Page 7

LOAF TIDINGS

Joy of Love in Family

വഴി വിളക്കുകൾ

തിരുഹൃദയ തണലിലേക്ക് ഒരു തീർത്ഥയാത്ര

Story Image

  2013ൽ ദിവ്യകുർബാനമധ്യേ തിരുവോസ്തിയിൽ പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ മുഖം കഴിഞ്ഞ 12 വർഷത്തെ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും പഠനത്തിനുശേഷം 12 വർഷങ്ങൾക്കിപ്പുറം പൊതുജനമധ്യത്തിലേക്ക്.

കണ്ണൂർ ജില്ലയിലെ വിളക്കന്നൂരിലെ ഈ ഇടവകയിലേക്ക് കുരിയച്ചിറയിൽ നിന്നും പ്രാർത്ഥനാനിബദ്ധരായ 40 ഓളം പ്രാർത്ഥന സമൂഹ വിശ്വാസികളുടെ കൂടെയുള്ള ഒരു തീർത്ഥാടനം അനിതര സാധാരണമായ അനുഭവമായി.

സർവ്വശക്തനായ ദൈവം ഭൂമിയോളം എളിമപ്പെട്ട് ഒരു അപ്പത്തിന്റെ രൂപത്തിലേക്ക് ഇറങ്ങി വരികയും അതിൽ തന്നെ തന്റെ നിണമണിഞ്ഞ തിരു മുഖം പതിപ്പിക്കുകയും ചെയ്ത ഒരു ദിവ്യ അൽഭുതം.

കുരിശുമായി പോകുമ്പോൾ തന്റെ മുഖം തുടയ്ക്കാൻ കടന്നുവന്ന വെറോനിക്കയുടെ വെള്ളത്തുവാലയിൽ പതിഞ്ഞ തിരുമുഖം ഇന്നും കാണുവാൻ സാധിച്ചതിന്റെ ദിവ്യനുഭൂതിയിൽ ആയിരുന്നു ഞങ്ങൾ 40 പേരും. ദിവ്യകാരുണ്യത്തിന്റെ ശക്തി സജീവമായി അനുഭവപ്പെട്ട അനുഗ്രഹ നിമിഷങ്ങൾ. Fr. ഫ്രാൻസിസ് തലക്കോട്ടൂർ ദിവ്യബലിയർപ്പിച്ചു.

തിരിച്ചുള്ള യാത്രയിൽ മാഹിയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ദേവാലയം സന്ദർശിച്ച് പ്രാർത്ഥനയോടെ ഞങ്ങൾ മടങ്ങി.

Story Image

 ബിജു ആന്റണി & ഹിമ ബിജു.

പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല!

  പിതാവായ ദൈവം സൃഷ്ടിക്കുകയും പുത്രനായ ദൈവം തൻ്റെ കുരിശുമരണത്താൽ രക്ഷിക്കുകയും ചെയ്ത നമ്മെ ഓരോരുത്തരെയും പരിശുദ്ധാത്മാവായ ദൈവം സ്നേഹിക്കുന്നു. അതിനാലാണ് പൗലോസ് ശ്ലീഹാ റോമക്കാർക്ക് എഴുതിയ ലേഖനം അഞ്ചാം അധ്യായം അഞ്ചാം വാക്യം ഇങ്ങനെ പറഞ്ഞുവെക്കുക. “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല, കാരണം നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിൻ്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു.” ലോകത്തിന്റെ പ്രത്യാശക്ക് കാലാവധിയുണ്ട് എന്ന് നമുക്കറിയാം, എന്നാൽ പരിശുദ്ധാത്മാവ് നൽകുന്ന പ്രത്യാശക്ക് കാലാവധി ഇല്ല. അതിന് ദീർഘായുസ്സ് ഉള്ളതാണ്. ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ പറയുന്നു: “അതിന്റെ ദീർഘായുസ്സിനുള്ള കാരണം അത് ദൈവത്തിൻ്റെ വിശ്വസ്തതയെ അടിസ്ഥാനമാക്കിയിട്ടുള്ളത് കൊണ്ടാണ്.” ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ് എന്ന് നമുക്കറിയാം. അതിനാൽ തന്നെ പരിശുദ്ധാത്മാവ് നൽകുന്ന പ്രത്യാശക്ക് കാലാവധി ഇല്ല. പരിശുദ്ധാത്മാവിന്റെ പ്രത്യാശ വെറും ഒരു ശുഭാപ്തി വിശ്വാസമല്ല, അത് നമ്മുടെ ഹൃദയത്തിൻ്റെ ആഴത്തിൽ നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നു എന്നും നാം വിലപ്പെട്ടവരാണ് എന്നും വലിയ ബോധ്യം നമുക്ക് തരുന്നു.

