LOAF TIDINGS

Joy of Love in Family

പരിശുദ്ധ സിംഹാസനം

പ്രത്യാശ നഷ്ടപ്പെടാത്തവര്‍ ഭാഗ്യവാന്മാര്‍ (പ്രഭാഷകൻ 14:2)

Story Image

മുത്തശ്ശി മുത്തശ്ശന്മാരുടെയും വയോധികരുടെയും അഞ്ചാം ലോകദിനം- 2025 ലേക്കുള്ള പരിശുദ്ധ പിതാവിന്റെ സന്ദേശം

പ്രിയ സഹോദരി സഹോദരന്മാരെ,

നാം ഇപ്പോള്‍ ആഘോഷിക്കുന്ന ജൂബിലി, നമ്മുടെ പ്രായം എത്രയായാലും, സന്തോഷത്തിന്റെ സ്ഥിരം ഉറവിടമാണു പ്രത്യാശയെന്നു തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നു. ദീര്‍ഘായുസിന്റെ അഗ്നിയില്‍ പരുവപ്പെടുന്ന പ്രത്യാശ, അത് ആഴത്തിലുള്ള സന്തോഷത്തിന്റെ ഉറവിടമാണെന്നു തെളിയിക്കപ്പെടുന്നു.

തന്റെ രക്ഷാകര പദ്ധതിയില്‍ പങ്കുചേരാന്‍ ജീവിത സായന്തനത്തില്‍ കര്‍ത്താവിനാല്‍ വിളിക്കപ്പെട്ട നിരവധി സ്ത്രീ പുരുഷന്മാരുടെ ഉദാഹരണങ്ങള്‍ വിശുദ്ധ തിരുവെഴുത്തുകള്‍ നമുക്കു നല്‍കുന്നു. വാര്‍ദ്ധക്യത്തില്‍ ദൈവം ഒരു കുഞ്ഞിനെ വാഗ്ദാനം ചെയ്തപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളവരായി തോന്നിയ അബ്രഹാമിനെയും സാറയെയും നമുക്ക് ഓര്‍ക്കാം. കുട്ടികളില്ലാതിരുന്നത് ഭാവിയെക്കുറിച്ചുള്ള അവരുടെ സര്‍വ്വ പ്രത്യാശയും നഷ്ടപ്പെടുത്തിയാതായി കാണപ്പെടുന്നു.

യോഹന്നാന്‍ സ്‌നാപകന്റെ ജനന വാര്‍ത്തയോടുള്ള സക്കറിയായുടെ പ്രതികരണവും വ്യത്യസ്തമായിരുന്നില്ല: ' ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ് ' (Lk 1:18). വാര്‍ദ്ധക്യം, വന്ധ്യത, ശാരീരിക അവശത എന്നിവ ഈ സ്ത്രീകളിലും പുരുഷന്മാരിലും ജീവിതത്തില്‍ പ്രത്യുത്പാദനത്തിനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ചിരുന്നു. 'വീണ്ടും ജനിക്കുക' എന്നു ഗുരു പറഞ്ഞപ്പോള്‍ യേശുവിനോട് നിക്കൊദേമൂസ് ചോദിച്ച ചോദ്യം തികച്ചും ആലങ്കാരികമായി തോന്നുന്നു: ' പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ? ” (Jn 3:4). എന്നിരുന്നാലും മാറ്റമുണ്ടാകില്ലെന്നു നാം ചിന്തിക്കുമ്പോഴെല്ലാം, തന്റെ രക്ഷാകര ശക്തിയുടെ പ്രവര്‍ത്തനത്തിലൂടെ കര്‍ത്താവ് നമ്മെ അതിശയിപ്പിക്കുന്നു.

