Page 10

LOAF TIDINGS

Joy of Love in Family

ജീവൻ നൽകുന്ന വചനം

"കർത്താവായ യേശുവിൽ വിശ്വസിക്കുക ; നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും"(അപ്പ . പ്രവർത്തനങ്ങൾ - 16 : 31 )

മുപ്പത് വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവമാണ് ഞങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത് . ഭർത്താവും , ഭാര്യയും, മൂന്ന് മക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബം - മുഴുക്കുടിയനായ സർക്കാർ ജോലിയുള്ള ഭർത്താവിന്റെ പീഢനം സഹിക്കുന്ന ഭാര്യ ഒരിക്കൽ മുകളിൽ പറഞ്ഞ വചനം കാണാൻ ഇടവന്നു . ഈ വചനത്തിൽ ആ അമ്മ പൂർണ്ണമായും വിശ്വസിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി . വചനത്തിന് ജീവൻ തരാൻ പറ്റുമോ ? തീർച്ചയായും , വചനം ആ ഭവനത്തിൽ ജീവൻ വെച്ചു .പതിയെ ഭർത്താവിന്റെ മദ്യപാനം മാറിത്തുടങ്ങി ആ കുടുംബം പുതിയൊരു ഭവനം നിർമ്മിച്ചു. ആ ഭവനത്തിൽ ദൈവത്തിന്റെ സമാധാനം നിറയാൻ തുടങ്ങി.

"ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല" (റോമാ 9:6). പൗലോസ് അപ്പസ്തോലൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതെ സഹോദരങ്ങളെ, ദൈവവചനം ജീവൻ നൽകുന്നു. ഏത് അവസ്ഥയിലും നിന്നെ സഹായിക്കാൻ ദൈവത്തിന്റെ വചനത്തിന് കഴിയും തീർച്ച ......

Story Image

 സിത്താർ പനംകുളം & റെൻസി സിത്താർ

ലോഫ് സെക്രട്ടറി ദമ്പതികൾ

വചനാധിഷ്ഠിത കുടുംബ ജീവിതം

മത്തായി 7 (24 മുതൽ 27 വരെ ) ബൈബിൾ താളിൽ കർത്താവ് 2 തരം ഭവന നിർമ്മാണത്തെപ്പറയുന്നു. ഒന്ന് വിവേകമുള്ളവൻ്റെയും ഭോഷൻ്റെയും '2 പേരും ഭവനങ്ങൾ രൂപീകരിച്ചത് എഞ്ചിനീയർ പറഞ്ഞത് കേട്ടുകൊണ്ടാണ് - 2 പേരുടെയും ഗൃഹങ്ങളിൽ ഒരേപോലെ കാലാവസ്ഥ വ്യതിയാനങ്ങളുണ്ടാവുകയും ചെയ്തു. എന്നാൽ ഭവനത്തിൻ്റെ അടിത്തറ രൂപീകരിക്കാൻ പ്രവർത്തിച്ചതിലാണ് രണ്ടു പേരും വ്യത്യസ്തരായത് - ഒരുവൻ വിവേകി അപരൻ ഭോഷൻ'

നമ്മുക്ക് വിചിന്തിനം കർത്താവിനോട് ചേർന്നിരുന്ന് നടത്താം - ഞാൻ അങ്ങ് പറഞ്ഞ വാക്കുകൾ പ്രവർത്തിക്കുന്നത് ഏതു തരം അടിത്തറയിലാണ് - മണൽപ്പുറമാകുന്ന ഈ ലോകത്തിലൂന്നി നിന്ന് കൊണ്ട് മാത്രം അടിസ്ഥാനമിടുന്ന ഭോഷൻ്റെ കൂട്ടാണോ അതോ നിത്യതയിലൂന്നിയ അടിസ്ഥാന ശിലയിൽ വാസസ്ഥലം നിർമ്മിക്കുന്ന വിവേകിയുടെ കൂട്ടാണോ ? ഉത്തരം ലഭിക്കാൻ കർത്താവ് കൃപയാകട്ടെ !

Story Image

 ഡാർവിൻ & ലിസ്മോൾ

Outreach Ministry

ലോഫ് ഔട്ട്റീച്ച് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാമിലി അപ്പസ്തലേറ്റിൽ വെച്ച് അതിരൂപതയിലെ ട്രിനിറ്റി കപ്പിൾസിനായി ഒക്ടോബർ അഞ്ചാം തീയതി വൈകിട്ട് 5. 30 മുതൽ 8 മണി വരെ ഫാമിലി എൻറിച്ച്മെന്റ് പ്രോഗ്രാമായ "ലാ ഫാമീലിയ" വിജയകരമായി സംഘടിപ്പിച്ചു.