നമ്മൾ ഒറ്റയ്ക്കല്ല എന്ന ആത്മവിശ്വാസം അത് നമ്മളിൽ വളർത്തുന്നു. പുറത്ത് എന്തൊക്കെ സംഭവിച്ചാലും ഉള്ളിൽ സമാധാനവും സന്തോഷവും ആനന്ദവും ഈ പ്രത്യാശ നമുക്ക് നൽകുന്നു. ജീവിതത്തിലെ ഏതൊരു കൊടുങ്കാറ്റിനും വേരോടെ പിഴുതെറിയാൻ കഴിയാത്ത ശക്തമായ വേരുകളുള്ള ഒരു പ്രത്യാശയാണ് പരിശുദ്ധാത്മാവ് നൽകുന്ന പ്രത്യാശ. എല്ലാ പരീക്ഷണങ്ങളെയും സഹിക്കാനും നമുക്ക് ഈ പ്രത്യാശ ശക്തി നൽകുന്നു. നമ്മുടെ ദുഃഖങ്ങൾക്കും ഭയങ്ങൾക്കും ചുറ്റും ഒതുങ്ങിക്കൂടി ഒരു കൂടു പണിയാൻ നാം എപ്പോഴും ആഗ്രഹിക്കും. എന്നാൽ ആത്മാവ് നമ്മെ നമ്മുടെ കൂടുകളിൽ നിന്ന് മോചിപ്പിച്ചു നീ ദൈവത്തിൻ്റെ പുത്രനാണ് / പുത്രിയാണ് എന്ന വലിയ ബോധ്യം നൽകി ആ കൂടുകളിൽ നിന്നും പറന്നുയരാൻ സഹായിക്കുന്നു. നാം എന്തിനാണ് ജനിച്ചത് എന്ന് നമുക്ക് നിരന്തരം വെളിപ്പെടുത്തി തന്നുകൊണ്ടേയിരിക്കുന്നു. ആത്മാവ് നമ്മെ ജീവനുള്ള പ്രത്യാശയോടെ വളർത്തുന്നു. നമുക്ക് പരിശുദ്ധാത്മാവിനെ നമ്മുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും ക്ഷണിക്കാം; നമ്മുടെ അടുത്തേക്ക് വന്ന് നമ്മെ സഹായിക്കാൻ, നമ്മെ ആശ്വസിപ്പിക്കാൻ. നമുക്ക് പ്രാർത്ഥിക്കാം: ആശ്വാസ ദായകനായ പരിശുദ്ധാത്മാവേ, ഞങ്ങളെ പ്രത്യാശ കൊണ്ട് നിറയ്ക്കണമേ! എല്ലാത്തിന്റെയും അർത്ഥം മനസ്സിലാക്കി തരാനും നിരാശപ്പെടാതെ പ്രത്യാശ തരാനും നമുക്ക് വെളിച്ചം തരാനും ഞങ്ങളുടെ ജീവിതങ്ങളിലേക്ക് വരണമേ, ഞങ്ങളുടെ കുടുംബങ്ങളിലേക്ക് വരണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ പ്രത്യാശയുടെ തീർത്ഥാടകരായി സ്വർഗ്ഗം ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയിൽ, പരിശുദ്ധാത്മാവേ നീ കടന്നുവരണമേ എന്ന് നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.

Story Image

 ഡോ. നോബി നെൽസൺ & ഡോ. പൊന്നു നോബി.

