Page 6

LOAF TIDINGS

Joy of Love in Family

EDITORIAL
Story Image

കുടുംബ ജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അത് കത്തോലിക്കാ വിശ്വാസത്തിൻ്റെ കേന്ദ്രബിന്ദുവാണ്, കൂടാതെ കുടുംബജീവിതത്തിൽ നിരവധി ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും നൽകുന്നു.

1. ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ:

യേശുക്രിസ്തുവിൻ്റെ ശരീരത്തിൻ്റെയും രക്തത്തിൻ്റെയും ആത്മാവിൻ്റെയും ദൈവികതയുടെയും യഥാർത്ഥ സാന്നിധ്യമാണ് വിശുദ്ധ കുർബാന. നാം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും കുർബാന സ്വീകരിക്കുകയും ചെയ്യുമ്പോൾ, ക്രിസ്തുവിനെ അഗാധമായും ആത്മാർത്ഥമായും കണ്ടുമുട്ടാനുള്ള ഒരു അതുല്യമായ അവസരമുണ്ട്. ക്രിസ്തുവുമായുള്ള ഈ കണ്ടുമുട്ടൽ നമ്മുടെ ആത്മാക്കളെ പോഷിപ്പിക്കുന്നു, നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു, അവനുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു.

2. ആത്മീയ പോഷണം:

നമ്മുടെ ശരീരത്തിന് ശാരീരിക പോഷണം അത്യന്താപേക്ഷിതമാണെന്നതു പോലെ നമ്മുടെ ആത്മാവിന് ആത്മീയ പോഷണം അത്യന്താപേക്ഷിതമാണ്. ഈ ആത്മീയ പോഷണമാണ് വിശുദ്ധ കുർബാന നമുക്ക് നൽകുന്നത്. ക്രിസ്തുവിൻ്റെ ശരീരവും രക്തവും സ്വീകരിക്കുന്നതിലൂടെ, നമ്മുടെ വിശ്വാസ യാത്രയിൽ നാം ശക്തിപ്പെടുകയും നിലനിറുത്തപ്പെടുകയും ചെയ്യുന്നു. ഈ ആത്മീയ പോഷണം വിശുദ്ധിയിൽ വളരാൻ നമ്മെ സഹായിക്കുകയും ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു.

3. ഐക്യവും കൂട്ടായ്മയും:

വിശുദ്ധ കുർബാനയും വിശുദ്ധ കുർബാനയുടെ സ്വീകരണവും കുടുംബത്തിനുള്ളിൽ ഐക്യവും കൂട്ടായ്മയും വളർത്തുന്നു. കുടുംബം ഒന്നിച്ച് കുർബാനയിൽ പങ്കെടുക്കുകയും കുർബാന സ്വീകരിക്കുകയും ചെയ്യുമ്പോൾ, അവർ തങ്ങളുടെ വിശ്വാസത്തിലും കൂദാശകളിലെ പങ്കാളിത്തത്തിലും ഐക്യപ്പെടുന്നു. ഈ ഐക്യം കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും പരസ്പരം സ്‌നേഹം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

4. രൂപീകരണവും വളർച്ചയും:

വിശുദ്ധ കുർബാന വിശ്വാസത്തിൽ നിരന്തരമായ രൂപീകരണത്തിനും വിദ്യാഭ്യാസത്തിനും അവസരമൊരുക്കുന്നു. വായനകളിലൂടെയും വചനപ്രഘോഷണങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും കുടുംബങ്ങൾക്ക് സഭയുടെ പഠിപനങ്ങളെക്കുറിച്ച് കൂടുതലറിയാനും തിരുവചത്തെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യം ആഴത്തിലാക്കാനും വിശ്വാസത്തെക്കുറിച്ചുള്ള അറിവിൽ വളരാനും കഴിയും. കുടുംബമായി കുർബാനയിൽ പങ്കെടുക്കുന്നത് മാതാപിതാക്കൾക്ക് കത്തോലിക്കാ പാരമ്പര്യത്തിൻ്റെ സമ്പന്നത തങ്ങളുടെ കുട്ടികൾക്ക് കൈമാറാനും അവരിൽ ദിവ്യബലിയോടുള്ള സ്നേഹം വളർത്താനും അനുവദിക്കുന്നു.

