Page 2

LOAF TIDINGS

Joy of Love in Family

From the President's Desk

വചനത്തിൽ അടിയുറച്ച വിശ്വാസജീവിതം- ഇന്നത്തെ കത്തോലിക്കാകുടുംബങ്ങളുടെ വിളി

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ കത്തോലിക്കാകുടുംബം എന്നാൽ വിവാഹത്തിലൂടെയും, രക്തബന്ധങ്ങളിലൂടെയും ബന്ധിപ്പിച്ചു നിറുത്തിയിരിക്കുന്ന ആൾക്കാരടങ്ങുന്ന സമൂഹത്തിന്റെ അടിസ്ഥാന ഘടകം മാത്രമല്ല അത് ഗാർഹിക സഭയാണ്. ഈ ഗാർഹിക സഭയിൽ വിശ്വാസം വളർത്തപ്പെടുന്നു,പരിപോഷിപ്പിക്കപ്പെടുന്നു, വളർത്തപ്പെടുന്നു,കൈമാറ്റം ചെയ്യപ്പെടുന്നു.വിശ്വാസത്തിൽ അടിയുറച്ചുവളരുന്ന കത്തോലിക്കാകുടുംബങ്ങൾ ദൈവ വചനമാകുന്ന അടിത്തറയിൽ ഉറപ്പിക്കേണ്ടതാണ്. ദൈവ വചനം കത്തോലിക്കാകുടുംബജീവിതത്തിന് പ്രകാശവും മാത്റുകയും ,വഴികാട്ടിയുമായിരിക്കണം. അപ്പോൾ നമ്മളുടെ കുടുംബങ്ങൾ ദൈവ സ്നേഹത്തിന്റെ,ദൈവാനുഗ്രഹത്തിൻറ്റെ,സത്യത്തിന്റെ സാക്ഷൃജീവിതം ഈലോകത്തിൽ നയിക്കുന്നു.

ഓരോ കുടുംബങ്ങളും ദൈവത്തിന്റെ പ്രത്യേക പദ്ധതി അനുസരിച്ച് ഉരുവാക്കപ്പെട്ടതാണ്. ഉത്പത്തി 1:28 ൽ നാം കാണുന്നു "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു. സന്താന പുഷ്ടിയുള്ളവരായി പെരുകുവിൻ ".നമ്മുടെ കുടുംബങ്ങൾ സ്നേഹത്തിന്റെയും,ജീവൻറ്റെയും,കളിത്തൊട്ടിലുകളാവണം.

ദൈവവചനം അനുദിനം നമ്മുടെ കുടുംബങ്ങളിൽ വായിക്കപ്പെടുകയും,ധ്യാനിക്കപ്പെടുകയും,ചെയ്യണം .വായിച്ച്,ധ്യാനിച്ചു,മനസ്സിലാക്കിയ കാര്യങ്ങൾ,ജീവിതാസാഹചര്യങ്ങളിൽ പ്റാവർത്തികമാക്കണം.കുടുംബജീവിത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം പ്രാർത്ഥന യാലും,ദൈവവചനത്താലും നയിക്കപ്പെടണം.

പരസ്പര സ്നേഹവും ,ബഹുമാനവും -വചനാധിഷ്ടിത കുടുംബജീവിതത്തിന്റെ കാതൽ

എഫേസോസുകാർക്കുള്ള ലേഘനം 5:25ൽ വി:പൗലോസ് ശ്ളീഹാ പറയുന്നു ഭർത്താക്കൻമാരേ ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻ വേണ്ടിതന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തതുപോലെ നിങ്ങൾ ഭാര്യമാരെ സ്നേഹിക്കണം. ദൈവവചനത്തിൽ അടിയുറച്ച് ജീവിക്കുന്ന കുടുംബങ്ങളിൽ ദമ്പതികൾക്ക് പരസ്പര അംഗീകാരത്തോടും,സ്നേഹത്തോടും,ബഹുമാനത്തോടും,കൂടിയേ ജീവിക്കാനാവൂ,ഈശോയുടെ മാതൃക പോലെ.മാതാപിതാക്കളും മക്കളും തമ്മിലും ഇതേ ദൈവീക സ്നേഹത്തിന്റെ മാതൃകയിലുള്ള ബന്ധം പരിശീലിക്കപ്പെടും.മക്കൾ വിശുദ്ധിയിലും, വിശ്വാസത്തിലും ,വളരും.

