Joy of Love in Family
എന്തുകൊണ്ടാണ് ദൈവമനുഷ്യർ നിരാശയുടെ പടുകുഴിയിൽ വീഴാത്തത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?പോളണ്ടിലെ വാദോവിച്ച് എന്ന ചെറുപട്ടണത്തിൽ ജനിച്ച ഒരു വ്യക്തിയെ കുറിച്ചാണ് ഞങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത് .
അത് മറ്റാരുമല്ല നമ്മുടെ സ്വന്തം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ .ഇദ്ദേഹത്തെപോലെ ഇത്രയും ഹതഭാഗ്യനായ ഒരു മനുഷ്യൻ ഉണ്ടോ എന്ന് പോലും ഞങ്ങൾ ചിന്തിക്കാറുണ്ട് .എട്ടുവയസ്സു മാത്രം പ്രായമുള്ളപ്പോൾ അവന്റെ പ്രിയപ്പെട്ട അമ്മ അവനെ വിട്ടു പോയി. പിന്നീട് അവന്റെ പ്രിയപ്പെട്ട മൂത്ത സഹോദരനും ചേച്ചിയും അവനെ വിട്ടു പോയി .20 വയസ്സാകുന്നതിനു മുൻപ് അവന്റെ പിതാവും അവനെ വിട്ടു പോയി . ഈ ലോകത്തിൽ തീർത്തും അനാഥനായ ഒരു മനുഷ്യൻ .
രണ്ടാം ലോകമഹായുദ്ധത്തിന്റെ എല്ലാ ഫലങ്ങളും അനുഭവിക്കേണ്ടിവന്ന ജീവിതം . ഹോട്ടൽ ജീവനക്കാരനായും കെമിക്കൽ ഫാക്ടറിയിലും പാറമടയിലും പണിയെടുക്കേണ്ടി വന്നു .1944 ൽ ജർമ്മൻ ട്രക്കിടിച്ച് ഗുരുതരമായി പരിക്കു പറ്റി .നാസി പട്ടാളത്തെ ഭയന്ന് ഒളിവിൽ കഴിഞ്ഞ നാളുകൾ .... പട്ടിണികൊണ്ട് പൊറുതിമുട്ടി .തീർത്തും രഹസ്യമായി തന്റെ സെമിനാരി ജീവിതം തുടരേണ്ടിവന്നു .
പ്രവർത്തിക്കും". അന്നുമുതൽ ആ അമ്മപിന്നീട് വൈദികനായി.... മെത്രാനായി.... കർദിനാളായി....1978ൽ സഭയുടെ 264 -മത്തെ മാർപാപ്പയായി സ്ഥാനമേറ്റു . പിന്നീട് നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഏവർക്കും സുപരിചിതമായ സംഭവങ്ങളാണ് . 'കുടുംബങ്ങളുടെ പാപ്പ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് .1994 ൽ ലോക കുടുംബ സമ്മേളനത്തിന് അദ്ദേഹം കുറിച്ച് തുടക്കം കുറിച്ചു . ഇപ്പോൾ എല്ലാ മൂന്നുവർഷം കൂടുമ്പോഴും ലോക കുടുംബ സമ്മേളന൦ നടന്നുവരുന്നു .
ഞങ്ങൾ ഇത്രയും കാര്യങ്ങൾ ഇവിടെ പറഞ്ഞത് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ കുറിച്ച് പറയാനല്ല , പിന്നെയോ ഒരു ദൈവമനുഷ്യൻ എങ്ങനെയാണ് പ്രത്യാശയിൽ ജീവിക്കുന്നത് എന്ന് പറയാനാണ് . പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്തെന്നാൽ പരിശുദ്ധാത്മാവിനാൽ ദൈവസ്നേഹം നമ്മിൽ നിറയുന്നത് കൊണ്ടാണ് നമ്മൾ നിരാശരാകാതിരിക്കുന്നത് .
പരിശുദ്ധാത്മാവാണ് പ്രത്യാശയുടെ കാവൽക്കാരൻ . കഷ്ടതയിൽ നിന്നും സഹനശീലത്തിലേക്ക്... സഹനശീലത്തിൽ നിന്ന് ആത്മധൈര്യത്തിലേക്ക്.... ആത്മധൈര്യത്തിൽ നിന്ന് പ്രത്യാശയിലേക്കും നമ്മെ നയിക്കുന്നത് ഈ പരിശുദ്ധാത്മാവാണ് .