5. സ്പിരിച്വൽ ഫൗണ്ടേഷൻ:

വിശുദ്ധ കുർബാന കുടുംബജീവിതത്തിന്റെ ഭാഗമാക്കുന്നത് ശക്തമായ ആത്മീയ അടിത്തറ സ്ഥാപിക്കാൻ സഹായിക്കുന്നു. ഇത് കൂദാശകളിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരു ശീലം സൃഷ്ടിക്കുകയും ദിവ്യബലിയോടുള്ള ആഴമായ ഭക്തി വളർത്തുകയും ചെയ്യുന്നു. ഈ അടിത്തറ കുടുംബത്തിന് ഒരു വഴികാട്ടിയായി വർത്തിക്കുന്നു, അവരുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അവർക്ക് ശക്തിയുടെയും പ്രതീക്ഷയുടെയും മാർഗനിർദേശത്തിൻ്റെയും ഉറവിടം നൽകുന്നു.

കുടുംബത്തിന് മഹത്തായ അനുഗ്രഹങ്ങൾ നൽകുന്ന സമ്മാനമാണ് വിശുദ്ധ കുർബാന. അത് നമ്മുടെ ആത്മാക്കളെ പോഷിപ്പിക്കുകയും വിശ്വാസത്തിൽ നമ്മെ ഒന്നിപ്പിക്കുകയും ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം ആഴപ്പെടുത്തുകയും കുടുംബത്തിന് ഉറച്ച ആത്മീയ അടിത്തറ നൽകുകയും ചെയ്യുന്നു. വിശുദ്ധ കുർബാന സ്വീകരിക്കുകയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ചെയ്യുന്നതിലൂടെ, കുടുംബങ്ങൾക്ക് അവരുടെ ജീവിതത്തിൽ ദൈവത്തിൻ്റെ സ്നേഹത്തിൻ്റെയും കൃപയുടെയും പരിവർത്തന ശക്തി അനുഭവിക്കാൻ കഴിയും.

Story Image
 വിജോ വിൽ‌സൺ & സിനി ചാക്കോ.

എഡിറ്റർ, ലോഫ് മീഡിയ.

ദിവ്യകാരുണ്യം എന്റെ അനുഭവം

പത്തിൽ പഠിക്കുന്ന സമയം അമ്മ പറഞ്ഞു, 'ഒരു വർഷം മുഴുവൻ ഒരു ദിവസം പോലും മുടങ്ങാതെ വിശുദ്ധ കുർബാനയ്ക്ക് പോവുകയാണെങ്കിൽ നിനക്കിഷ്ടമുള്ളത് വാങ്ങിച്ചു തരാം '.

'എന്തു വേണേലും ?'

"ഹാ ....എന്തു വേണേലും ."

ആദ്യത്തെ രണ്ടുമാസം കഷ്ടപ്പാട് ആയിരുന്നുട്ടോ. ഒന്നുകിൽ അതിരാവിലെ എണീക്കണം, അല്ലേൽ വൈകുന്നേരം കളിക്കാനുള്ള സമയം മുടക്കി വിശുദ്ധ കുർബാനയിൽ സംബന്ധിക്കണം. പിന്നീട് അത് ഒരു ദിനചര്യയായി. എല്ലാദിവസവും രാവിലെ എണീക്കും പള്ളിയിൽ പോകും, തിരിച്ചുവരും, സ്കൂളിൽ പോകും. ഒരു വർഷം കടന്നുപോയി. 365 ദിവസവും വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു. പ്രതിഫലം ചോദിച്ചില്ല. അതിനേക്കാളും വലിയ പ്രതിഫലം ദൈവം എനിക്ക് കണ്ടു വച്ചിട്ടുണ്ടായിരുന്നു! ദൈവത്തിനു സ്തുതി!

