Page 4

LOAF TIDINGS

Joy of Love in Family

വചനാധിഷ്ഠിത കുടുംബജീവിതം
Story Image

നമുക്ക് നമ്മുടെ കുടുംബങ്ങളിലേക്ക് ഒന്നെത്തി നോക്കാം. നമ്മുടെ കുടുംബത്തിൽ ബൈബിളിന്റെ സ്ഥാനം എവിടെയാണ്. തിരുഹൃദയ രൂപത്തിന്റെ അടുത്ത് പൊടിയും മാറാലയും പിടിച്ചിരിക്കുന്നുവോ.....? അതോ എല്ലാ പുസ്തകങ്ങളും സൂക്ഷിച്ചിരിക്കുന്ന അലമാരയിൽ അനാഥമായിരിക്കുന്നുവോ...? അതോ എല്ലാ പ്രധാന കടലാസുകളും സൂക്ഷിക്കാനുള്ള ഇടമായി മാറിയോ ......? നമ്മൾ എത്ര പേർ വചനവായന നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ട് ?

ഇനി എന്താണീ ബൈബിൾ ? 'The Book’ എന്നും 'The Book of Books' എന്നും അറിയപ്പെടുന്ന വിശുദ്ധ ഗ്രന്ഥം ലോകത്തിലെ എല്ലാ കാലത്തിലെയും 'Best seller' ആയി തുടരുന്നു . ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ഗ്രന്ഥം, ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിക്കപ്പെട്ട ഗ്രന്ഥം.

ലോകത്തിൽ ഇന്നുവരെ രചിക്കപ്പെട്ട ഒരു പുസ്തകത്തിനും ഇല്ലാത്ത വളരെ വിശിഷ്ടമായ ചില പ്രത്യേകതകൾ നമ്മുടെ വിശുദ്ധ ഗ്രന്ഥത്തിനുണ്ട്. ഏകദേശം നാല്പതിൽപരം ഗ്രന്ഥകർത്താക്കളാണ് ബൈബിൾ രചിച്ചിരിക്കുന്നത് - പഴയനിയമത്തിൽ നാല്പതാറ് പുസ്തകങ്ങളും പുതിയ നിയമത്തിൽ ഇരുപത്തേഴ് പുസ്തകങ്ങളും. ഇവരിൽ മിക്കവരും തമ്മിൽ തമ്മിൽ തങ്ങളുടെ ജീവിതകാലത്ത് കണ്ടുമുട്ടിയിട്ടില്ല. അതെങ്ങനെയാണ് സാധിക്കുക? 1500ൽ പരം വർഷങ്ങൾ എടുത്ത് രചിച്ചതല്ലേ നമ്മുടെ ബൈബിൾ. ഈ ലോകത്തിലെ മൂന്ന് മഹാഭൂഖണ്ഡങ്ങൾ - ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്നവരാണ് ബൈബിൾ ഗ്രന്ഥകാരന്മാർ. അവരിൽ ഇടയന്മാർ, രാജാക്കന്മാർ, ഗായകർ, വൈദ്യർ, ചുങ്കക്കാർ, മീൻപിടുത്തക്കാർ, പുരോഹിതന്മാർ എന്നിവരെല്ലാം ഉണ്ടായിരുന്നു.

പഴയ നിയമത്തിലെ നൂറുകണക്കിന് പ്രവചനങ്ങളുടെ പൂർത്തീകരണം നാം കാണുന്നത് ഈശോയിലാണ്. പഴയനിയമവും പുതിയ നിയമവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ബൈബിളിലെ എല്ലാ പ്രവചനങ്ങളും എല്ലാ പുസ്തകങ്ങളും എത്തിച്ചേരുന്നത് ഒരു വ്യക്തിയിലാണ് - 'ഈശോ'.

