Joy of Love in Family
മഹനീയ മാതൃത്വത്തിന്റെ നേർ സാക്ഷ്യം!
സപ്ന ട്രേസിയുടെ വീരോചിത ജീവത്യാഗത്തിന്റെ നേർചിത്രം.
ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ലോഫിന്റെ സഹകരണത്തോടെ കാർമ്മൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകം.
"അമ്മ മാലാഖ"
കോപ്പികൾ ഡിസ്കൗണ്ടഡ് റേറ്റിൽ സ്വന്തമാക്കുക! കോപ്പികൾ ആവശ്യമുള്ളവർക്ക് തൃശ്ശൂർ അതിരൂപത ഫാമിലി അപ്പോസ്തൊലേറ്റിൽ നിന്നും ലഭിക്കുന്നതാണ്!
ഫോൺ നമ്പർ: 8921049153
ഉടൻ പ്രതീക്ഷിക്കുക:
"An Angelic Mother"
English Translation of Amma Malakha, the story of a Heroic Mother's Sacrifice
Translation by:
Mrs Saly Thomas, M.A, B.Ed.
ഓഗസ്റ്റ് മാസത്തിലെ അക്കാദമിക് സെഷൻ നാലാം ഞായറാഴ്ചയാണ് നടന്നത്. അന്നേദിവസം പാരന്റിങ്ങ് എന്ന വിഷയത്തെപ്പറ്റി ഒരു ആമുഖവും അതിനു ശേഷം ഒരു പാനൽ ഡിസ്കഷനിലൂടെ പാരന്റിങ്ങ് എന്ന വിഷയത്തിന്റെ വിവിധ തലങ്ങളെപ്പറ്റി ചിന്തിക്കുകയുണ്ടായി. സെപ്റ്റംബർ മാസത്തിലെ അക്കാദമിക് സെഷൻ ലോഫിലെ കൗമാരപ്രായത്തിലുള്ള കുട്ടികളെ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ളതായിരുന്നു. അന്നേദിവസം ടിജോ അച്ചൻ തിയോളജി ഓഫ് ബോഡി ആസ്പദമാക്കി അവർക്ക് ക്ലാസെടുക്കുകയും അതിനുശേഷം അവരുടെ സംശയങ്ങൾക്ക് നിവാരണം നൽകുകയും ചെയ്തു. ഒക്ടോബർ മാസത്തിൽ സുകൃത ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ വിമൽ ആണ് നാലാം ഞായറാഴ്ച ക്ലാസ് നയിച്ചത്.
ലോഫിലെ എല്ലാ കുടുംബങ്ങൾക്ക് വേണ്ടിയും മറ്റു കുടുംബങ്ങൾക്ക് വേണ്ടിയും മറ്റു നിയോഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു. പ്രധാനമായും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ആണ് പ്രാർത്ഥനകൾ അയച്ചു കൊടുക്കേണ്ടത്.
എല്ലാ മാസങ്ങളിലും മൂന്നാം ശനിയാഴ്ച വൈകിട്ട് 7 മുതൽ എട്ടുവരെയുള്ള ഒരു മണിക്കൂർ പൊതു ആരാധന നടത്തി വരുന്നു.
തിരുകുടുംബ പ്രയാണവും മെഴുകുതിരി പ്രാർത്ഥനയും- ഈ ഒരു വർഷകാലം മുഴുവൻ ലോഫിലെ എല്ലാ കുടുംബങ്ങളിലൂടെയും തിരുക്കുടുംബ പ്രയാണവും മെഴുകുതിരി പ്രാർത്ഥനയും നടത്തിവരുന്നു
One day one family prayer:
മിനിസ്ട്രിയുടെ മറ്റൊരു പ്രധാനപ്പെട്ട കർത്തവ്യമാണ് വൺഡേ വൺ ഫാമിലി പ്രയർ. ഓരോ കുടുംബവും തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ദിവസം ലോഫിന് വേണ്ടിയും മറ്റു കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു അതുപോലെ തന്നെ അന്നേ ദിവസം ലോഫിലെ മറ്റു കുടുംബങ്ങൾ ഈ ഒരു കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്നു
ദമ്പതികൾക്കായി ലോഫ് കുടുംബങ്ങൾ നേതൃത്വം നൽകുന്ന പ്രാരംഭ ധ്യാനം സെപ്റ്റംബർ 6, 7, 8 തിയതികളിൽ ലോഫിൻ്റെ ഡയറക്ടർ റവ: ഡോ: ഡെന്നി താണിക്കൽ അച്ചൻ്റേയും, ആത്മീയ പിതാവായ റവ.ഡോ:വർഗ്ഗീസ് പാലത്തിങ്കൽ അച്ചൻ്റേയും നേതൃത്വത്തിൽ , തൃശ്ശൂരിലുള്ള, നെടുപുഴ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. കുടുംബ ജീവിതത്തിലെ അനുദിന വെല്ലുവിളികൾ നേരിടാൻ കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന ശുശ്രൂഷകൾ അനേകരുടെ ആത്മ വിശുദ്ധീകരണത്തിന് കാരണമായി. ഒക്ടോബർ മാസത്തെ 11, 12, 13 തിയതികളിൽ കുടുംബ നവീകരണ വളർച്ചാ ധ്യാനം പ്രശസ്ത വചന ശുശ്രൂഷകനായ ബഹു: ജെറിൻ തുരുത്തേൽ അച്ചൻ്റേയും, കുളത്തുവയൽ NRC വചന ശുശ്രൂഷയിലുൾപ്പടെ, വിവിധ വരദാന വളർച്ചാ ധ്യാനങ്ങൾ നയിക്കുന്ന, കോഴിക്കോടു നിന്നുള്ള ബഹു: ടോമി സാറിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു.