വയോധികര്‍ പ്രത്യാശയുടെ അടയാളമാണ്

വാര്‍ദ്ധക്യത്തിലേക്കു കടന്ന ആളുകളിലേക്കു തിരിഞ്ഞുകൊണ്ട് ദൈവം തന്റെ ദൈവിക കരുതല്‍ അവര്‍ത്തിച്ചു പ്രകടമാക്കുന്നതു ബൈബിളില്‍ നമുക്കു കാണാന്‍ കഴിയും. അബ്രഹാം, സാറ, സഖറിയ, എലിസബത്ത് എന്നിവരുടെ കാര്യത്തില്‍ മാത്രമല്ല, തന്റെ ജനത്തെ മോചിപ്പിക്കാന്‍ എണ്‍പതു വയസുള്ളപ്പോള്‍ വിളിക്കപ്പെട്ട മോശയുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി (cf. Ex 7:7). തന്റെ ദൃഷ്ടിയില്‍ വാര്‍ദ്ധക്യം അനുഗ്രഹത്തിന്റെയും കൃപയുടെയും കാലമാണെന്നും, വയോധികര്‍ തനിക്ക് പ്രത്യാശയുടെ ആദ്യ സാക്ഷികളാണെന്നുമാണ് ദൈവം നമ്മെ പഠിപ്പിക്കുന്നത്. അഗസ്റ്റിന്‍ ചോദിക്കുന്നു, 'വാര്‍ദ്ധക്യം എന്നതുകൊണ്ട് നമ്മള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?' ദൈവം തന്നെ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നുവെന്നു അദ്ദേഹം നമ്മോടു പറയുന്നു: 'എന്റെ ശക്തി നിങ്ങളില്‍ വസിക്കേണ്ടതിന് നിങ്ങളുടെ ശക്തി ക്ഷയിച്ചുപോകട്ടെ, അപ്പോള്‍ നമുക്ക് അപ്പസ്‌തോലന്മാര്‍ക്കൊപ്പം പറയാം,’ ‘ഞാന്‍ ബലഹീനനായിരിക്കുമ്പോള്‍ ഞാന്‍ ശക്തനാണ് ’” (Super Ps. 70,11). ഈ ചരിത്ര നിമിഷങ്ങളെ ശരിയായി വിവേചിക്കുന്നതിന് നാം തിരിച്ചറിയാന്‍ വിളിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ അടയാളമാണ് വയോധികരുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

പേജ് - 5ൽ തുടർന്ന് വായിക്കുക..

 വത്തിക്കാനില്‍ നിന്നും, 2025 ജൂണ്‍ 26ന്

ലെയോ പതിനാലാമന്‍ മാര്‍പാപ്പ

HIGHLIGHTS

"പ്രത്യാശയുടെ തീർത്ഥാടനം- അനുദിന ജീവിതത്തിൽ"

പേജ് - 2ൽ തുടർന്ന് വായിക്കുക..

പ്രത്യാശയുടെ തീർത്ഥാടകരായി വത്തിക്കാനിലേക്ക്

പേജ് - 2ൽ തുടർന്ന് വായിക്കുക..

പ്രത്യാശയുടെ തീർത്ഥാടനം

പേജ് - 3ൽ തുടർന്ന് വായിക്കുക..

പ്രത്യാശയോടെ മുന്നേറാം

പേജ് - 3ൽ തുടർന്ന് വായിക്കുക..

കുടുംബങ്ങൾ - പ്രത്യാശയുടെ തീർത്ഥാടകർ

പേജ് - 4ൽ തുടർന്ന് വായിക്കുക..

കത്തോലിക്കാ സഭയിലെ തീർത്ഥാടനങ്ങളുടെ പാരമ്പര്യം എങ്ങനെ ആണ് ആരംഭിച്ചത്?

പേജ് - 4ൽ തുടർന്ന് വായിക്കുക..

