Page 8

LOAF TIDINGS

Joy of Love in Family

Editorial

വിശുദ്ധ ശീലങ്ങൾ (Holy Habits)

  പ്രത്യാശയുടെ തീർത്ഥാടകരായി വിശുദ്ധിയിലേക്ക് നയിക്കാൻ വിശുദ്ധ പതിവുകൾ നമ്മെ സഹായിക്കും.

1. ദൈനംദിന പ്രാർത്ഥന

ദൈവത്തോടുള്ള ആത്മബന്ധം നിലനിർത്തുന്നതിനും ആത്മാവിനെ ഊട്ടിയെടുക്കുന്നതിനും പ്രാർത്ഥന അത്യന്താപേക്ഷിതമാണ്.

"അന്തരത്തിലുള്ള പ്രാർത്ഥനയില്ലാതെ ദൈവത്തിലേക്കുള്ള യാത്ര അസാധ്യമാകുന്നു."

2. വചന വായന

ദൈവവചനം ആത്മാവിന്റെ ആഹാരമാണ്. ദൈവം നമ്മോട് സംസാരിക്കുന്നത് വചനത്തിലൂടെയാണ്.

“നിന്റെ വചനം എന്റെ കാലിന് വിളക്കും എന്റെ വഴി വിളിച്ചെളിച്ചുമാകുന്നു.” (സങ്കീർത്തനങ്ങൾ 119:105)

3. ദാനധർമ്മം

ദാരിദ്ര്യത്തിലുളളവർക്കായി കൈ നീട്ടുന്ന ഹൃദയം, ക്രിസ്തുവിന്റെ ഹൃദയത്തിന്റെ പ്രതിഫലനമാണ്.

“ദയാലു ഹൃദയമാണ് ദൈവത്തിന്റെ ഹൃദയത്തിൽ ഏറ്റവും അടുക്കുന്നതു.” – വിശുദ്ധ ഫൗസ്റ്റീന

4. ക്ഷമയും സഹനവും

കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനത്തിനു അത്യാവശ്യമായ ശീലങ്ങൾ.

“ക്ഷമിക്കുന്നവൻ ദൈവത്തെ അനുകരിക്കുന്നു.”

5. ശുചിത്വം (പാപത്തിൽ നിന്ന് വിട്ടുനിൽക്കൽ)

ശാരീരികവും ആത്മീയവുമായ ശുദ്ധി, വിശുദ്ധിയിലേക്ക് നയിക്കുന്നു.

"ഹൃദയത്തിൽ ശുദ്ധിയുള്ളവർ ദൈവത്തെ കാണും." (മത്തായി 5:8)

6. ആത്മപരിശോധന

ദിവസാന്ത്യത്ത് ഒരു നിമിഷം ദൈവസന്നിധിയിൽ നിൽക്കുന്ന ശീലമാകട്ടെ. നമ്മുടെ പ്രവൃത്തികളും ഉദ്ദേശങ്ങളും പരിശോധിക്കാം.

“വിശുദ്ധർ എന്നും അവരുടെ മനസ്സിൽ ദൈവം സംസാരിക്കുന്നതു കേൾക്കാൻ തയ്യാറായവരാണ്.”

7. മൗനം

ആത്മാവിന്റെ ശാന്തതയും ദൈവസന്നിധിയിൽ തങ്ങാനുള്ള അവസരവുമാണ് മൗനം.

"ദൈവത്തെ കണ്ടെത്താൻ ചിലപ്പോൾ വാക്കുകളല്ല, മൗനം വേണ്ടിയിരിക്കുന്നു."

8. കുടുംബ പ്രാർത്ഥന

തിരുകുടുംബത്തിന്റെ മാതൃകയിൽ, ഓരോ കുടുംബവും വിശുദ്ധതയുടെ ദീപമായി മാറേണ്ടതുണ്ട്.

“കുടുംബം ചേർന്നുള്ള പ്രാർത്ഥന, കുടുംബം ചേർന്ന് നിലനിൽക്കാൻ സഹായിക്കും.”

9. വിശുദ്ധ കുര്‍ബാനയിൽ പങ്കാളിത്തം

ദൈവസന്നിധിയിൽ എത്തിച്ചേരാനുള്ള ശക്തിയോടെയും അനുഗ്രഹമോടെയും നിറഞ്ഞ പ്രധാനശീലമാണ്.

“നിത്യമായ കുര്‍ബാന, വിശുദ്ധരുടെ ഭക്ഷണമാണ്.”

10. തുടർച്ചയായ ആത്മീയ പരിശീലനം

വ്യക്തിഗതവും കുടുംബതലത്തിലും ആത്മീയ വളർച്ചയ്ക്ക് വഴിയൊരുക്കാൻ പരിശീലനം ആവശ്യമുണ്ട്.

10. തുടർച്ചയായ ആത്മീയ പരിശീലനം

“വിശുദ്ധത, ഒരു ദിവസം കൊണ്ടല്ല – ദിവസവും വേണ്ടിയുള്ള പരിശ്രമം കൊണ്ടാണ്.”