അടുത്ത ധ്യാനം
ഡിസംബർ 13, 14, 15
സമയം: വെള്ളിയാഴ്ച 6PM മുതൽ ഞായർ 5PM വരെ
സ്ഥലം : ജോർദാനിയ ധ്യാനകേന്ദ്രം നെടുപുഴ തൃശൂർ.
Loaf senior children's second get-together, ( Junior LOAF) september 21st, 3rd saturday, Football Match ഓടുകൂടി 5to 9 pm വരെ നടന്നു. 22 Boys ഉം 4girls ഉം പങ്കെടുത്തു.
ഇത്തവണ ചെമ്പുക്കാവ് Derby football Turf ഇൽ വച്ച് ജൂനിയേഴ്സിനും സീനിയേഴ്സിനും രണ്ടു സെക്ഷൻ ആയി 5 -7 pm വരെ Football match നടത്തി. ശേഷം 7 മണിക്ക് Family Apostolate ൽ എത്തി. ഭക്ഷണത്തിനു ശേഷം Br. Sasi Immanuel youth നു വേണ്ടിയുള്ള Session ചെയ്തു. കുട്ടികളുടെ Experience sharing നും evaluation ഉം ശേഷം LOAF Director, Rev.Fr. Denny Thanikkal ആശിർവാദം നൽകി, കുട്ടികളുടെ ഭാഗത്തു നിന്നും Jerome James നന്ദിയർപ്പണം നടത്തി. 9 മണിയോടെ എല്ലാവരും പിരിഞ്ഞു.
1 ലോഫ് മാസ ധ്യാനം ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യായത്തിന്റെ സ്വർഗ്ഗാരോപണദിവസം കാച്ചേരി മൈനർ സെമിനാരിയിലെ ചാപ്പലിൽ വച്ച് നടന്നു. ദൈവവചനത്തിന്റെ അത്ഭുത ശക്തിയെക്കുറിച്ചും ദൈവവചനം പഠിക്കേണ്ടതിന്റെ ആവശ്യകതയും വചനാധിഷ്ഠിത കുടുംബജീവിതത്തിന്റെ പ്രാധാന്യവും റവറന്റ് ഫാദർ റോയ് വേളാക്കൊമ്പിൽ അംഗങ്ങൾക്ക് വിശദീകരിച്ച് നൽകി.. ജപമാലയോടെ ആരംഭിച്ച കൂട്ടായ്മ പിന്നീട് ദിവ്യകാരുണ്യ ആരാധനയോടെ അവസാനിച്ചു.
2. സെപ്റ്റംബർ 14 സെപ്റ്റംബർ മാസത്തെ സ്പിരിച്ചൽ ഈവെനിംഗ് ജപമാലയോടും ആരാധനയോടും കൂടെ ആരംഭിച്ചു. ലോഫിന്റെ സ്പിരിച്ച ഡയറക്ടർ ഫാദർ വർഗീസ് പാലത്തിങ്കൽ ദിവ്യബലി അർപ്പിച്ചു. "എന്റെ കുടുംബത്തെ നയിക്കുന്ന വചനം എന്ന ഫാമിലി ഷെറിങ് പരമ്പരയിൽ ഡോക്ടർ നോബി ഡോക്ടർ പൊന്നു ഫാമിലിയുടെ ഷെയറിങ് അനുഭവങ്ങൾ ഏറെ ഹൃദ്യമായി.
3.ഒക്ടോബർ 12 ഒക്ടോബർ മാസത്തിലെ മാസ ധ്യാനം നെടുപുഴ ജോർധാനിയ ധ്യാനകേന്ദ്രത്തിൽ വച്ച് നടന്ന വളർച്ച ധ്യാനത്തിന് അനുബന്ധമായി നടത്തി. കോഴിക്കോട് നിന്നുള്ള ബ്രദർ ടോമി പരിശുദ്ധാത്മ വരങ്ങളും ദാനങ്ങളും ഫലങ്ങളും എങ്ങനെ കുടുംബജീവിതത്തിൽ പ്രാവർത്തികമാക്കാൻ എന്ന വചനത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ചു. ലോഫ് ഡയറക്ടർ ഫാദർ ഡെന്നി താണിക്കൽ ദിവ്യബലിയർപിച്ചു.