ലോക ചരിത്രത്തെ രണ്ടായി വിഭജിച്ചത് ഈശോയാണ്. വിശുദ്ധ ഗ്രന്ഥത്തെ രണ്ടായി ഭാഗിച്ചതും ഈശോ തന്നെയാണ്. ലോക ചരിത്രത്തിലെ സുപ്രധാന സ്ഥലങ്ങളും വ്യക്തികളും ബൈബിളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അഗസ്റ്റസ് സീസർ, അലക്സാണ്ടർ, ക്ലിയോപാട്ര എന്നിവർ ഇവരിൽ ചിലർ മാത്രം. ഈജിപ്ത്, ഇസ്രായേൽ, ജോർദാൻ, സിറിയ, റോം, അറേബ്യ, പാലസ്റ്റീൻ എന്തിന് നമ്മുടെ രാജ്യമായ ഇന്ത്യവരെ ബൈബിളിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

മേൽപ്പറഞ്ഞ വസ്തുതകൾ ഇവിടെ പ്രതിപാദിപ്പിച്ചത്, ബൈബിൾ ലോക ചരിത്രത്തിന്റെ ഭാഗമാണ് - ലോക ചരിത്രം ബൈബിളിന്റെ ഭാഗമാണ് എന്നോർമിപ്പിക്കുവാനാണ്. നമ്മുടെ മക്കളെ, യുവതലമുറയെ വചനാധിഷ്ഠിത ജീവിതത്തിലേക്ക് നയിക്കാൻ ഇത്തരം സത്യങ്ങൾക്ക് ഒരു വലിയ പങ്കുവഹിക്കുവാൻ കഴിയും.

കുടുംബ പ്രാർത്ഥനയുടെ ഭാഗമായുള്ള അനുദിന വചന പാരായണം, വചനം പങ്കുവെക്കൽ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ബൈബിൾ മുഴുവനും കൂട്ടായി പാരായണം ചെയ്യൽ ഇവയെല്ലാം നമ്മെ വചനാധിഷ്ഠിത ജീവിതത്തിൽ വളരുവാൻ സഹായിക്കും എന്നത് ഉറപ്പാണ്….

Story Image

 ഡോ. ബെറ്റ്‌സി തോമസ്

പ്രിൻസിപ്പാൾ & പ്രൊഫസർ ഗൈനെക്കോളജി,

അമല മെഡിക്കൽ കോളേജ്, തൃശൂർ.

കാർഡിനൽ ന്യൂമാൻ

പേജ് - 1ൽ നിന്നും നിന്നും തുടരുന്നത്..

Story Image

കർദിനാൾ ന്യൂമാന്റെ ശ്രദ്ധേയമായ ആത്മീയവും സാംസ്കാരികവുമായ സ്ഥാനം, "അനന്തതയ്ക്കായി ദാഹിക്കുന്ന ഹൃദയങ്ങളുള്ള, ഗവേഷണത്തിലൂടെയും അറിവിലൂടെയും, പുരാതന കാലത്തെ പോലെ, നമ്മെ നക്ഷത്രങ്ങളിലേക്ക് കൊണ്ടുപോകുന്ന ആ യാത്ര ഏറ്റെടുക്കാൻ തയ്യാറുള്ള പുതിയ തലമുറകൾക്ക് തീർച്ചയായും ഒരു പ്രചോദനമായിരിക്കും" എന്ന് പോപ്പ് തുടർന്നു.

ഫിലിപ്പിയർക്ക് വിശുദ്ധ പൗലോസ് എഴുതിയ ലേഖനത്തെയും "ലോകത്തിലെ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുക" എന്ന അപ്പസ്തോലിക കൽപ്പനയെയും കുറിച്ച് ധ്യാനിച്ചുകൊണ്ട്, തന്റെ അപ്പസ്തോലിക പ്രബോധനമായ ഡിലെക്സി ടെയിലെ വാക്കുകൾ പാപ്പാ വിദ്യാഭ്യാസ വിദഗ്ധരോട് ആവർത്തിച്ചു.