കുടുംബ പ്രാർത്ഥന വചനാധിഷ്ടിത കുടുംബ ജീവിതത്തിൽ

ഒരുമിച്ചു പ്റാർത്ഥിക്കുന്ന കുടുംബങ്ങൾക്കേ ജീവിതത്തിൽ ദൈവവചനം പാലിച്ച് വളരാൻ സാധിക്കൂ.വി:മത്തായിയുടെ സുവിശേഷം 18:19-20 വചനങ്ങൾ പറയുന്നു ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതുകാര്യവും എൻറ്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. കുടുംബസമേതം അനുദിന വിശുദ്ധ ബലിയർപ്പണം കൂദാശകളുടെ സ്വീകരണം,കുടുംബ പ്രാർത്ഥന,വചനവായനയും,വചനധ്യാനവും ഇവയിലൂടെ നമ്മുടെ കുടുംബങ്ങളെ,തിരുക്കുടുംബ മാതൃകയിൽ ഈശോയെ,ദൈവത്തെ എപ്പോഴും സ്വാഗതം ചെയ്യുന്ന ആരാധനാലയങ്ങളാക്കാം.

വചനാധിഷ്ടിത സാക്ഷ്യ ജീവിതം

യഥാര്‍ത്ഥ കത്തോലിക്ക ജീവിതം സാക്ഷൃത്തിൻറ്റേതാണ്. വി:മത്തായി 5:15ൽ പറയുന്നു "വിളക്കു കൊളുത്തി ആരും പറയുടെ കീഴേ വയ്ക്കാറില്ല. പീഠത്തിൻമേലാണു വയ്ക്കുക."നമ്മുടെ ജീവിതത്തിൽ വചനം പ്റാവർത്ഥികമാക്കുന്നതിനൊപ്പം ലോകത്തിനുമുൻപിൽ നാം വചനത്തിന് സാക്ഷികളാകണം,ദൈവ രാജ്യ പ്റഘോഷകരാകണം.

മാംസംധരിച്ച വചനമായ ഈശോയുടെ നിറസാന്നിദ്ധ്യമാണ് ദൈവവചനത്തിലുള്ളത് എന്ന് നമുക്ക് തിരിച്ചറിയാം. വചനാധിഷ്ടിത ജീവിതത്തിലൂടെ നമ്മുടെ കുടുംബങ്ങളെ പാറമേൽ പണിത ഭവനംപോലെ ഭദ്ര മാക്കാം. നമ്മേക്കുറിച്ചുള്ള ദൈവീക പദ്ധതി നിറവേറ്റാം.

Story Image

 ഡോ. ജോണി തോമസ് & ഡോ. ബെറ്റ്‌സി തോമസ്

ലോഫ് പ്രസിഡന്റ് ദമ്പതികൾ

വഴിവിളക്കുകൾ

കർത്താവിന്റെ വചനം എന്റെ പാദങ്ങൾക്ക് വിളക്കും എന്റെ വഴികളിൽ പ്രകാശവുമായി!

 കഴിഞ്ഞ നാളുകളിൽ എന്നെയും എന്റെ കുടുംബത്തെയും ശക്തമായി മുന്നോട്ടു നയിക്കുന്നു. സജീവവും ഊർജ്ജസ്വലവും ആയ ദൈവത്തിന്റെ വചനം ഞങ്ങളുടെ കുടുംബത്തിന്റെ വിവിധ ആവശ്യങ്ങളെയും പ്രശ്നങ്ങളിലും ശക്തമായി ഇടപെട്ടു.

"എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് പുത്രനായ യേശുക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും." (ഫിലിപ്പി 4:19) ഒരു ലോഫ് ധ്യാനത്തിൽ വച്ചാണ് ഞങ്ങളുടെ കുടുംബം ഈ വചനം ഞങ്ങളുടെ കുടുംബ വചനമായി തിരഞ്ഞെടുത്തത്. സൗഖ്യദായകവും ജീവദായകവുമായ വചനം ഞങ്ങളുടെ കുടുംബത്തിൽ നൽകിയ ഒരു അനുഭവം പങ്കുവെക്കുന്നു. 2009 ജനുവരി മാസം രണ്ടാമത്തെ മകൻ സിൽവസ്റ്ററിന്റെ മൂന്നാമത്തെ ബർത്ത് ഡേയ്ക്ക് ഒരുങ്ങുന്ന സമയം. ഒരു ദിവസം അവന്റെ മുഖത്ത് നീരും പനിയും കണ്ടു തുടങ്ങി. സാധാരണ പനിയാണെന്ന് കരുതി പതിവായി കഴിക്കുന്ന മരുന്നുകൾ നൽകി. പെട്ടെന്ന് അവന്റെ ഭാവങ്ങൾ മാറിത്തുടങ്ങി. അവൻ രാത്രിയിൽ വല്ലാതെ കരയുവാനും വാശിപിടിക്കുവാനും തുടങ്ങി.

പിറ്റേന്ന് പ്രഭാതത്തിൽ ഞങ്ങൾക്ക് മുൻ പരിചയം ഉള്ള ഒരു പീഡിയാട്രിഷ്യനെ കാണിക്കുവാൻ ഞാനും ചേട്ടനും മോനും പോയി. ഡോക്ടറുടെ നിരീക്ഷണത്തിൽ അവന് "Nephrotic Syndrome " എന്ന കിഡ്നി സംബന്ധമായ രോഗമാണെന്ന് മനസ്സിലായി. മകനെ ഉടനെ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഐസിയുവിലേക്ക് മാറ്റുവാനും അടിയന്തരമായി ചികിത്സ നൽകുവാനും ഡോക്ടർ നിർദ്ദേശിച്ചു. അടുത്ത മൂന്നു ദിവസങ്ങൾ അവൻ ഐസിയുവിൽ ആയിരുന്നു. ശക്തമായ പ്രാർത്ഥന ഉയർന്നു. പതിയെ അവൻ മരുന്നുകളോട് പ്രതികരിക്കുവാൻ തുടങ്ങി. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവനെ റൂമിലേക്ക് മാറ്റി. ഞാനും മൂത്ത മകനും ഭാര്യയും മോന്റെ കൂടെ ആശുപത്രിയിൽ പ്രാർത്ഥനയോടെ കിടക്കുകയായിരുന്നു. മക്കൾ രണ്ടുപേരും ഉറങ്ങിയിരുന്നു. ഞാനും ഭാര്യയും ജപമാല ചൊല്ലി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചാരി ഇട്ടിരുന്ന വാതിൽ താനേ തുറക്കുന്നതും ഒരു *സ്ത്രീയും കുഞ്ഞും* മുറിയിലേക്ക് വരുന്നതായും ഭാര്യക്ക് അനുഭവപ്പെട്ടു എന്ന് എന്നോട് അവൾ പറഞ്ഞു. പെട്ടെന്ന് മയങ്ങിപ്പോയ ഞാൻ ഉണർന്ന് എണീക്കുമ്പോഴേക്കും സ്ത്രീയുടെ കൂടെ വന്ന ഓമനത്തുമുള്ള കുഞ്ഞ് രോഗിയായി എന്റെ മകനെ വന്ന സ്പർശിച്ച് തിരിച്ചു കടന്നുപോയി.ഭാര്യ എന്നെ വിളിച്ച് എഴുന്നേൽപ്പിച്ച് പുറത്തുപോയി നോക്കുമ്പോൾ ഞങ്ങൾ ആ ഹോസ്പിറ്റൽ വരാന്തയിൽ ആരെയും കണ്ടില്ല. പ്രാർത്ഥനയിൽ ആയിരുന്ന ഞങ്ങളുടെ മധ്യ *പരിശുദ്ധ അമ്മ തന്റെ കുഞ്ഞു ഈശോയുമായി* വന്ന എന്റെ രോഗിയായ മകന് സുഖപ്പെടുത്തി കടന്നുപോയി എന്ന് ഞങ്ങൾ ഇന്നും ഉറച്ചു വിശ്വസിക്കുന്നു.