വിശുദ്ധ ശീലങ്ങൾ (Holy Habits)

പേജ് - 8ൽ തുടർന്ന് വായിക്കുക..
Director's Message
പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല

ജൂബിലി വർഷത്തിലെ ഒരു പ്രധാന വശമാണ് തീർത്ഥാടനം. ദൈവം സൃഷ്ടിച്ച സൃഷ്ടിയെക്കുറിച്ചോ പ്രകൃതിയെ കുറിച്ചോ ഉള്ള ധ്യാനം ഉൾപ്പെടുന്ന ഒരു യാത്ര ആരംഭിക്കുക എന്നതാണ് തീർത്ഥാടനത്തിന്റെ ലക്ഷ്യം. ഈ തീർത്ഥാടനത്തിലൂടെ സഭ നമ്മെ നമ്മുടെ സുഖസൗകര്യം മേഖലകൾ വിട്ട് ചില അതിരുകൾ കടക്കാൻ ക്ഷണിക്കുന്നു. നമ്മൾ ഒരു യാത്ര പോകുമ്പോൾ നമ്മൾ നമ്മുടെ സ്ഥാനം മാറ്റുക മാത്രമല്ല; നമ്മൾ സ്വയം രൂപാന്തരപ്പെടുകയും ചെയ്യുന്നു. അതിനാൽ സമഗ്രമായി തയ്യാറെടുക്കുകയും യാത്ര ആസൂത്രണം ചെയ്യുകയും ലക്ഷ്യസ്ഥാനം മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ബൈബിൾ അബ്രഹാമിനെ ഒരു യാത്രയിലുള്ള വ്യക്തിയായി വിവരിക്കുന്നു. "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തേയും വിട്ടു പോകുക..." ( ഉല്പത്തി 12:1). അതുപോലെ യേശുവിന്റെ ശുശ്രൂഷ, ഗലീലിയിൽ നിന്ന് ജെറുസലേമിലേക്കുള്ള യാത്രയിലൂടെയാണ് വിശേഷിപ്പിക്കുന്നത്.

ദാമ്പത്യ ലയത്തിന് വിശുദ്ധ ഗ്രന്ഥത്തിൽ ഉപയോഗിക്കുന്ന സുപ്രധാന വാക്കാണ് 'അറിയുക' (ലൂക്കാ 1:34). ദമ്പതികൾ പരസ്പരം അറിയുന്നത് സ്നേഹത്തിന്റെയും ഒരുമയുടെയും അടിസ്ഥാനത്തിലാണ്. ഇത് പരസ്പരമുള്ള സ്വയം ദാനമാണ് (Gaudium et Spes, 24.3). ഈ സ്വയം ദാനത്തിന് (Self Gift) ദൈവം നൽകുന്ന സമ്മാനമാണ് മക്കൾ (Mulieris Dignitatem18).

തീർത്ഥാടനം ഒരു മാനസാന്തര അനുഭവമാണ്, വ്യക്തികൾക്ക് അവരുടെ ജീവിതം മാറ്റാനും ദൈവത്തിന്റെ വിശുദ്ധിയിലേക്ക് അവരെ നയിക്കാനും ഇത് അനുവദിക്കുന്നു. ഈ ഈ യാത്രയ്ക്ക് ഫ്രാൻസിസ് പാപ്പ നമുക്ക് നൽകുന്ന വെളിച്ചമാണ് "പ്രത്യാശ നമ്മെ നിര നിരാശരാക്കുന്നില്ല"( റോമ 5.5) എന്ന തിരുവചനം. ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായത്തിൽ ഒരു സ്ത്രീ താൻ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിന്റെ ഓരോ രൂപവും പ്രത്യേകതകളും പ്രത്യാശയോടെ സ്വപ്നം കാണുന്നതുപോലെ ജീവിതത്തിൽ കർത്താവിനെ വീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നതാണ് പ്രത്യാശ എന്ന പുണ്യം. അനുദിന ജീവിതത്തിൽ മാനുഷികമായ രീതിയിൽ കാര്യങ്ങൾ ശുഭമായി നടക്കാതെ വരുമ്പോൾ പ്രത്യാശ ഇരുൾനിറഞ്ഞ അവസ്ഥയിലേക്ക് നമ്മെ എത്തിക്കാറുണ്ട്. എന്നാൽ യഥാർത്ഥ പ്രത്യാശ ( ഈശോ) നമ്മെ നിരാശരാക്കുന്നില്ല.

Story Image

ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി,

ഡയറക്ടർ, ലോഫ്.