വിശുദ്ധ ശീലങ്ങൾ

– നമ്മുടെ അഹങ്കാരത്തെ കുറയ്ക്കും

– കുടുംബം തിരുകുടുംബത്തിലേക്ക് ഉയർത്തും

– പ്രത്യാശയുടെ തീർഥാടകരാക്കും

– വിശുദ്ധിയിലേക്ക് നയിക്കും. 10. തുടർച്ചയായ ആത്മീയ പരിശീലനം

Story Image

 വിജോ വിൽ‌സൺ & സിനി ചാക്കോ.
എഡിറ്റർ, ലോഫ് മീഡിയ.

എന്‍റെ ഈ അവസ്ഥയില്‍ ഞാന്‍ ഭഗ്നാശനല്ല; ഈ രോഗത്തില്‍ നിന്നു സുഖം പ്രാപിക്കുമെന്ന് നല്ല പ്രത്യാശയുണ്ട്.

2 മക്കബായര്‍ 9 : 22
വിശുദ്ധ നാട് യാത്രയിലെ ധ്യാന ചിന്തകൾ - 2

*ബെഡൂയിൻസ്* എന്ന് കേട്ടിട്ടുണ്ടോ...

 ബെഡൂയിൻ എന്ന വാക്ക് അറബി പദമായ ബദാവിയിൽ നിന്നാണ് വന്നത്, അതിനർത്ഥം " മരുഭൂമി നിവാസി " എന്നാണ്. ഈ നാടോടി, ആട്, ഒട്ടക മേയ്ക്കൽ ഗോത്രങ്ങളുടെ ഉത്ഭവം സിറിയൻ, അറേബ്യൻ മരുഭൂമികളിലാണെന്ന് ചരിത്രകാരന്മാർ കണ്ടെത്തുന്നു.

അറേബ്യൻ ഉപദ്വീപ്, വടക്കേ ആഫ്രിക്ക, ലെവന്റ്, മെസൊപ്പൊട്ടേമിയ (ഇറാഖ്) എന്നിവിടങ്ങളിലെ മരുഭൂമി പ്രദേശങ്ങളിൽ ചരിത്രപരമായി വസിച്ചിരുന്ന ഇടയന്മാരായി നാടോടികളായ അറബ് ഗോത്രങ്ങളാണ് ബെഡൂയിൻ

ഞങ്ങളുടെ ഹോളി ലാൻഡ് യാത്രയിൽ, ജോർദാനിലെ *മുക്കാവിർ* - സ്നാപക യോഹന്നാൻ്റെ ശിരസ്ചേദം നടന്ന ഹേറോദേസിൻ്റെ കോട്ട നിൽക്കുന്ന സ്ഥലം. അവിടെ അടുത്ത് കുറെ കുന്നുകൾ കണ്ടു.

ഈ കുന്നുകൾ അടിവാരം ഭാഗത്ത് ചെറിയ ചെറിയ ഒരു ജനലിൻ്റെ വലിപ്പത്തിൽ openings ഉണ്ട്. അതിലേക്ക് കയറുമ്പോൾ നന്നായി തല കുനിച്ച് വേണം ചെറിയ വാതിലിലൂടെ പ്രവേശിക്കാൻ. ഉള്ളിൽ കയറിയാൽ തല നിവർത്തി നിൽകാൻ പാകത്തിൽ ഒരു മുറിയുടെ വലിപ്പം തന്നെയുണ്ട്. നല്ല വെയിലുള്ള ഈ ദിവസത്തിൽ ഏതാണ്ട് മരുഭൂമി പോലെ തോന്നിപ്പിക്കുന്ന നല്ല ചൂടുള്ള സമയത്ത് പോലും ഈ കുന്നിൻ്റെ ഉള്ളിലെ ഇത്തരം മുറി/ഗുഹ കളിൽ നല്ല കുളിർമയുള്ള തണുപ്പ് അനുഭവപ്പെട്ടു. ചെറിയ എയർ ഹോൾകളും കണ്ടു. ഇത്തരം _മുറി/ഗുഹ_കളിലാണ് ആടുകളുമായി ഇടയന്മാർ താമസിക്കുന്നത്. എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്‌. യോഹന്നാന്‍ 10 : 2

ഈ ആടുകൾക്ക് ഭക്ഷണം മരുഭൂമിയിൽ കാണപ്പെടുന്ന ഔഷധഗുണമുള്ള കുറ്റിച്ചെടികൾ ആണ്.

ഈ ചെറിയ ഓപ്പണിംഗ് ൻ്റെ ഭാഗത്ത് ഒരു വലിയ പാറ കല്ല് വച്ചാൽ ഇടയനും ആടുകൾക്കും സംരക്ഷണമായി. ഞാനാണ്‌ വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്‌ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്‌ഥലം കണ്ടെത്തുകയും ചെയ്യും. യോഹന്നാന്‍ 10 : 9 ഇതുപോലെയുള്ള മരുഭൂമി കുന്നുകൾ ഒരുപാട് നമുക്ക് ജോർദാനിലും ഇസ്രായേലിലും ഈജിപ്ത് ലും കാണാൻ സാധിച്ചു.