പിറ്റേന്ന് അവന്റെ യൂറിനും ബ്ലഡും പരിശോധിച്ചതിനുശേഷം വളരെ ശക്തമായ വ്യത്യാസം കണ്ടതായും ഡോക്ടർ സാക്ഷ്യപ്പെടുത്തി. ഡോക്ടറെ പോലും അത്ഭുതപ്പെടുത്തിയ സംഭവം പിന്നീട് അദ്ദേഹം പഠിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് കേസ് സ്റ്റഡി അദ്ദേഹം വിവരിച്ച് നൽകുകയും ചെയ്തു. മകനുണ്ടായ രോഗസൗഖ്യത്തിന് ശേഷം പിന്നീട് രണ്ടു വർഷത്തോളം follow up ചികിത്സ ചെയ്തു. പിന്നീട് 16 വർഷങ്ങൾക്കുശേഷം അവനെ ഈ രോഗത്തിന്റെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

"എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ യേശുക്രിസ്തു വഴി "എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കുന്നുവെന്നും രോഗശാന്തി നൽകി അനുഗ്രഹിച്ചു എന്നും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

ഈ വചനത്തിന്റെ ശക്തിയിൽ ഞാനും എന്റെ കുടുംബവും തമ്പുരാനും ഒത്തുമുള്ള ജീവിതത്തിൽ മുന്നോട്ടുപോകുന്നു.

Story Image

 ബിജു ആന്റണി & ഹിമ ബിജു.

സീനിയർ മാനേജർ ഇസാഫ് സ്മോൾഫിനാൻസ് ബാങ്ക്,

നെല്ലായ ബ്രാഞ്ച്.

Director's Message
തിരുവചനം കുടുംബങ്ങളുടെ മാര്‍ഗ്ഗദീപം

വി.ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ പുരുഷനും സ്ത്രീയുമായി ദൈവം മനുഷ്യനെ സൃഷ്ടിക്കുന്ന വിവരണത്തിലൂടെയാണ്. വി.ഗ്രന്ഥം അവസാനിക്കുന്നതാകട്ടെ കുഞ്ഞാടിന്റെ വിവാഹസദ്യയുടെ വിവരണത്തോടുകൂടിയും. ഫ്രാന്‍സിസ് മാര്‍പാപ്പ കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള ‘സ്‌നേഹത്തിന്റെ സന്തോഷം’ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ ആദ്യ അദ്ധ്യായങ്ങളില്‍ വി.ഗ്രന്ഥത്തിലെ കുടുംബങ്ങളെ വിശദമായി വിവരിക്കുന്നുണ്ട്. കുടുംബജീവിതം എങ്ങനെ തുടങ്ങണമെന്ന് തോബിത്തിന്റെ പുസ്തകം നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ദാമ്പത്യജീവിതം വെറും ആസക്തികളാലോ ലൈംഗികമായ അഭിനിവേശത്താലോ അല്ല നയിക്കപ്പെടേണ്ടത്. മറിച്ച്, സത്യസന്ധമായ ഹൃദയ മനസ്സുകളുടെ ഐക്യമാണ് വിവാഹജീവിതത്തില്‍ ഉണ്ടാകേണ്ടതെന്ന് തോബിത്തിന്റെ വിവാഹജീവിതം നമ്മെ പഠിപ്പിക്കുന്നു. (തോബിത്ത്.8:7).

ദമ്പതികള്‍ വചനം തങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തുക മാത്രമല്ല, മക്കളെ വചനാഭിഷേകത്തില്‍ വളര്‍ത്താന്‍ പരിശ്രമിക്കുകയും കൂടി വേണം. തിമോത്തിയോസിനുള്ള ലേഖനത്തില്‍ വി.പൗലോശ്ലീഹാ; ബാല്യം മുതല്‍ വി.ഗ്രന്ഥം പഠിച്ചിട്ടുള്ള കാര്യം സൂചിപ്പിക്കുന്നുണ്ട്. “യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ പ്രാപിക്കുന്നതിന് നിന്നെ ജ്ഞാനിയാകുന്ന വി.ലിഖിതങ്ങള്‍ നീ ബാല്യം മുതല്‍ പഠിച്ചിട്ടുള്ളതാണല്ലോ” (2 തിമോ.3:15). വി.ഗ്രന്ഥം പഠിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അര്‍ഹിക്കുന്ന പൂജ്യതയും ബഹുമാനവും നല്‍കാന്‍ മാതൃകാപരമായി കുട്ടികളെ പരിശീലിപ്പിക്കാന്‍ നമ്മുക്ക് സാധിക്കട്ടെ.

Story Image

ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി,

ഡയറക്ടർ, ലോഫ്.

1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12