അതിരൂപതയിലെ 5 പള്ളികളിൽ നിന്നുമായി 20 ദമ്പതികൾ അടക്കം 60ൽ പരം ആളുകൾ ഇതിൽ പങ്കെടുത്തു . ലോഫിന്റെ പ്രസിഡൻറ് കപ്പിൾസ് ആയ ഡോ. ജോണി & ഡോ ബെറ്റ്സി ദമ്പതികൾ പ്രോഗ്രാമിന് എത്തിച്ചേർന്നവരെ സ്വാഗതം ചെയ്തു .

"കുടുംബത്തെക്കുറിച്ചുളള ദൈവിക പദ്ധതി" എന്ന ആദ്യത്തെ ക്ലാസ് പെർമനന്റ് കപ്പിൾസ് ആയിട്ടുള്ള ഡോ. ജോർജും അനി ടീച്ചറും ചേർന്നാണ് എടുത്തത്. ദൈവം ഭാര്യാഭർതൃ ബന്ധത്തിൽ നിന്നും എന്ത് ആഗ്രഹിക്കുന്നു എന്നതും അതിനായി ദമ്പതികൾ എങ്ങനെ ദൈവോന്മുഖമായി ക്രൈസ്തവ ജീവിതം നയിക്കണമെന്നും വിശദമായി തന്നെ സംസാരിക്കുകയുണ്ടായി.

അതിനുശേഷം വന്ന പാനൽ ഷെയറിങ്ങിൽ ഡോ. അനുമോദ് & ഡോ. പ്രിയ ദമ്പതികൾ പാരന്റിംഗിനെ കുറിച്ചും, മനോജ് & ടോംസി ദമ്പതികൾ കുടുംബങ്ങളിലെ പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ചും, ബ്രിസ്റ്റോ & റീനാ ദമ്പതികൾ പ്രോലൈഫിന്റെ വിവിധ വശങ്ങളെ കുറിച്ചും അവരുടെ ജീവിത സാക്ഷ്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ട്രഷറർ കപ്പിൾസായ ബിജു & ഹിമ ദമ്പതികൾ പാനൽ ഷെയറിങ്ങിന് നേതൃത്വം നൽകി. ജീവിതഗന്ധിയായി മാറിയ പാനൽ ഷെയറിങ്ങിലൂടെ പങ്കെടുക്കാൻ വന്ന എല്ലാവർക്കും തന്നെ ദാമ്പത്യത്തിൽ ഒരു പുതിയ ഉണർവ് വീണ്ടെടുക്കുവാൻ സാധിച്ചു എന്ന് പറയുകയുണ്ടായി . ട്രിനിറ്റി കപ്പിൾസിന്റെ അതിരൂപതാ സാരഥിയും ഫാമിലി അപ്പസ്തലേറ്റിന്റെ അസിസ്റ്റന്റ് ഡയറക്ടറുമായ അനീഷ് കുത്തൂർ അച്ചൻ പ്രോഗ്രാമിൽ എത്തിച്ചേർന്നവർക്കായി തന്റെ സ്വതസിദ്ധമായ ശൈലിയിൽ കുടുംബത്തിന്റെ ആത്മീയതയെ കുറിച്ച് സംസാരിക്കുകയുണ്ടായി.

അതിനുശേഷം ശശി ഇമ്മാനുവേൽ നയിച്ച ആരാധന ഒരു ആത്മീയ അഭിഷേകം ആയി മാറിയെന്ന് പങ്കെടുത്ത എല്ലാവരെയും തന്നെ അഭിപ്രായപ്പെടുകയുണ്ടായി. സിത്താർ & റെൻസി കപ്പിൾസ് അതിരൂപതയിലെ കുടുംബങ്ങളുടെ സമർപ്പിത സമൂഹമായ ലോഫിനെ പരിചയപ്പെടുത്തി കൊടുക്കുകയുണ്ടായി. സെക്രട്ടറി കപ്പിൾസ് ആയ ഡോ. നോബി & ഡോ. പൊന്നു ദമ്പതികൾ ലാ ഫാമീലിയ പ്രോഗ്രാമിന്റെ പ്രധാന അവതാരകരായി ആദ്യാവസാനം വളരെ ഭംഗിയായി കാര്യങ്ങൾ ക്രമീകരിച്ചു. ഔട്ട്റീച്ച് മിനിസ്ട്രിയുടെ കോർഡിനേറ്ററായ രാജു & സൗമ്യ ദമ്പതികൾ ലാ ഫാമീലിയക്കായി എത്തിച്ചേർന്ന എല്ലാവർക്കും പ്രത്യേകിച്ച് ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ ഫാദർ ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, ഫാദർ അനീഷ് കുത്തൂർ എന്നിവർക്കും നന്ദി പറഞ്ഞു. ഭക്ഷണത്തിനുശേഷം 9 മണിയോടെ പരിപാടികൾ അവസാനിച്ചു.

