും ജീവനുമായ, അനന്ത ദിവ്യകാരുണ്യമായ ഈശോയെ സ്വീകരിച്ച് ക്രിസ്തുവിൻ്റെ ശരീരമായ സഭയിൽ അലിഞ്ഞ് ചേർന്ന് ഏക ശരീരമായി തീരണം. ദിവ്യകാരുണ്യം അലിഞ്ഞു ചേരുന്ന കുടുംബങ്ങളിൽ, ഗാർഹിക സഭകളിൽ യഥാർത്ഥ ഭാര്യാഭർതൃ ലയവും ആനന്ദവുമുണ്ടാകും.
അദൃശ്യനായ ക്രിസ്തുവിനെ ദൃശ്യമാക്കി ലോകത്തിന് അവതരിപ്പിക്കുന്ന ദൗത്യം നിർവ്വഹിക്കുന്ന സഭ തീർച്ചയായും ക്രിസ്തുവിൻ്റെ കൂദാശയാണ്. സഭയുടെ ചെറിയ പതിപ്പായ ഗാർഹിക സഭ, ക്രിസ്തുവിൽ ഒന്നായി തീർന്ന ഭർത്താവും ഭാര്യയും മലയിൽ ഉയർത്തപ്പെട്ട ദീപസ്തംഭം പോലെ സമൂഹത്തിൽ മാതൃകാ ജീവിതം നയിച്ച് പ്രകാശിക്കുമ്പോൾ അദൃശ്യനായ ക്രിസ്തു സമൂഹത്തിൽ ദൃശ്യമാക്കപ്പെടുന്നു, ക്രിസ്തുവിൽ ഏക ശരീരമായിത്തീരുന്ന ഗാർഹിക സഭ തീർച്ചയായും ക്രിസ്തുവിൻ്റെ കൂദാശയായി മാറുന്നു.
സുവിശേഷമാകുവാനും കൂദാശയായി മാറുവാനുമുള്ള വിളി നമ്മുക്ക് ഏറ്റെടുക്കാം.
കുഞ്ഞാടിൻ്റ മഹാവിരുന്നിനായി നമ്മുക്ക് ഒരുങ്ങാം.
കുടുംബം തിരുകുടുംബം ആകാൻ എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് നടത്തിയ ലോഫ് ആത്മീയ സായാഹ്നങ്ങൾ പരിശുദ്ധാത്മ നിറവിൽ കഴിഞ്ഞ മൂന്നുമാസങ്ങളിലായി നടന്നു. Fr. അലക്സ് മരോട്ടിക്കൽ സന്ദേശം നൽകിയ ജനുവരി മാസത്തെ കൂട്ടായ്മയിൽ ലോഫിന്റെ ഡയറക്ടർ ആയ Fr. ഡെന്നി താണിക്കൽ ദിവ്യബലിക്ക് നേതൃത്വം നൽകി.
നോമ്പുകാലത്തേക്കുള്ള ഒരുക്കമായിരുന്നു ഫെബ്രുവരി മാസത്തെ സ്പിരിച്വൽ കൂട്ടായ്മയിലെ സന്ദേശം. ലോഫ് കമ്മിറ്റഡ് കുടുംബാംഗമായ ശശി ഇമ്മാനുവൽ കുടുംബങ്ങളിൽ ഉണ്ടായിരിക്കേണ്ട ക്രിസ്ത്യൻ മൂല്യങ്ങളെക്കുറിച്ചും നോമ്പിന്റെ ആഴമേറിയ പീഡാനുഭവ ചിന്തകളെക്കുറിച്ചും പങ്കുവെച്ചു. ലോഫിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയ Fr. അനീഷ് കുത്തൂർ ദിവ്യബലിക്ക് നേതൃത്വം നൽകി. ലോഫ് ടൈഡിംഗ്സ് ഈ കൂട്ടായ്മയിൽ വെച്ച് പ്രകാശനം ചെയ്തു.
പരീക്ഷക്ക് ഒരുക്കമായുള്ള പ്രാർത്ഥനയോടെ മാർച്ച് മാസത്തെ സ്പിരിച്വൽ ഡേ വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായി. Fr. വർഗീസ് കുത്തൂർ മാതാപിതാക്കളും മക്കളും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും കുടുംബങ്ങളിലെ ബുദ്ധിമുട്ടുകളും കുറവുകളും മക്കളെ കൂടി അറിയിച്ച് ഒരുമിച്ചു വളരുന്ന തിരുകുടുംബം ആകുന്നതിനെക്കുറിച്ചും സംസാരിച്ചു. ലോഫിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയ ഫാ. അനീഷ് കുത്തൂർ ദിവ്യബലിക്ക് നേതൃത്വം നൽകി. ലോഫ് അംഗങ്ങളുടെ കുമ്പസാരവും കുട്ടികൾക്ക് മാത്രമായുള്ള പഠന ക്ലാസുകളും ഇതോടൊപ്പം നടത്തി.
... പേജ് -4ൽ നിന്നും
ബെഞ്ച് സ്ട്രെങ്ത് - ഡിബാല
ഞങ്ങളുടെ ബെഞ്ച് സ്ട്രെങ്ത് പോലും സൂപ്പർ ആണെന്ന് പറഞ്ഞു കൊണ്ട് നേരിട്ടു കളിക്കാൻ സ്ഥലത്തില്ലാത്തതിനാൽ കപ്പലിൽ ഇരുന്നുകൊണ്ട് പ്രാർത്ഥനയോടെ ഞങ്ങളോടൊപ്പമാകുന്ന മറ്റൊരു ഫോർവേർഡ്. ലീവിന് വരുമ്പോൾ ഓർത്തു വക്കാവുന്ന ഒരുപാട് ഗോളുകൾക്കായി ടീം കാത്തിരിക്കുന്നു.
ഗോൾ കീപ്പർ - എമിലിയാനോ മാർട്ടിനെസ്
ആള് ഗോളി ആണ്.മെസ്സിയുമായി ക്യാപ്റ്റൻസി ഷെയർ ചെയ്യുന്നു. പന്ത് കൃത്യമായി മിഡ് ഫീൽഡിലേക്ക് എത്തിച്ചു കൊടുക്കാൻ ശ്രമിക്കുന്നു. സ്വന്തം ടീമിന്റെ ഗോൾ വല കാക്കുന്നു.
കോച്ച് ടീം- സ്കലോണി & ടീം
ടീമിന് വേണ്ട നിർദ്ദേശങ്ങള് നൽകി ഡയറക്ടർ അച്ഛനും ബാക്കി കോർ ടീമും മീഡിയ ടീമിനെ നയിക്കുന്നു.
PS : ലോഫിലെ കുട്ടികൾക്കായി ഈ റിപ്പോർട്ടിനെ അധികരിച്ച് ഒരു ഓൺലൈൻ മൽസരം നടത്തുന്നു. ഈ കഥ വായിച്ച് മുതിർന്നവരുടെ സഹായം ഇല്ലാതെ ഈ കഥാപാത്രങ്ങൾ മീഡിയ മിനിസ്ട്രിയിലെ ആരൊക്കെ ആണ് എന്ന് ടൈപ്പ് ചെയ്യണം. പങ്കെടുക്കാൻ QR Code സ്കാൻ ചെയ്യുക.