പ്രത്യാശയുടെ തീർത്ഥാടകർ

  തീർത്ഥാടനം എന്നാൽ പാപത്തിൽ നിന്നും പുണ്യത്തിലേക്കുള്ള യാത്രയാണ്. അത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയിലേക്കുള്ള യാത്രയാണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ ഒരു വ്യക്തിയായി രൂപാന്തരപ്പെടുകയാണ്. ആ വ്യക്തിയാണ് യേശുക്രിസ്തു'''.പാപ ത്തിൻ്റെ ദൃശ്യരൂപമായ മനുഷ്യ ശരീരത്തിൽ നിന്ന് യേശുക്രിസ്തുവിൻ്റെ തിരുശരീരവും തിരുരക്തവും സ്വീകരിച്ചു കൊണ്ട് നീങ്ങുന്ന മനുഷ്യനു വന്നുചേരുന്ന തീർത്ഥാടന യാത്രയുടെ വിരാമമാണ് ഭൗമിക മരണം . തത്ഫലമായി നിരാശയില്ലാത്ത അല്ലെങ്കിൽ മരണമില്ലാത്ത ഒരു ജീവിതത്തിലേക്ക് അതുവഴി അവൻ കാലു വെയ്ക്കുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ കർത്താവിൽ അവൻ / വൾ നിദ്രപ്രാപിക്കുന്നു. ഈ അവസ്ഥയെ ലോക ദൃഷ്ടിയിൽ വ്യസന സമേതം അറിയിക്കുന്ന അറിയിപ്പാണെന്ന് ഭോഷൻമാർ പല ന്യായീകരണങ്ങളും പറഞ്ഞ് വാദപ്രതിവാദങ്ങൾ ഉന്നയിച്ചാലും സത്യത്തിൽ ആ വ്യക്തിക്ക് ലഭിക്കുന്നത് മർത്യ ജീവനിൽ നിന്ന് ദൈവിക ജീവനാണ്. അതിനാൽ നമ്മുടെ ഭൗമിക ജീവിത തീർത്ഥാടന സമയം പൂർണ്ണമായി പ്രയോജനമാക്കാൻ കഴിയണമെങ്കിൽ പശ്ചാത്തപിച്ച് ഹൃദയവിശുദ്ധിയോടെ ഈശോയാകുന്ന ദിവ്യകാരുണ്യ സ്വീകരണത്താൽ തീർത്ഥാടന പാഥേയം കൈമുതലാക്കി മുന്നേറാൻ നാം ശ്രദ്ധയോടെ പരിശ്രമിക്കണം.

അങ്ങനെ നാം പ്രത്യാശയുടെ തീർത്ഥാടകരായി വിശ്വാസത്തിൻ്റെ കണ്ണുകളാൽ ഈ ജഡത്തിൽ നിന്ന് കൊണ്ടുതന്നെ നമ്മുടെ ലക്ഷ്യസ്ഥാനം കാണാനാകും. "നമുക്ക് കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവൻ മൂലം വിശ്വാസത്താൽ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവമഹത്വത്തിൽ പങ്കുചേരാമെന്ന പ്രത്യാശയിൽ നമുക്ക് അഭിമാനിക്കാം. (റോമാ 5:2) അതിനാൽ നാം കണ്ട" പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല. "കാരണം ഒരുവൻ കണ്ടതിനെ എന്തിനു പ്രത്യാശിക്കണം. ജഡത്തിൻ്റെ കാഴ്ചയാലല്ല നമുക്കത് ദൃശ്യമാകുന്നത് വിശ്വാസത്തിൻ്റെ കണ്ണുകളിലൂടെയാണ്. അതിനു വേണ്ടി ഈ തീർത്ഥാടന സമയ രഥത്തിൽ മുന്നേറുമ്പോൾ പാഥേയ സഹായമായ പരിശുദ്ധ കുർബാന സ്വീകരണത്തിലൂടെ നീങ്ങാം. അങ്ങനെ ഒറ്റൊരാൾ പോലും നഷ്ടമാകാതെ ഈ തീർത്ഥാടന യാത്രയുടെ പരിസമാപ്തിയിൽ മഹത്വീകരിക്കപ്പെട്ടവരാകാം.

Story Image

 ഡാർവിൻ & ലിസ്മോൾ.

SSLC Winners! Congratulations!

Story Image
Story Image
Story Image
1 2 3 4 5 6 7
8 9 10 11 12 13 14
1 2 3 4 5 6 7
8 9 10 11 12 13 14