നമുക്ക് പ്രാർത്ഥിക്കാം - പരിശുദ്ധാത്മാവേ പ്രത്യാശയാൽ ഞങ്ങളെ നിറയ്ക്കണമേ .
സിത്താർ പനംകുളം & റെൻസി സിത്താർ
ലോഫ് സെക്രട്ടറി ദമ്പതികൾ
പ്രഭുകുടുംബത്തിലെ സ്ത്രീകൾക്കുചിതമായ വിദ്യാഭ്യാസം ലഭിച്ച സ്വിഡീഷ് രാജകുടുംബത്തിൽ ജനിച്ച (പിന്നീട് വളരെ പ്രശസ്തയായ) ഒരു പെൺകുട്ടി.പത്താമത്തെ വയസിൽ ഈശോയുടെ പീഢാ സഹന ദർശനം ലഭിച്ച അവൾക്ക് യേശുവിനോട് വ്യക്തിപരമായ ഒരു പ്രത്യേക ഇഷ്ട്ടം തോന്നിത്തുടങ്ങി.
എന്നാൽ അവളുടെ പിതാവ് മകളുടെ താത്പര്യത്തിനു വിരുദ്ധമായി വുൾഫ് ഗുസ് മാർസനുമായി അവളുടെ വിവാഹം നടത്തി. വിവാഹസമയത്ത് അവൾക്ക് പതിനാലുവയസ്സുമാത്രമേ ഉണ്ടായിരുന്നു ള്ളൂ. ഇരുപതുവർഷത്തെ ദാമ്പത്യജീവിതത്തിൽ അവർക്ക് എട്ടു സന്താനങ്ങളുണ്ടായി. അവളുടെ ഭർത്താവ് സ്റ്റർഗോത്തുലന്റിലെ ജഡ്ജിയായിത്തീർന്നു. തൻ്റെ പത്നിയുടെ വിശുദ്ധ ജീവിതം അദ്ദേഹത്തെ ആത്മീയ വഴിയിലേക്കാനയിക്കുക തന്നെ ചെയ്തു. അവസാന നാളുകളിൽ വിരക്ത ജീവിതം നയിക്കാൻ രണ്ടു പേരും തീരുമാനമെടുത്തിരുന്നു. 1341ൽ അവർ ഒരു തീർത്ഥയാത്ര പോയി. ഈ യാത്രയ്ക്കിടയിൽ ഭർത്താവ് രോഗബാധിതനായി. അൽവാസ്ത്രയിലെ സിസ്റ്റേഴ്‌സ്യൻ ആശ്രമത്തിൽ വച്ച് അദ്ദേഹം മരിച്ചു. ആശ്രമത്തിൽത്തന്നെ അദ്ദേഹത്തെ സംസ്ക്കരിച്ചു.
തുടർന്ന് ആധുനിക യൂറോപ്പിൻ്റെ ആറ് പേട്രൺ സെയ്ൻ്റ്സിൽ ഒരാളായി ഇന്ന് വണങ്ങപ്പെടുന്ന ഈ വിശുദ്ധയുടെ ജീവിത പങ്കാളിയോടുണ്ടായിരുന്ന സമീപനത്തെക്കുറിച്ച് ജീവചരിത്രകാരൻമാർ പറയുന്നത് ഇപ്രകാരമാണ്. " ബ്രിജിറ്റ് തന്റെ സ്വന്തം ശരീരമെന്നപോലെ വുൾഫിനെ ( ഭർത്താവ്) സ്നേഹിച്ചിരുന്നു. ആശ്രമത്തിനടുത്തുള്ള ചെറുഭവനത്തിൽ വസിച്ച് ബ്രിജിറ്റ് തന്റെ ഭർത്താവിനെ ഓർത്തുകരഞ്ഞു.