സത്യത്തിനായുള്ള കൂട്ടായ അന്വേഷണത്തിനും അത് ഔദാര്യത്തോടും സത്യസന്ധതയോടും കൂടി പങ്കിടുന്നതിനുമുള്ള നിങ്ങളുടെ യഥാർത്ഥ പ്രതിബദ്ധതയിലൂടെ "ഇന്ന് ലോകത്തിലെ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുക". തീർച്ചയായും, യുവാക്കൾക്ക്, പ്രത്യേകിച്ച് ദരിദ്രർക്ക് വേണ്ടിയുള്ള നിങ്ങളുടെ സേവനത്തിലൂടെയും, "ക്രിസ്തീയ സ്നേഹം പ്രവാചകധീരമാണ്: അത് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു" എന്ന വസ്തുതയ്ക്കുള്ള നിങ്ങളുടെ ദൈനംദിന സാക്ഷ്യത്തിലൂടെയും നിങ്ങൾ അങ്ങനെ ചെയ്യുന്നു.

പ്രത്യാശയുടെ തീർത്ഥാടനമായി മനസ്സിലാക്കപ്പെടുന്ന ജൂബിലിയിൽ, വിദ്യാഭ്യാസം പ്രത്യാശയുടെ "ഒരു അനിവാര്യ വിത്തിനെ" പ്രതിനിധീകരിക്കുന്നുവെന്ന് ലിയോ പാപ്പാ വീണ്ടും സ്ഥിരീകരിച്ചു.

"സ്കൂളുകളെയും സർവകലാശാലകളെയും കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ, പ്രത്യാശ ജീവിക്കുകയും നിരന്തരം ചർച്ച ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവചന പരീക്ഷണശാലകളായി ഞാൻ അവയെ കരുതുന്നു."

മത്തായിയുടെ സുവിശേഷത്തിൽ നിന്ന് പ്രഖ്യാപിച്ച സുവിശേഷ ഭാഗ്യങ്ങളെ കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, പാപ്പാ അവയെ "യേശു എന്ന ഗുരുവിന്റെ പാതയും സന്ദേശവും" എന്ന് വിശേഷിപ്പിച്ചു, ലോകത്തിന്റെ യുക്തിക്ക് വിരുദ്ധമായി - ദരിദ്രരെയും നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെയും പീഡിപ്പിക്കപ്പെടുന്നവരെയും സമാധാനം സ്ഥാപിക്കുന്നവരെയും ഭാഗ്യവാന്മാർ എന്ന് പ്രഖ്യാപിക്കുന്നു. ദൈവരാജ്യത്തിന്റെ അടയാളങ്ങളാണിവ, വിശുദ്ധന്മാർ നമ്മുടെ ഇടയിൽ അവതരിപ്പിക്കുന്നവ ഇവയാണെന്ന് അദ്ദേഹം പറഞ്ഞു.

"നാം അവന്റെ ശിഷ്യന്മാരാണ്, അവന്റെ "പാഠശാലയിലാണ്". അദ്ദേഹത്തിന്റെ ജീവിതത്തിൽ, അതായത് അദ്ദേഹം സഞ്ചരിച്ച പാതയിൽ, എല്ലാത്തരം അറിവുകളിലും വെളിച്ചം വീശാൻ കഴിവുള്ള ഒരു അർത്ഥ ചക്രവാളം എങ്ങനെ കണ്ടെത്താമെന്ന് ഞങ്ങൾ പഠിക്കുന്നു. നമ്മുടെ സ്കൂളുകളും സർവകലാശാലകളും എല്ലായ്പ്പോഴും സുവിശേഷം ശ്രവിക്കാനും അത് പ്രായോഗികമാക്കാനുമുള്ള സ്ഥലങ്ങളാകട്ടെ! "

അത്തരം വെല്ലുവിളികൾ നമ്മുടെ ശക്തിക്ക് അതീതമായി തോന്നാമെന്ന് ലിയോ പതിനാലാമൻ സമ്മതിച്ചു, പക്ഷേ, ഒരു വർഷം മുമ്പുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം സ്ഥിരോത്സാഹത്തെ പ്രോൽസാഹിപ്പിച്ചു.

