Joy of Love in Family
4th A Grade Malayalam Poem recitation
3rd A grade Patriyotic song
Grotto Competition
Childrens ministry light music 2nd
ദൈവകൃപയാൽ, വളരെ കാലമായി നാം ആഗ്രഹിച്ചിരുന്ന LOAF Senior Children's Gathering (Junior LOAF), Loaf Children's Football Match ഓടു കൂടി August 31 Saturday 6 to 9pm വരെ നടന്നു. (ഇത്തവണ ചില കാരണങ്ങളാൽ നമ്മൾ ആൺകുട്ടികളെ മാത്രമാണ് ഉൾപ്പെടുത്തിയത്)
California football turf ൽ വച്ച് 6 to 7 pm വരെ football match നടത്തി. 8-ാം ക്ലാസ് മുതൽ professional degree course ചെയ്യുന്നവർ വരെയുള്ള നമ്മുടെ 25 ഓളം ആൺകുട്ടികൾ പങ്കെടുത്തു. Bincy teacher, Hima teacher, Reena teacher, Dr.Vimal, Bristo sir, Raju Antony, Sithar, Robin, Nixen, Sebastian തുടങ്ങിയവർ നേതൃത്വം നൽകി.
രണ്ട് സെഷൻ ആയി നടന്ന ഫുട്ബോൾ കളിയിൽ കുട്ടികളെല്ലാവരും വലിയ ഉത്സാഹത്തോടും ടീം സ്പിരിറ്റോടും കൂടി പങ്കെടുത്തു. ഏഴുമണിക്ക് കളി നിർത്തി എല്ലാവരും ഫാമിലി അപ്പസ്തോലേറ്റിൽ എത്തി. തുടർന്ന് ടീം സ്പിരിറ്റിനെക്കുറിച്ചും ഗോൾ സെറ്റിങ്ങിനെ കുറിച്ചും ലീഡർഷിപ്പ് ക്വാളിറ്റീസിനെ കുറിച്ചും Dr. വിമൽ ചെറിയൊരു സെഷൻ ചെയ്തു. അപ്രതീക്ഷിതമായുണ്ടായ മാർ ടോണി നീലങ്കാവിൽ പിതാവിൻ്റെ സന്ദർശനം വളരെ അനുഗ്രഹപ്രദമായിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ചു.
ഭക്ഷണത്തിനുശേഷം ബിൻസി ടീച്ചറിന്റെ നേതൃത്വത്തിൽ ചെറിയ ഒരു ഇവാലുവേഷൻ മീറ്റിംഗ് നടത്തി. ഇത്തരം ഗാതറിംഗുകൾ അവർ ഇഷ്ടപ്പെടുന്നുണ്ടെന്നും നല്ല ഫുഡും Football പോലുള്ള Games / Enjoyment അവർ ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാറ്റിനുമുപരിയായി അവർക്കു ലഭിക്കുന്ന academic Sessions നെ അവർ വിലമതിക്കുന്നുണ്ടെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു. 3-ാം ശനിയാഴ്ച കുട്ടികൾക്കായുളള academic session വയ്ക്കാവുന്നതാണെന്ന് കുട്ടികളുടെ ഭാഗത്തു നിന്നു തന്നെ suggestion വന്നു. സീനിയർ കുട്ടികളുടെ ലീഡറായി Keynes Bristo യെയും അസിസ്റ്റൻറ് ലീഡറായി ക്രിസ്റ്റഫർ ബിജുവിനെയും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി ലിയോ ജോർജ്, സിൽവസ്റ്റർ ബിജു, മെർവിൻ സനോജ്, ജോവിൻ റോബിൻ എന്നിവരെയും തിരഞ്ഞെടുത്തു.
തുടർന്ന് ലോഫ് ഡയറക്ടർ Rev.Fr. ഡെന്നി താണിക്കൽ പ്രാർത്ഥനയും ആശീർവാദവും നൽകി. ഇങ്ങനെയുള്ള കൂട്ടായ്മകൾ മാസത്തിൽ ഒന്ന് നടത്തുന്നത് വളരെ നല്ലതാണെന്ന് അച്ചൻ അഭിപ്രായപ്പെട്ടു. തുടർന്ന് ലിയോ ജോർജ് ഗ്രൂപ്പിനുവേണ്ടി പ്രാർത്ഥന ലീഡ് ചെയ്തു. 9 മണിയോടു കൂടി എല്ലാവരും പിരിഞ്ഞു.