ഈശോ തന്നെത്തന്നെ താരതമ്യ പെടുത്തിയത് ആടുകളുടെ നല്ല ഇടയനും സംരക്ഷണം നൽകുന്ന വാതിലുമായാണ്. നല്ല ചൂടുള്ള മരുഭൂമിയിൽ നിന്ന് ചെറിയ വാതിലിലൂടെ പ്രവേശിച്ച്, പൂർണ സംരക്ഷണവും സമാധാനവും വിശ്രമവും ലഭിക്കുന്ന നല്ല ഒരു cool place.

ഈ ബഡൂയിൻസ് നാടോടികൾ ആണ്. ഓരോ നാട്ടിലെയും വാർത്തകൾ പ്രചരിപ്പിക്കാൻ സാധിക്കുന്നവർ. അവർ Biased ആയി ചിന്തിക്കാത്തവർ. ഇവരെ യാണ് ഈശോയുടെ ജനനത്തിൻ്റെ സദ്വാർത്ത അറിയിക്കാൻ ദൈവം തിരഞ്ഞെടുത്തവർ. ഇവർ എല്ലാ നാടുകളിലും പോയി ഈ സദ്‌വാർത്ത അറിയിച്ചു.

Story Image

 സിനി ചാക്കോ

തിരുപ്പാഥേയം : ക്രൈസ്തവന്റെ അവസാനത്തെ കൂദാശ

പേജ് - 5ൽ നിന്നും നിന്നും തുടരുന്നത്..

ഞങ്ങളുടെ ജൂബിലി തീർത്ഥാടനത്തിന്റെ ഒരു ഹൈലൈറ്റ് എന്ന് പറയാവുന്നത് ഞങ്ങളുടെ ഗ്രൂപ്പിലുള്ള 45 പേരും ഒരുമിച്ച് വിവിധ തീർത്ഥ കേന്ദ്രങ്ങളിൽ അർപ്പിച്ച വിശുദ്ധ ബലിയാണെന്ന് നിസംശയം പറയാം. ദൈവത്തിന് നന്ദി .

സ്വർഗ്ഗം മാത്രം ലക്ഷ്യം വയ്ക്കുന്ന എല്ലാ ക്രൈസ്തവർക്കും തന്റെ ഈ ലോക ജീവിതമാകുന്ന തീർത്ഥാടനത്തിലെ തിരുപാഥേയമാണ് വിശുദ്ധ കുർബാന - വഴിയാത്രയിലെ ഭക്ഷണം പോലെ. ഒരിക്കൽ ജലന്തർ രൂപതയിലെ social centre ൽ ഒരു രാത്രി താമസിച്ചതിനു ശേഷം പിറ്റേന്ന് വിശുദ്ധ ബലിയിൽ പങ്കെടുത്ത് പ്രഭാത ഭക്ഷണം കഴിഞ്ഞ് ഡൽഹിയിലേക്കുള്ള ഞങ്ങളുടെ ഒരു ഫാമിലി യാത്രയിൽ, വഴിയാത്രയിൽ ഞങ്ങൾക്ക് കഴിക്കുവാനുള്ള ഭക്ഷണം ഒരുക്കി തന്ന സ്നേഹമുള്ള ഒരു ആൻറണി അച്ചനെ നന്ദിയോടെ ഓർക്കുന്നു. അന്നത്തെ ദീർഘദൂര യാത്രയിൽ അച്ചൻ തന്നുവിട്ട ഭക്ഷണം വളരെ സന്തോഷത്തോടെ ഞങ്ങൾ ആസ്വദിച്ച് കഴിച്ചത് ഓർക്കുന്നു. ആ വൈദികന്റെ കരുതലും സ്നേഹവും ഇപ്പോഴും മനസ്സിൽ പച്ചകെടാതെ നിൽക്കുന്നു.

നമ്മുടെ ഈ ലോക ജീവിതത്തിലെ ക്ലേശകരമായ ജീവിതയാത്രയിൽ നമ്മെ കരുതുന്ന പിതാവായ ദൈവം നമുക്ക് സമ്മാനമായി നൽകിയ ഈ വഴി ഭക്ഷണം - തിരുപാഥേയം - നമ്മുടെ സ്വർഗ്ഗീയ യാത്രയിലെ അവിഭാജ്യ ഘടകമാണെന്ന് ഓർക്കാം.

"അവർ അവനെ നിർബന്ധിച്ചു കൊണ്ട് പറഞ്ഞു ; ഞങ്ങളോട് കൂടെ താമസിക്കുക. നേരം വൈകുന്നു: പകൽ അസ്തമിക്കാറായി. അവൻ അവരോടുകൂടെ താമസിക്കുവാൻ കയറി” ലൂക്കാ 24 : 29.

മാനേ നൊബീസ്കും ദോമിനേ! (നാഥാ ഞങ്ങളോടൊത്തു വസിച്ചാലും).

Story Image

 ഡോ.ജോർജ് ലിയോൺസ് & അനി ജോർജ്

1 2 3 4 5 6 7
8 9 10 11 12 13 14
1 2 3 4 5 6 7
8 9 10 11 12 13 14