"സമകാലിക സംസ്കാരത്തിലെ ഏറ്റവും അപകടകരമായ രോഗമായ നിഹിലിസത്തിന്റെ അന്ധകാരത്തിൽ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാൻ നാം ഒരുമിച്ച് പ്രവർത്തിക്കണം, കാരണം അത് പ്രത്യാശയെ "റദ്ദാക്കാൻ" ഭീഷണിപ്പെടുത്തുന്നു."

 വത്തിക്കാനില്‍ നിന്നും, ലെയോ പതിനാലാമന്‍ മാര്‍പാപ്പ

എഡിറ്റോറിയൽ
വചനമെന്ന വിളക്കിന്റെ പ്രകാശത്തിൽ നടന്ന് സ്നേഹത്തിൽ വളരുന്ന കുടുംബം.

വചന വായന നമുക്ക് മുന്നോട്ടുള്ള വെളിച്ചം നൽകുന്നു. ഒരു ടോർച്ച് ലൈറ്റ് തരുന്ന ദൂരം എങ്കിലും വെളിച്ചം കിട്ടാതെ കടന്നു പോകില്ല. അനുദിന വചന വായന വെളിച്ചം നൽകി നമ്മെ മുന്നോട്ട് നയിക്കാൻ പര്യാപ്തമാണ്. നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി. മത്തായി 6 : 34 ഓരോ ദിവസവും മുന്നോട്ട് നീങ്ങാനുള്ള വെളിച്ചം വചനം നൽകുന്നു. കുടുംബത്തിൻ്റെ വിശുദ്ധ ശീലങ്ങളിൽ അനുദിന വചന വായന ഉൾപ്പെടുത്തേണ്ടത് ആത്മീയ ജീവിതത്തിന് അത്യാവശ്യമാണ്. ഒരു ദിനം ഒരു വചനം പഠിച്ച് നമ്മുടെ മനസാകുന്ന വയൽ നട്ട് നനച്ച് ഒരുക്കി വിത്ത് വിതറുമ്പോൾ വലിയ ഫലം കൊയ്യാൻ ദൈവം നമ്മെ പ്രാപ്തരാക്കും. നല്ല നിലത്ത് വീണ വിത്ത് എന്ന് പറയുമ്പോൾ എന്തായിരിക്കും ഉദ്ദേശിക്കുന്നത്? ഒരു care taker ഉള്ള സ്ഥലം എന്ന് തന്നെയാണ്. എത്ര നല്ല നിലത്ത് വീണാലും അതിനെ കൃത്യമായി പരിപാലിച്ചാൽ മാത്രമേ അവിടെ ഫലം ലഭിക്കൂ. റോഡ് അരികിൽ തൊഴിലുറപ്പ് സ്ത്രീകൾ ഉണ്ടാക്കുന്ന പൂന്തോട്ടങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ… അവയെ കൃത്യമായി പരിപാലിക്കുന്നത് കൊണ്ടല്ലേ അവിടെ ഫലം ഉണ്ടാകുന്നത്. നമ്മുടെ ഹൃദയം നല്ല നിലമായും നമ്മുടെ പരിശ്രമങ്ങളിലൂടെ നല്ല care taker ആയിയും നമുക്ക് ജീവിക്കാം. ദൈവം നമ്മുടെ കുടുംബങ്ങളിൽ വചനം നൂറു മേനി വിളയിപ്പിക്കട്ടെ.

Story Image

 വിജോ വിൽ‌സൺ & സിനി ചാക്കോ.
എഡിറ്റർ, ലോഫ് മീഡിയ.

1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12