Spiritual Ministry

Spiritual Session

August, September, October 2025

ലോഫ് കുടുംബാംഗങ്ങളുടെ മാസ ധ്യാന ദിവസമായ രണ്ടാം ശനിയാഴ്ചകളിലെ, ആത്മീയ ശുശ്രൂഷകൾക്ക് പ്രിയ ബഹുമാനപ്പെട്ട വൈദികർ ജിബി വാഴപ്പള്ളി അച്ഛനും, പ്രിൻസ് ചിരിയങ്കണ്ടത്തച്ചനും ബിജു ആലപ്പാട്ട് അച്ഛനും നേതൃത്വം നൽകി. ഓരോ മാസത്തെയും ആത്മീയ ശുശ്രൂഷകൾക്ക് ചൈതന്യം പകരാൻ ബഹു. വൈദികരുടെ സാന്നിധ്യവും, വചന ശുശ്രൂഷകളും സഹായകരമായിരുന്നു. വിശുദ്ധ ബലിയർപ്പിച്ച് വചനം ശ്രവിച്ച് സൗഖ്യാരാധനയിൽ അനേകം കുടുംബങ്ങൾ സജീവമായി പങ്കു ചേർന്നു. ലോഫ് കുടുംബാംഗങ്ങൾ വിശുദ്ധ കുമ്പസാരത്തിലൂടെ ആത്മ വിശുദ്ധീകരണം നേടി,കുടുംബം ഒരുമിച്ച് ബലിയർപ്പിക്കുകയും കുഞ്ഞുങ്ങളെ അൾത്താരയ്ക്ക് മുൻപിൽ സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്ത അനുഗ്രഹ പ്രദമായ സായാഹ്നങ്ങളായിരുന്നു .ഇക്കഴിഞ്ഞ മാസ ധ്യാന ദിനങ്ങൾ. ബഹുമാനപ്പെട്ട സ്പിരിച്വൽ ഫാദർ അനീഷ് അച്ഛനും, ഡയറക്ടർ ട്വിങ്കിൾ അച്ചനും ആത്മീയ ശുശ്രൂഷകളിൽ സജീവ സാന്നിധ്യമായിരുന്നു. ബഹു. ചാരിറ്റി സിസ്റ്റേഴ്സ് കുഞ്ഞുങ്ങളുടെ ആത്മീയ കാര്യങ്ങൾ ക്രമീകരിച്ചു.

Retreat Ministry

ദമ്പതികൾക്കായി, തൃശ്ശൂർ അതിരൂപതയിലെ ദമ്പതികളുടെ സമർപ്പിത കൂട്ടായ്മയായ ലോഫ് കുടുംബങ്ങളും, കുടുംബ പ്രേക്ഷിത മേഖലയിലെ ബഹുമാനപ്പെട്ട അഭിഷിക്തരും ഒരുമിച്ച് നേതൃത്വം നൽകുന്ന പ്രാരംഭ ധ്യാനം ഒക്ടോബർ മാസം 10, 11, 12 തീയതികളിൽ ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളിയുടെയും ആത്മീയ പിതാവായ റവ.ഫാ. അനീഷ് കുത്തൂരിന്റെയും നേതൃത്വത്തിൽ തൃശ്ശൂർ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാന, ധ്യാന ചിന്തകൾ, ഫാമിലി ഷെയറിങ് (കൗൺസിലിംഗ്), ആന്തരിക സൗഖ്യ ആരാധന, പാനൽ ഷെയറിങ്, അഭിഷേക പ്രാർത്ഥന തുടങ്ങിയ ശുശ്രൂഷകൾ ഉണ്ടായിരുന്നു. 15 കുടുംബങ്ങൾ പങ്കെടുത്തു. കുടുംബജീവിതത്തിലെ അനുദിന വെല്ലുവിളികൾ നേരിടാൻ കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന ശുശ്രൂഷകൾ അനേകരുടെ ആത്മ വിശുദ്ധീകരണത്തിന് കാരണമായി.

അടുത്ത ധ്യാനം 2025 ഡിസംബർ 12, 13, 14 തീയതികളിൽ നെടുപുഴ ജോർദാനിയ ധ്യാന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. വിശദമായ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക : 8921049153, 9446996285, 9895924182

Story Image
Story Image
Story Image
November 2025| Vol: 10 © Trimonthly Newsletter of LOAF https://www.loaffamilies.com
1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12