വർഷം മൂന്ന് കഴിഞ്ഞു. വിശുദ്ധ കുർബാന മുടങ്ങാതെ സംബന്ധിച്ചു. അതൊരു ദിനചര്യയായിരുന്നു. ദൈവം നിരവധി അനുഗ്രഹങ്ങൾ വർഷിച്ചു. കോളേജ് ഒന്നാം വർഷം തീരാറായി. എക്സാം അടുത്തു. എക്സാമിന്റെ തിരക്കിൽ പഠിച്ചു തീരാത്തതിനാൽ ഒരു ദിവസം മുടങ്ങി, അടുത്ത എക്സാമിനും അങ്ങനെ .......(പക്ഷേ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നൂട്ടോ). എക്സാം എല്ലാം കഴിഞ്ഞു. “ശ്ശോ,,,,,രാവിലെ എഴുന്നേൽക്കാൻ മടി, വൈകുന്നേരം പോയാലോ”.

വൈകുന്നേരം ആയി. "ശ്ശെടാ കൂട്ടുകാർ സിനിമയ്ക്ക് വിളിക്കുന്നുണ്ടല്ലോ .... ദൈവമേ.... ഇന്നും കൂടി, പ്ലീസ് ലാസ്റ്റ് ഡേ".

അതും ഒരു ദിനചര്യയായി. ദൈവത്തെ മറന്നു. കൂട്ടുകാരുടെ കൂടെ ആർമാദിച്ചു. "എടീ എന്തിനാ എല്ലാ ദിവസവും പള്ളിയിൽ പോകുന്നത്, ഞായറാഴ്ച പോകുന്നുണ്ടല്ലോ?. ഇവൾ പറയുന്നതിൽ കാര്യമുണ്ടല്ലോ..... രണ്ടാം വർഷം തുടങ്ങി 365 ദിവസങ്ങളിൽ 150 ദിവസം മാത്രം. ബാക്കി എല്ലാ ദിവസവും ഇരുട്ട്. കൂടെ കൂട്ടിനായി പത്ത് പേര് ചുറ്റുമുണ്ടെങ്കിലു൦ ഭയങ്കര ഒറ്റപ്പെടൽ, ഉൾവലിഞ്ഞു പോയി, പരീക്ഷകൾ തോറ്റു. ഏറ്റവും രസം, നല്ലപോലെ പഠിച്ചിട്ടു പോയ പരീക്ഷയ്ക്കും പഠിക്കാതെ പോയ പരീക്ഷയ്ക്കും ഒരേ മാർക്ക്. സ്വയം ട്രോളാൻ തുടങ്ങി.

രണ്ടാം വർഷം തീരാറായി മോട്ടിവേഷൻ തീരെയില്ല. ഒരു ദിവസം പള്ളിയുടെ മുന്നിൽ കൂടി നടന്നു പോവുകയായിരുന്നു. മൂന്നുവർഷം മുമ്പത്തെ സന്തോഷകരമായ ദിവസങ്ങളെക്കുറിച്ച് ആലോചിച്ചു ....തീരുമാനിച്ചു 'ഇനി ഇങ്ങനെ പോയാൽ ശരിയാവില്ല’ എന്ന് .

പോയി തുടങ്ങി വീണ്ടും വിശുദ്ധ കുർബാനയ്ക്ക് എല്ലാ ദിവസവും. അന്നത്തെ ആ പ്രത്യേക ശക്തി തിരിച്ചു കിട്ടി. മാസം മൂന്ന് തികഞ്ഞു, ഇപ്പോഴും ആ തീ ജ്വലിച്ചു കൊണ്ടിരിക്കുന്നു.

ഇന്ന് എന്നോട് ചോദിക്കുകയണെങ്കിൽ എനിക്ക് പറയാം, ആരും നിർബന്ധിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇന്ന് ഞാൻ വിശുദ്ധ കുർബാനയ്ക്ക് പോകുന്നത്. ഏതു കൂട്ടുകാരനോടും തുറന്നുപറയാ൦ "വിശുദ്ധ കുർബാനയുടെ മഹത്വം".

" I am a Catholic, and I know it ".

Story Image
 റിയ ടെസ്സ ജോൺ
1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12