വിലാപത്തിൻ്റെ കണ്ണുനീർത്തുള്ളികളുടെയും ഗദ്‌ഗദങ്ങളുടെയും ഇടയിൽ ക്രിസ്‌തു തനിക്കു തരുന്ന പുതിയ ദൗത്യം അവൾ തിരിച്ചറിഞ്ഞു. “തൻ്റെ മണവാട്ടിയും സന്ദേശവാഹകയുമാകാൻ,അവിടുന്ന് അവളെ വിളിച്ചു. "
തിരു വചനം പറയുന്നു
കര്‍ത്താവ് നിനക്കു കഷ്‌ടതയുടെ അപ്പവും ക്‌ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍ നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക. ഏശയ്യാ 30 : 20-21
'എഫ്രായിം എന്റെ വത്‌സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്‌മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്‌സീമമായ കരുണ തോന്നുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 31 : 20
വിശുദ്ധ ബ്രിഡ്ജറ്റ് തൻ്റെ ചെറുപ്രായത്തിൽ തനിക്കിഷ്ടമില്ലാതെ ഒരു വിവാഹ ജീവിതം തിരഞ്ഞെടുക്കുവാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. തൻ്റെ പിതാവിൻ്റെ ആ തീരുമാനത്തിൽ ദൈവ തിരുചിത്തം തിരിച്ചറിയാനുള്ള എളിമ ആ പുണ്യവതിക്കുണ്ടായിരുന്നു. തന്നെ കുറിച്ചുള്ള ദൈവ പദ്ധതിയായി തനിക്ക് ലഭിച്ച കുടുംബജീവിതത്തേയും പങ്കാളിയായ വുൾഫ് മാർസനേയും അവർ ഉൾക്കൊണ്ടു.
"ഭർത്താവിനെ അവൾ തൻ്റെ ശരീരമെന്ന പോലെ സ്നേഹിച്ചു " എന്ന ജീവചരിത്രകാരൻമാരുടെ വാക്കുകൾ 'ഒരു താലി ചരടിൽ ഇരു ഹൃദയങ്ങൾ കോർക്കുന്ന... 'വിവാഹ സമയത്ത് കേൾക്കാറുള്ള ഗാനം പോലെ സുന്ദരമായ വരികളാണ്. അദ്ദേഹത്തിൻ്റെ വേർപാടിൽ ഉള്ള നൊന്തു കരഞ്ഞു എന്നും നമ്മൾ വായിക്കുമ്പോൾ ആ പുണ്യവതിയുടെ വിശുദ്ധിയുടെയും കുടുംബജീവിതത്തിൽ അവർ പുലർത്തിയിരുന്ന ആത്മ സമർപ്പണത്തിന്റെയും വലിയ മാതൃക നമുക്ക് ധ്യാനിച്ചെടുക്കാൻ പറ്റും. നിസ്സാര കാര്യങ്ങളിൽ കുടുങ്ങി ഇന്ന് കുടുംബജീവിതവും വ്യക്തിജീവിതവും താറുമാറാക്കുന്നവർ ഇത്തരം ത്യാഗോജ്വലങ്ങളായ ദൃഷ്ടാന്തങ്ങളെ തങ്ങളുടെ മാതൃകകളായി സ്വീകരിച്ചിരുന്നെങ്കിൽ ഇത്രയധികം കുടുംബതകർച്ചകൾ നമുക്കിടയിൽ കാണുമായിരുന്നില്ലെന്ന് തോന്നുന്നു. ഇനി അനു ദിന ജീവിതത്തിൽ ബ്രിഡ്ജറ്റ് എന്നും കുമ്പസരിച്ചിരുന്നു എന്ന് വായിക്കുമ്പോൾ, തൻറെ എല്ലാ സങ്കടങ്ങൾക്കും സംഘർഷങ്ങൾക്കും അവർ പരിഹാരം കണ്ടെത്തിയിരുന്നത് തിരുസഭയുടെ അകത്തളങ്ങൾക്കകത്തായിരുന്നു.
ദുഷ്‌ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍, എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്. സങ്കീര്‍ത്തനങ്ങള്‍ 84 : 10 എന്ന വചനം പോലെ അവർ ജീവിതം നയിച്ചു.പിന്നീട് മകളും അമ്മയെപ്പോലെ സമർപ്പിത ജീവിതവഴിയിലൂടെ വിശുദ്ധയായി മാറി ജൂലൈ മാസം 23-ാം തിയതികളിൽ ആണ് വി.ബ്രിഡ്ജറ്റിൻ്റെ ഓർമ്മ തിരുന്നാൾ
ശശി ഇമ്മാനുവേൽ & അമ്പിളി ഇമ്മാനുവൽ.
എഴുത്തുക്കാരനും, പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.
ജനം ദൈവത്തിന്‍റെ ശക്തി അനുസ്മരിക്കുമ്പോള്‍, നീ ദൈവത്തില്‍ അര്‍പ്പിച്ച പ്രത്യാശ അവരുടെ ഹൃദയങ്ങളില്‍നിന്നു വിട്ടുപോവുകയില്ല.
യൂദിത്ത് 13 : 19